Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മുസ്ലിം തീവ്രവാദികൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന പാർട്ടി സിപിഎം; പകൽ ഡിഫിയും രാത്രി സുഡാപ്പിയുമാണ് നേതാക്കളടക്കം പലരും; നാദാപുരം ഷിബിൻ കൊലക്കേസ് ഒത്തു തീർപ്പാക്കിയത് മോഹനനന്റെ നേതൃത്വത്തിൽ ഉള്ളവർ; പി മോഹനനെതിരെ കെ സുരേന്ദ്രൻ; പേര് നോക്കി ചാപ്പ കുത്തുന്നത് ആരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ എന്ന് വി ടി ബൽറാം; മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് മുസ്ലിംലീഗും ചെന്നിത്തലയും: പി മോഹനന്റെ പ്രസ്താവനയിൽ വിവാദം കൊഴുക്കുന്നു

മുസ്ലിം തീവ്രവാദികൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന പാർട്ടി സിപിഎം; പകൽ ഡിഫിയും രാത്രി സുഡാപ്പിയുമാണ് നേതാക്കളടക്കം പലരും; നാദാപുരം ഷിബിൻ കൊലക്കേസ് ഒത്തു തീർപ്പാക്കിയത് മോഹനനന്റെ നേതൃത്വത്തിൽ ഉള്ളവർ; പി മോഹനനെതിരെ കെ സുരേന്ദ്രൻ; പേര് നോക്കി ചാപ്പ കുത്തുന്നത് ആരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ എന്ന് വി ടി ബൽറാം; മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് മുസ്ലിംലീഗും ചെന്നിത്തലയും: പി മോഹനന്റെ പ്രസ്താവനയിൽ വിവാദം കൊഴുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രസംഘടനകളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു ബിജെപി നേതാക്കൾ രംഗത്തെത്തിയപ്പോൾ എതിർപ്പുമായി മറ്റു രാഷ്ട്രീയ കക്ഷികൾ. സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം ഉണ്ടേയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. തീവ്രവാദത്തെ തീവ്രമായി തന്നെ കാണണം. പക്ഷെ അതിനെ മതത്തിന്റെ പേരിൽ കാണരുതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സഭയ്ക്ക് പുറത്ത് നേതാക്കൾ നടത്തുന്ന പ്രസ്താവനകളെ സഭയ്ക്കുള്ളിലെ കൊണ്ടുവരേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി ജയരാജൻ നൽകിയ മറുപടി. സിപിഎം മാവോയിസ്റ്റ് അഭയകേന്ദ്രമായി മാറിയെന്ന വിമർശനവുമായി മുസ്ലിം ലീഗും രംഗത്തെത്തി. മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദികൾ എന്ന പ്രയോഗം തന്നെ ശരിയല്ലെന്ന് എംകെ മുനീർ പറഞ്ഞു.

അതിനിടെ പി മോഹനന്റെ പ്രസ്താവന ഗത്യന്തരമില്ലാതെയുള്ള തുറന്നുപറച്ചിലാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. പിടിക്കപ്പെടുമ്പോൾ രക്ഷപ്പെടാനുള്ള ഒഴിവുകഴിവുമാത്രമാണിത്. മുസ്ലിം തീവ്രവാദികൾക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന പാർട്ടിയാണ് സിപിഎം. സിപിഎമ്മിനകത്ത് പതിനായിരക്കണക്കിന് ഇത്തരക്കാർ ഇപ്പോഴും വിലസുന്നുണ്ട്. പകൽ ഡിഫിയും രാത്രി സുഡാപ്പിയുമാണ് നേതാക്കളടക്കം പലരും. തീവ്രവാദത്തിന് വളരാനുള്ള കളമൊരുക്കുന്നതും സി. പി. എമ്മിന്റെ നീചമായ പ്രചാരണശൈലിയെന്നു സുരേന്ദ്രൻ ആരോപിച്ചു.

കോന്നിയിലും വട്ടിയൂർക്കാവിലും പരസ്യമായ സിപിഎം, എസ്ഡിപിഐ സഖ്യമുണ്ടായിരുന്നു. കുറ്റ്യാടി ബിനു കൊലക്കേസ്സും നാദാപുരം ഷിബിൻ കൊലക്കേസ്സും ഒത്തുതീർപ്പാക്കിയത് ഇതേ മോഹനന്റെ നേതൃത്വത്തിലുള്ള സിപിഎം അഭിമന്യു കൊലക്കേസ്സിലെ പ്രധാനപ്രതിയെ ഇതുവരെ പിടികൂടാത്തത് സിപിഎം എസ്ഡിപിഐ ധാരണമൂലമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മാവോയിസ്റ്റുകളെ പിടികൂടിയ പന്തീരാങ്കാവിൽ പ്രതികളുടെ വീട്ടിൽ ഓടിയെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ച തോമസ് ഐസക്കും മോഹനനും പരസ്യമായി മാപ്പുപറയുമോ? സിപിഎം ജില്ലാക്കമ്മിറ്റി തീരുമാനപ്രകാരമാണല്ലോ പ്രതികൾക്ക് വേണ്ടി പാർട്ടി ജില്ലാ നേതാവ് സൗജന്യമായി കേസ്സ് വാദിക്കുന്നത്. ആ തീരുമാനം തെറ്റെന്നു പറയാനും ജനങ്ങളോട് മാപ്പു പറയാനും മോഹനൻ തയ്യാറാവുമോ?- കെ സുരേന്ദ്രൻ ചോദിച്ചു.

അതിനിടെ പി മോഹനന്റെ പ്രസ്താവനയ്ക്ക് എതിരെ വിമർശനവുമായി വി ടി ബൽറാം എംഎൽഎ രംഗത്തെത്തി. മാവോയിസത്തിന് പിന്തുണ നൽകുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ലെന്നും, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണെന്നും വി.ടി ബൽറാം പറഞ്ഞു. അത്തരത്തിൽ തെളിവില്ല എങ്കിൽ അനാവശ്യമായി മനഃപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും വി.ടി ഫേസ്‌ബുക്കിൽ കുറിച്ചു.

നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്ലിം സാന്നിധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സിപിഐ.എം തന്നെയാണ് ഇപ്പോൾ സ്വന്തം പാർട്ടിയിലെ മുസ്ലിം നാമധാരികളായ രണ്ട് വിദ്യാർത്ഥികളെ യു.എ.പി.എ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളതെന്നും വി.ടി ബൽറാം പറഞ്ഞു. മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണെന്നും അവരെ ആകർഷിച്ച പ്രത്യയശാസ്ത്രം കമ്മ്യൂണിസമാണെന്നും വി.ടി പറഞ്ഞു.

മാവോയിസ്റ്റ് അഭയകേന്ദ്രമായി മാറിയത് സിപിഎം ആണെന്നും ഇത് മറയ്ക്കാൻ ആണ് പി.മോഹനന്റെ പ്രസ്താവനയെന്നും നേരത്തെ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പറഞ്ഞിരുന്നു. മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് വ്യക്തമാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു. താമരശ്ശേരിയിൽ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ ആയിരുന്നു പി.മോഹനന്റെ പ്രസ്താവന.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നതെന്നും പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നുമാണ് പി മോഹനൻ ആവശ്യപ്പെട്ടത്. താമരശ്ശേരിയിൽ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തിൽ ഇപ്പോൾ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവും സാന്നിദ്ധ്യവുമൊക്കെ വരുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നൽകി വളർത്തുന്നത്. അവർ തമ്മിൽ ഒരു ചങ്ങാത്തമുണ്ട്'-അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP