Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കണം; കോടതി വിധി നടപ്പിലാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്; എതിർപ്പുള്ളവർക്ക് സുപ്രീംകോടതിയിൽ പോകാം; കേന്ദ്രസർക്കാർ പറയുന്നതു മാത്രം കേൾക്കുന്നവരല്ല ഗവർണർമാർ; സർക്കാരിന്റ എല്ലാകാര്യങ്ങളിലും ഇടപെടുന്നത് ശരിയല്ല; കേരളാഗവർണർ പദവി ഒഴിഞ്ഞ പി സദാശിവത്തിന്റെ വാക്കുകൾ ഇങ്ങനെ; ജനകീയ ഗവർണർ പരിവേഷത്തോടെ പടിയിറങ്ങിയ പി സദാശിവത്തിന് യാത്രയയപ്പ് നൽകി സംസ്ഥാന സർക്കാർ; ആരിഫ് മുഹമ്മദ് ഖാൻ നാളെ കേരളത്തിലെത്തും

ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കണം; കോടതി വിധി നടപ്പിലാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്; എതിർപ്പുള്ളവർക്ക് സുപ്രീംകോടതിയിൽ പോകാം; കേന്ദ്രസർക്കാർ പറയുന്നതു മാത്രം കേൾക്കുന്നവരല്ല ഗവർണർമാർ; സർക്കാരിന്റ എല്ലാകാര്യങ്ങളിലും ഇടപെടുന്നത് ശരിയല്ല; കേരളാഗവർണർ പദവി ഒഴിഞ്ഞ പി സദാശിവത്തിന്റെ വാക്കുകൾ ഇങ്ങനെ; ജനകീയ ഗവർണർ പരിവേഷത്തോടെ പടിയിറങ്ങിയ പി സദാശിവത്തിന് യാത്രയയപ്പ് നൽകി സംസ്ഥാന സർക്കാർ; ആരിഫ് മുഹമ്മദ് ഖാൻ നാളെ കേരളത്തിലെത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി സദാശിവം ഗവർണറായിരിക്കുന്ന കാലയളവിലാണ് കേരളത്തിൽ കത്തിക്കാളിയ ശബരിമല പ്രക്ഷോഭം നടന്നത്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് അടക്കം ഇടയാക്കിയ വിഷയമായിരുന്നു ശബരിമല യുവതീ പ്രവേശന വിധിയോട് അനുബന്ധിച്ചു നടന്ന കാര്യങ്ങൾ. ബിജെപി രാഷ്ട്രീയ മുതലെടുപ്പ് മുമ്പിൽ കണ്ട് ഇടപെട്ട സംഭവമായിട്ടും ഗവർണർ പി സദാശിവം ഈ വിഷയത്തിൽ അമിതാവേശം കാണിച്ചില്ല. ഒരു ന്യായാധിപന്റെ നീതിബോധത്തിന് അനുസരിച്ചായിരുന്നു അദ്ദേഹം പെരുമാറിയത്. ഇന്ന് കേരളാ ഗവർണർ പദവിയിൽ അദ്ദേഹത്തിന്റെ അവസാനത്തെ ദിവസമായിരുന്നു.

സ്ഥാനമൊഴിഞ്ഞ ശേഷം വാർത്താസമ്മേളനവും നടത്തുകയും ചെയ്തു പി സദാശിവം. ശബരിമല വിഷയത്തിൽ സുപ്രീം കോടതി പറയുന്നതു നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു ബാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിധിയോട് എതിർപ്പുള്ളവർക്കു സുപ്രീം കോടതിയെ സമീപിച്ചു തങ്ങളുടെ പരാതി അറിയിക്കാമെന്നും നാട്ടിലേക്കു മടങ്ങുന്നതിനു മുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന എന്തെങ്കിലും ഗുരുതര പ്രശ്‌നം സുപ്രീം കോടതിയിൽ ഉള്ളതായി താൻ കരുതുന്നില്ലെന്നും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം പറഞ്ഞു. തനിക്ക് ഇക്കാര്യത്തിൽ ആശങ്കയില്ല. കേന്ദ്ര സർക്കാർ പറയുന്നതു മാത്രം കേൾക്കുന്നവരല്ല ഗവർണർമാരെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളജ് സംഭവങ്ങളെ അപലപിച്ച അദ്ദേഹം, സർക്കാരിൽ നിന്നും പിഎസ്‌സിയിൽ നിന്നും സർവകലാശാലയിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അറിയിച്ചു. സർക്കാരിന്റ എല്ലാകാര്യങ്ങളിലും ഇടപെടുന്നത് ശരിയല്ല. എല്ലാമാസവും സർക്കാരിൽ നിന്നും റിപ്പോർട്ട് കിട്ടാറുണ്ടെന്നും വ്യക്തമാക്കിയ പി.സദാശിവം സർക്കാരിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയും രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കാലാവധി പൂർത്തിയാക്കി അദ്ദേഹം ഇന്ന് വൈകിട്ട് ജന്മനാട്ടിലേക്കു മടങ്ങും. മലയാളികളുടെ സ്നേഹത്തിനും നന്ദി പറഞ്ഞും കേരളത്തോടുള്ള മമത ആവർത്തിച്ച് വ്യക്തമാക്കിയുമായിരുന്നു ഗവർണറുടെ വിടവാങ്ങൽ പ്രസംഗം.

കേരളാ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി പി സദാശിവത്തിന് യാത്രയയപ്പ് നൽകുകയുണ്ടായി. നേരത്തെ രാജ്ഭവൻ ജീവനക്കാർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. തമിഴ്‌നാട് ഇറോഡ് ജില്ലയിലെ ഭവാനിക്ക് സമീപം കടപ്പനല്ലൂർ ഗ്രാമത്തിലെ തറവാട്ട് വീട്ടിലേക്കാണ് സ്ഥാനമൊഴിയുന്ന ജസ്റ്റിസ് പി. സദാശിവത്തിന്റെ മടക്കം. ഇതിനിടെ നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ കേരളത്തിലെത്തും.

കേരളത്തിലെ ജനകീയനായ ഗവർണർ എന്ന പദവിയോടെയാണ് പി സദാശിവം സ്ഥാനം ഒഴിഞ്ഞത്. രാഷ്ട്രീയക്കൊലപാതങ്ങൾ കേരളത്തിന് അപമാനമാണെന്ന് തുറന്നുപറഞ്ഞ ഗവർണർ സർക്കാറിനെ തിരുത്തേണ്ട ഘട്ടത്തിൽ തിരുക്കുകയും ചെയ്തിട്ടുട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെയും ഭരിക്കുന്ന ബിജെപി പാർട്ടിയുടെയും ചട്ടുകത്തിന് അനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. സർക്കാർ നിർദ്ദേശങ്ങളും അപ്പടി അംഗീകരിക്കുന്ന ഗവർണറായിരുന്നില്ല ജസ്റ്റിസ് പി. സദാശിവം. വിട്ടയയ്ക്കാനുള്ള തടവുകാരുടെ പട്ടിക അദ്ദേഹം തിരിച്ചയച്ച് തിരുത്തിച്ച സംഭവവും ശ്രദ്ധേയമായിരുന്നു.

വിവരാവകാശ കമ്മിഷണർമാരുടെ പട്ടികയിൽനിന്നു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം എ.എ.റഷീദിനെ ഒഴിവാക്കി ബാക്കി നാലുപേരെ നിയമിച്ചു. ദുരഭിമാനക്കൊലയും തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തിന് അപമാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തുറന്നുപറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സമാപന സമ്മേളനമായിട്ടുകൂടി ഗവണർണർക്ക് ആരെയും സുഖിപ്പിക്കാനുണ്ടായിരുന്നില്ല. ക്രമസമാധാന പ്രശ്ശങ്ങളുണ്ടായപ്പോഴൊക്കെ ഗവർണർ ഇടപെട്ടിരുന്നു. വിവിധ പ്രശ്‌നങ്ങളിൽ ബിജെപിയുടെ ദേശീയ നേതാക്കളടക്കം പലതവണ പരാതികളുമായി രാജ്ഭനിലെത്തിയെങ്കിലും ഗവർണർ ഒരുസന്ദർഭത്തിലും രാഷ്ട്രീയം കണ്ടില്ല. ബിജെപി നേതാക്കൾ ചിലസന്ദർഭങ്ങളിൽ അതൃപ്തരാകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP