Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിനീഷ് കോടിയേരി പറഞ്ഞതെല്ലാം കള്ളം; മണി എക്‌സ്‌ചേഞ്ച് സ്ഥാപനം തുടങ്ങിയതിൽ ദുരൂഹത; മയക്കുമരുന്ന് ഇടപാടുകൾ നടത്താനാണോ പണമിടപാട് സ്ഥാപനം തുടങ്ങിയതെന്ന് അന്വേഷിക്കണം; അനൂപ് മുഹമ്മദിന്റെ കത്തിച്ചു കളഞ്ഞ ഫോണിന്റെ കാര്യത്തിൽ ഗൗരവമായ അന്വേഷണം നടത്തിയാൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരും; സർക്കാർ അന്വേഷണം നടത്തുകയാണെങ്കിൽ തെളിവുകൾ നൽകാൻ യൂത്ത് ലീഗ് തയ്യാർ; ആരോപണം കടുപ്പിച്ചു പി കെ ഫിറോസ്

ബിനീഷ് കോടിയേരി പറഞ്ഞതെല്ലാം കള്ളം; മണി എക്‌സ്‌ചേഞ്ച് സ്ഥാപനം തുടങ്ങിയതിൽ ദുരൂഹത; മയക്കുമരുന്ന് ഇടപാടുകൾ നടത്താനാണോ പണമിടപാട് സ്ഥാപനം തുടങ്ങിയതെന്ന് അന്വേഷിക്കണം; അനൂപ് മുഹമ്മദിന്റെ കത്തിച്ചു കളഞ്ഞ ഫോണിന്റെ കാര്യത്തിൽ ഗൗരവമായ അന്വേഷണം നടത്തിയാൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരും; സർക്കാർ അന്വേഷണം നടത്തുകയാണെങ്കിൽ തെളിവുകൾ നൽകാൻ യൂത്ത് ലീഗ് തയ്യാർ; ആരോപണം കടുപ്പിച്ചു പി കെ ഫിറോസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരായ ആരോപണം കടുപ്പിച്ചു മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്കുള്ള ബന്ധം കൂടുതൽ വ്യക്തമായെന്ന് ഫിറോസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ബിനീഷ് പറഞ്ഞതെല്ലാം കള്ളമാണെന്നും സർക്കാർ അന്വേഷണം നടത്തുകയാണെങ്കിൽ തെളിവുകൾ നൽകാൻ യൂത്ത് ലീഗ് തയ്യാറാണെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

ബിനീഷ് കോടിയേരി ബെംഗളൂരുവിൽ പണമിടപാട് സ്ഥാപനം തുടങ്ങിയതിൽ ദുരൂഹതയുണ്ട്. മണി എക്‌സ്‌ചേഞ്ചിനായാള്ള കമ്പനിയാണ് തുടങ്ങിത്. ഈ കമ്പനി സംശയത്തിന്റെ നിഴലിലാണ്. മയക്കുമരുന്ന് ഇടപാടുകൾ നടത്താനാണോ പണമിടപാട് സ്ഥാപനം തുടങ്ങിയതെന്ന് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. മയക്കുമരുന്ന മാഫിയയുമായി ബിനീഷ് കോടിയേരിക്കുള്ള പങ്ക് കൂടുതൽ വ്യക്തമായിട്ടുണ്ട്. പലതവണ ബിനീഷ് കോടിയേരിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ബെഗംളൂരു മയക്കുമരുക്ക് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ് തന്നെ സമ്മതിച്ചിട്ടുണ്ട്. അനൂപ് മുഹമ്മദിന്റെ കത്തിച്ചു കളഞ്ഞ ഫോണിന്റെ കാര്യത്തിൽ ഗൗരവമായ അന്വേഷണം നടത്തിയാൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരും.

ബിജെപിയുടെ ഭരണകാലത്ത് ഒരു സിപിഎം നേതാവിന്റെ മകന് മണി എക്സ്ചേഞ്ച് കമ്പനി തുടങ്ങാൻ എളുപ്പത്തിൽ എങ്ങനെ അനുമതി ലഭിച്ചു എന്ന് അന്വേഷിക്കണം. 2018ൽ തുടങ്ങിയ യുഎഎഫ്എക്സ് സൊല്യൂഷൻസ് പാർട്നർ ബിനീഷിന്റെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. യുഎഎഫ്എക്സ് സൊല്യൂഷൻസാണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷൻ നൽകിയതെന്ന് സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനു മൊഴി നൽകിയതാണ്. ഈ ഇടപാടിൽ ബിനീഷിന്റെ പങ്ക് അന്വേഷിക്കണം. മയക്കു മരുന്ന് കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലേക്ക് വരുന്ന മയക്കുമരുന്ന് ലോബിയുടെ അടിവേരറുക്കാനുള്ള ഈ സാഹചര്യം സർക്കാർ ഉപയോഗിക്കണം.

യുഎഎഫ്എക്സ് സൊല്യൂഷൻസ് ഒറ്റത്തവണയും വാർഷിക റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സിപിഎമ്മിനെ യൂത്ത് ലീഗ് ആദ്യ ഘട്ടത്തിൽ ഇതിലേക്ക് വലിച്ചിഴച്ചില്ല. പക്ഷേ പാർട്ടിയുടെ പങ്ക് ഇപ്പോൾ വ്യക്തമാണ്. ബിനീഷിനെ സിപിഎം സംരക്ഷിക്കുന്നു. മക്കൾ ചെയ്യുന്ന തെറ്റ് മറയ്ക്കാൻ സിപിഎം കേരളത്തെ വിൽപ്പനക്ക് വെക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. മയക്കു മരുന്ന് കേസിൽ പിടിയിലായ കോക്കാച്ചി മിഥുൻ എന്ന സിനിമ നടന്റെ കോൾ ലിസ്റ്റിൽ ബിനീഷിന്റെ പേരുണ്ടായിരുന്നു, അതോടെ അന്വേഷണമവസാനിപ്പിച്ചു. യുഎഎഫ്എക്സ് സൊല്യൂഷൻസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടക അന്വേഷണ ഏജൻസി കേരളത്തിലേക്ക് വരാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. ആര് ആരുടെ ഒക്കച്ചങ്ങായിയാണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രവും സംസ്ഥാനവും ഭായി ഭായി ബന്ധത്തിലാണ്. മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണോ ബിജെപി ഒപ്പ് വിവാദം കൊണ്ടുവന്നതെന്ന് യൂത്ത് ലീഗ് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മയക്കു മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ബിനീഷിന്റെ വാദങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്. ബിനീഷ് കോടിയേരിയുടെ സഹായത്തോടെയാണ് റെസ്റ്റോറന്റ് ആരംഭിച്ചതെന്ന് അനൂപിന്റെ മൊഴിയിൽ വ്യക്തമായി. കുമരകത്തെ നൈറ്റ് പാർട്ടിയിൽ പോയില്ലെന്ന് ബിനീഷ് പറഞ്ഞെങ്കിലും ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ വന്നുവെന്നും ഫിറോസ് ആരോപിച്ചു.

അതേസമയം ഹോട്ടൽ ബിസിനസ് നടത്തുന്ന അനൂപിന് തുണിക്കച്ചവടം നടത്തുന്ന യുവാക്കളുമായുള്ള ബന്ധമാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം എത്താൻ ഇടയാക്കിയത്. 200 കോടിയുടെ എം.ഡി.എം.എ. കൊച്ചിയിൽ പിടിച്ചപ്പോഴാണ് തുണിയുടെ മറവിൽ പ്രത്യേക അറയൊരുക്കി ലഹരി കടത്തുന്ന രീതി പുറത്തുവന്നത്. കലൂർ കറുകപ്പിള്ളി കേന്ദ്രീകരിച്ച് അനൂപിന്റെ സംഘത്തിലെ കൂടുതൽ പേരുണ്ടെന്ന് സംസ്ഥാന പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയൊപ്പം പൊലീസും രഹസ്യാന്വേഷണം നടത്തിവരികയാണ്.

രണ്ടുവർഷംമുന്പ് കൊച്ചി പള്ളിമുക്കിലെ ഹോട്ടലിൽ അനൂപും മറ്റൊരു യുവാവും തമ്മിൽ അടിപിടിയുണ്ടായതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. അനൂപ് ലഹരികടത്തുകാരനാണെന്നും ഉന്നതരുമായി ബന്ധമുണ്ടെന്നും യുവാവ് പൊലീസിനോട് വിളിച്ചുപറഞ്ഞിരുന്നു. തുടർന്ന് അനൂപിനെ ദേഹപരിശോധന നടത്തി ഒന്നുമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് വിടുകയായിരുന്നു. ബെംഗളൂരുവിൽ സാം എന്നപേരിൽ അറിയപ്പെടുന്ന നൈജീരിയക്കാരനിൽനിന്നാണ് കൊച്ചിയിൽനിന്നുള്ള സംഘങ്ങൾ ലഹരി വാങ്ങുന്നതെന്നാണ് വിവരം.

എരുമേലി അഷ്‌കർ അഷറഫ്(23), പത്തനംതിട്ട അടൂർ പന്തളം മുറിയൂർ ഷാമോൻ(25) എന്നിവരെ 1.117 കിലോഗ്രാം കഞ്ചാവുമായും കണ്ണൂർ തലശ്ശേരി എടക്കാട് മുഴപ്പിലങ്ങാട് എൻഎൻ വടംദേശത്ത് മുഹമ്മദ് റിഹാനെ(26) 10 ഗ്രാം ഹഷീഷ് ഓയിലുമായും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. പിടിയിലായവർ ലഹരിമരുന്നു വ്യാപാരികളാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ലോക്ഡൗൺ കാലഘട്ടത്തിൽ പച്ചക്കറി വണ്ടികളുടെയും കണ്ടെയ്നർ ലോറികളുടെയും മറവിലാണ് ഇപ്പോൾ കേരളത്തിൽ ലഹരിമരുന്ന് എത്തുന്നതെന്നും അന്വേഷണസംഘം പറഞ്ഞു. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കാക്കനാട് ഭാഗത്തു മുറിയെടുത്താണു പ്രതികൾ ലഹരിമരുന്ന് ഇടപാടു നടത്തിയത്. ലോക്ഡൗൺ കാലഘട്ടത്തിൽ ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തി മൂന്നിരട്ടി വിലയ്ക്കാണു പ്രതികൾ ലഹരിമരുന്ന് വിറ്റിരുന്നത്. കണ്ണൂരിലുള്ള വൻ ലഹരിമരുന്നു റാക്കറ്റിനെക്കുറിച്ച് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP