Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

പഠിക്കുന്ന കാലത്ത് എബിവിപി പ്രവർത്തകൻ; പിൽക്കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ചു; രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്നയാൾ; ട്വന്റി 20യിൽ ചേർന്നതിന് പിന്നാലെ നടൻ ശ്രീനിവാസനെ പരിഹസിച്ച് പി.ജയരാജൻ

പഠിക്കുന്ന കാലത്ത് എബിവിപി പ്രവർത്തകൻ; പിൽക്കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ചു; രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്നയാൾ; ട്വന്റി 20യിൽ ചേർന്നതിന് പിന്നാലെ നടൻ ശ്രീനിവാസനെ പരിഹസിച്ച് പി.ജയരാജൻ

ന്യൂസ് ഡെസ്‌ക്‌

കണ്ണൂർ: ട്വന്റി-20 കേരളയിൽ ചേർന്നതിന് പിന്നാലെ നടൻ ശ്രീനിവാസനെ പരിഹസിച്ച് സിപിഎം നേതാവ് പി.ജയരാജൻ. രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ല ശ്രീനിവസാനെന്ന് ജയരാജൻ പറഞ്ഞു.

രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസൻ. പഠിക്കുന്ന കാലത്ത് എബിവിപി പ്രവർത്തകനാണ് അദ്ദേഹം. പിൽകാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായും സഹകരിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

അതേ സമയം ശ്രീനിവാസന്റെ അഭിനയത്തിൽ തനിക്ക് നല്ല അഭിപ്രായമാണ്. അത് ആസ്വദിക്കാറുണ്ടെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞു.

ട്വന്റി-20യേയും ജയരാജൻ രൂക്ഷമായി വിമർശിച്ചു. ട്വന്റി-20യുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും. ജനങ്ങളെ പ്രലോഭനങ്ങൾക്ക് വിധേയമാക്കുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്നും ജയരാജൻ പറഞ്ഞു.

ട്വന്റി 20 കേരളയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ശ്രീനിവാസൻ പ്രഖ്യാപിച്ചത്. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങൾ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ശ്രീനിവാസൻ പറഞ്ഞു. ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി ട്വന്റിയിൽ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു.

വർഷങ്ങൾക്ക് മുൻപ് സന്ദേശം എന്ന സിനിമ എഴുതിയപ്പോൾ രാഷ്ട്രീയത്തിലെ അപചയങ്ങളെകുറിച്ചാണ് എഴുതിയത്. ഒരു കമ്യൂണിസ്റ്റ് കോട്ടയിലാണ് താൻ ജനിച്ചത്. പക്ഷേ എന്നെ അവിടെയുള്ളവർ മടുപ്പിച്ചിട്ടേയുള്ളൂ. രണ്ട് രാഷ്ട്രീയ പാർട്ടികളെയാണ് സിനിമയിൽ പരാമർശിച്ചത്.

എന്നാൽ അന്ന് പരാമർശിക്കാതെ വിട്ട ഒരു കാര്യമായിരുന്നു അഴിമതി. അതാണ് ഇന്ന് ഏറ്റവും സജീവമായി നടന്നു കൊണ്ടിരിക്കുന്നത്. സമ്പത്തില്ലാത്തവന്റെ കയ്യിൽ അധികാരവും മൊത്തം സമ്പത്തും വരുമ്പോൾ ഒരു രക്ഷയുമില്ലാതാകും അതാണ് ഇന്നിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിനൊക്കെ ഒരു പ്രതിവിധിയാണ് ട്വന്റി20 എന്നും ഈ അവസരം യുവജനങ്ങൾ പരാമാവധി ഉപയോഗപ്പെടുത്തണമെന്നും സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ ശ്രീനിവാസൻ തുറന്നു പറഞ്ഞിരുന്നു.

ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയപ്രവേശനത്തെയും കഴിഞ്ഞ ദിവസം ശ്രീനിവാസൻ രൂക്ഷമായി വിമർശിച്ചിരുന്നു. പാർട്ടികളെ കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലാണ് അവർ അംഗത്വം സ്വീകരിക്കുന്നതെന്നും അവർക്കെല്ലാം നല്ല ബുദ്ധി തോന്നുമെന്നാണ് പ്രതീക്ഷയെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

നവോത്ഥാനം എന്താണെന്ന് തനിക്കറിയില്ലെന്നും ച്യവനപ്രാശം ലേഹ്യം പോലെയുള്ള സാധനമാണോ നവോത്ഥാനമെന്നും ശ്രീനിവാസൻ പരിഹസിച്ചിരുന്നു. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങൾ തട്ടിപ്പാണെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

കുന്നത്തുനാട് മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിൽ ഭരണം നേടിയ ട്വന്റി- ട്വന്റി എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തവണ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP