Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`പച്ചമനുഷ്യരെ വെട്ടിയും കുത്തിയും അരും കൊല ചെയ്ത അക്രമ രാഷ്ട്രീയത്തിന്റെ സൂത്രധാര മാപ്പില്ല`; പി ജയരാജനെ നരഭോജിയെന്ന് വിളിച്ച് ലീഗിന്റെ ഫ്‌ളക്‌സ്; മുൻ എംഎൽഎയെ അനുസ്മരിക്കുന്ന ചടങ്ങെന്ന മര്യാദയെങ്കിലും കാണിക്കൂ; വടകരയിൽ തോറ്റെന്ന പരിഹാസത്തിന് പുന്നാപുരം കോട്ടയിൽ കുഞ്ഞാപ്പയും മജീദും തോറ്റത് മറക്കേണ്ടെന്നും സിപിഎമ്മിന്റെ മറുപടി; പരിപാടിക്ക് മുൻപ് വെച്ചവർ തന്നെ ഫ്‌ളക്‌സും മാറ്റി; നെഞ്ചും വിരിച്ച് ഉദ്ഘാടനം നടത്തി പിജെ മടങ്ങി

`പച്ചമനുഷ്യരെ വെട്ടിയും കുത്തിയും അരും കൊല ചെയ്ത അക്രമ രാഷ്ട്രീയത്തിന്റെ സൂത്രധാര മാപ്പില്ല`; പി ജയരാജനെ നരഭോജിയെന്ന് വിളിച്ച് ലീഗിന്റെ ഫ്‌ളക്‌സ്; മുൻ എംഎൽഎയെ അനുസ്മരിക്കുന്ന ചടങ്ങെന്ന മര്യാദയെങ്കിലും കാണിക്കൂ; വടകരയിൽ തോറ്റെന്ന പരിഹാസത്തിന് പുന്നാപുരം കോട്ടയിൽ കുഞ്ഞാപ്പയും മജീദും തോറ്റത് മറക്കേണ്ടെന്നും സിപിഎമ്മിന്റെ മറുപടി; പരിപാടിക്ക് മുൻപ്  വെച്ചവർ തന്നെ ഫ്‌ളക്‌സും മാറ്റി; നെഞ്ചും വിരിച്ച് ഉദ്ഘാടനം നടത്തി പിജെ മടങ്ങി

ജംഷാദ് മലപ്പുറം

മലപ്പുറം: സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ നരഭോജിയാക്കി ചിത്രീകരിച്ച് തിരൂർ വെട്ടം ആലിശ്ശേരിയിൽ ഫ്ളക്സ്ബോർഡുയർന്നു, പച്ചമനുഷ്യരെ വെട്ടിയും, കുത്തിയും അരുങ്കൊല ചെയ്ത അക്രമ രാഷ്ട്രീയത്തിന്റെ സൂത്രധാര മാപ്പില്ലെന്നും കുറിപ്പെഴുതിവെച്ച ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത് മുസ്ലിംലീഗ് പ്രവാസി സംഘടനയായ വെട്ടം ആലിശേരിയിലെ ഗ്ലോബൽ കെ.എം.സി.സി പ്രവർത്തകരാണ്, ബോർഡിന് താഴെ ഇവരുടെ പേരും ഉണ്ടായിരുന്നു. എന്നാൽ ബോർഡിനെതിരെ പ്രതിഷേധവുമായി സിപിഎം സോഷ്യൽ മീഡിയയിൽ എത്തിയതോടെ ഒറ്റ ദിവസംകൊണ്ട് ബോർഡ് അപ്രത്യക്ഷമായി, ബോർഡ് വെച്ചവർതന്നെ എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്ന് സിപിഎം പ്രവർത്തകർ പറഞ്ഞു.

തിരൂർ മൂൻ എംഎ‍ൽഎയായിരുന്നു പി.പി.അബ്ദുള്ളക്കുട്ടിയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണ പരിപരിപാടിയായ'ഓർമയിലെ സഖാവ്' ചടങ്ങ് ഉദ്ഘാടനം ജൂലൈ രണ്ടിനാണ് വെട്ടം ആലിശേരിയിൽവെച്ചുനടന്നത്. ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു പി.ജയരാജൻ. ജയാരാജനെ നാട്ടിൽ കാലുകുത്തിക്കാൻ അനുവദിക്കില്ലെന്ന രീതിയിലുള്ള ഫ്ളക്സാണ് പരിപാടിയുടെ രണ്ടു ദിവസം മുമ്പ് ഇവിടെ ഉയർന്നതെങ്കിലും പരിപാടി നടക്കുന്നതിന്റെ ഒരു ദിവസം മുമ്പുതന്നെ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ചടങ്ങ് നെഞ്ചുംവിരിച്ച് ഉദ്ഘാടനം ചെയ്തു പി.ജെ മടങ്ങി. സഖാവ് പി.പി അബ്ദുള്ളകുട്ടി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

ജൂലൈ 2 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പരിപാടി നടത്താനിരിക്കെ അതിന്റെ തലേദിവസം ആലിശ്ശേരി അങ്ങാടിയിൽ പി. ജയരാജനെതിരെയുള്ള ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. പി. ജയരാജന്റെ പേരെടുത്തു പറയാത്ത വിവാദപരമായ ഫ്ലെക്സ് ബോർഡ് ഗ്ലോബൽ കെ എം സി സി വെട്ടം പ്രവർത്തകരാണ് സ്ഥാപിച്ചത്. പച്ചമനുഷ്യരെ വെട്ടിയും കുത്തിയും അറുംകൊല ചെയ്ത അക്രമരാഷ്ട്രീയത്തിന്റെ സൂത്രധാരൻ, കേരളരാഷ്ട്രീയം കണ്ട ഏറ്റവും വലിയ പാപക്കറയുള്ളവൻ, വടകരയുടെ ജനകീയ കോടതിയിൽ സി പി എമ്മിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയവൻ, ഈ നരഭോജിക്ക് വെട്ടം ആലിശ്ശേരിയുടെ മണ്ണിൽ മാപ്പില്ല എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് പ്രത്യക്ഷപ്പെട്ടത്.

സംഭവം നടന്നയുടൻ സിപിഎം പ്രവർത്തകർ രൂക്ഷമായ എതിർപ്പുമായി മുന്നോട്ട് വന്നു. തിരൂരിന്റെ മുൻ എംഎ‍ൽഎ ആയ, നീണ്ട കാലം തിരൂർ അർബൻ ബാങ്കിന്റെ ചെയർമാൻ സ്ഥാനം അലങ്കരിച്ച ആളായിരുന്നു സ: പി.പി അബ്ദുള്ളകുട്ടി. ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും നാടിന്റെ വികസനത്തിനും എണ്ണമറ്റ സംഭാവനകൾ നൽകിയ വ്യക്തി. മണ്ണിൽ അധ്വാനിക്കുന്നവന്റെ അവകാശ സമരങ്ങളുടെ മുന്നണി പോരാളിയായിരുന്ന സഖാവ്. ഇങ്ങനെ ഒരാൾ നാട്ടുകാരൻ ആകുന്നത് ഒരു നാടിനാകെ അഭിമാനമാണ്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ ഓർമ്മ ദിവസം നാട്ടിലെ വായനശാല അദ്ദേഹത്തിന്റെ അനുസ്മരണം സംഘടിപ്പിക്കുന്നതിന് മുന്നോട്ടു വരുന്നത് അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ്.

അദ്ദേഹത്തിന്റെ പഴയ കാല സഹപ്രവത്തകർ, അദ്ദേഹം കൈപിടിച്ച് നടത്തിയവർ തുടങ്ങി എല്ലാവരും ഒത്തു ചേരുമ്പോൾ
രാഷ്ട്രീയ എതിരാളികൾ ആണെങ്കിൽ പോലും ഒരു അനുസ്മരണ പരിപാടിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കണമായിരുന്നു കെ.എം.സി.സി. തുടങ്ങിയ പോസ്റ്റുകളുമാണ് നിരവധിപേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഇതിനു പുറമെ നിർധനരായ 500 ഓളം കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ്‌വിതരണവും ചടങ്ങിനോടനുബന്ധിച്ചു നടന്നിരുന്നു. രാഷ്ട്രീയം നോക്കാതെയുള്ള നിർധനരെസഹായിക്കുന്ന ചടങ്ങാണ് നടന്നത്.

മുസ്ലിം ലീഗിന്റെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്രിമിനൽ കേന്ദ്രമാണ് വെട്ടം പഞ്ചായത്തെന്നാണ് സിപിഎം പാർട്ടി അനുഭാവികൾ വിവാദ സംഭവത്തെ തുടർന്ന് ഫേസ്‌ബുക്കിൽ പ്രചരണം നടത്തിയത്. പലരീതികളിലും സംഭവത്തെ കുറിച്ചു സഖാക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തി, ഇതിൽ പ്രധാനപ്പെട്ട ചില പോസ്റ്റുകളിൽ ഇങ്ങിനെയാണ് പറയുന്നത്. സ്വന്തം നാട്ടിൽ നിന്നും ആദ്യമായി ഒരു എംഎൽ.എ ഉണ്ടായിട്ട് സഖാവ് പി.പി അബ്ദുള്ളക്കുട്ടി എംഎ‍ൽഎയെ മുസ്ലിം ലീഗിന്റെ ക്രിമിനലുകൾ വഴി തടഞ്ഞ് അക്രമിച്ചതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത നാടാണ് വെട്ടം ആലിശ്ശേരി. തൊട്ടടുത്തതാണ് മുസ്ലിം ലീഗിന്റെ ക്രിമിനൽ കേന്ദ്രമായ പറവണ്ണ. ബസ്സ് റൂട്ട് ഇല്ലാത്ത റൂട്ടിൽ കെഎസ്ആർടിസി ബസ്സ് കൊണ്ടുവന്നപ്പോൾ കമ്മ്യൂണിസ്റ്റുകാര് കൊണ്ടുവന്ന ബസ്സിൽ കയറില്ലെന്ന് പറയുകയും പിന്നീട് ഭരണം കിട്ടിയപ്പോൾ ബസ്സ് റൂട്ട് റദ്ദാക്കുകയും ചെയ്ത പ്രത്യേക തരം ജനാധിപത്യ വാദികൾ ആണ് മുസ്ലിം ലീഗെന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

സഖാവ് പി.പി അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള വായനശാല സംഘടിപ്പിക്കുന്ന ഓർമ്മയിലെ സഖാവ് എന്ന പരിപാടിക്ക് വായനശാലാ പ്രവർത്തകർ സിപിഐഎം സംസ്ഥാന സമിതി അംഗവും സഖാവ് പി.പി അബ്ദുള്ളക്കുട്ടി എംഎ‍ൽഎ ആയിരുന്ന കാലത്ത് നിയമസഭാ അംഗവുമായിരുന്ന സഖാവ് പി. ജയരാജനെ ഉത്ഘാടകനായി ക്ഷണിച്ചുവെങ്കിൽ സഖാവ് വന്നു പോകുമെന്ന വെല്ലുവിളി കൂടിയായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.സിപിഎമ്മിന്റെ പ്രധിഷേധം ശക്തമായതിനെ തുടർന്ന് കെ.എം.സി.സി പ്രവർത്തകർ വിവാദ ഫ്ലെക്സ് ബോർഡ് എടുത്തു മാറ്റിയെന്നും പിന്നീട് പാർട്ടി പ്രവർത്തകർ തന്നെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ കുറിച്ചു. തീരുമാനിച്ച ദിവസം അനുസമരണ യോഗത്തിലേക്ക് പി. ജയരാജൻ എത്തുകയും ഓർമ്മയിലെ സഖാവ് എന്ന പരിപാടി ഉൽഘാടനം നിർവ്വഹിക്കുകയും ചെയ്തു.

ജൂലൈ 2നു പി.പി അബ്ദുള്ളകുട്ടി സ്മാരക വായനശാല സംഘടിപ്പിച്ച അഞ്ചാം അനുസ്മരണയോഗത്തിൽ പി. ജയരാജൻ, പി.പി നാസർ (സെക്രട്ടറി, വായനശാല), അഡ്വ. പി. ഹംസക്കുട്ടി (പ്രസിഡന്റ്, തിരൂർ കോപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി), ഇ. ജയൻ (ചെയർമാൻ, തിരൂർ അർബൻ ബാങ്ക്), എം. ശങ്കരൻ നമ്പൂതിരി( സംഗീതജ്ഞൻ), പത്മനാഭൻ മാസ്റ്റർ (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം), ഇ. അഫ്സൽ (കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം), ഡോ. രതീഷ് കുമാർ (മെഡിക്കൽ ഓഫീസർ, തലക്കാട്) , ഡോ. താര നാസർ (ഹോമിയോ ഡോക്ടർ, വായനശാല), എൻ.എസ് ബാബു (സെക്രട്ടറി കാനൂർ വായനശാല), സി എം മുഹമ്മദ് (ഡയറക്ടർ വി ആർ സി ഹോസ്പിറ്റൽ), കെ. ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്, വായനശാല) എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ പി.കുമാരൻ ആൻഡ് ടി.ബാലൻ എൻഡോവ്മെന്റ് നൽകി ആദരിച്ചു.

കെ.എം.സി.സി പ്രവർത്തകരെ വെല്ലുവിളിച്ച സിപിഎം പ്രവർത്തകരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

സ: പി പി അബ്ദുള്ള കുട്ടി.....
തിരൂരിന്റെ മുൻ എംഎ‍ൽഎ
നീണ്ട കാലം തിരൂർ അർബൻ ബാങ്കിന്റെ ചെയർമാൻ.
വെട്ടം ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ്.
കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്.
സിപിഐ (എം) ജില്ലാ നേതാവ്.
ഗ്രന്ഥശാലാ പ്രസ്ഥാത്തിനും
നാടിന്റെ വികസനത്തിനും
എണ്ണമറ്റ സംഭാവനകൾ നൽകിയ വ്യക്തി.
മണ്ണിൽ അധ്വാനിക്കുന്നവന്റെ അവകാശ സമരങ്ങളുടെ മുന്നണി പോരാളിയായ
ഏവരുടേയും സഖാവ്
ഇങ്ങനെ ഒരാൾ നാട്ടുകാരൻ ആകുന്നത് ഒരു നാടിനാകെ അഭിമാനമാണ്.
പ്രത്യേകിച്ചും ഞങ്ങൾ തിരൂരുകാർക്ക്.
സന്തം നാട്ടുകാരൻ തിരൂരിൽ എംഎ‍ൽഎ ആകുന്നത് നൂറ്റാണ്ടിൽ ഇടക്കേ നടക്കൂ
അങ്ങനെയുള്ള ഒരു വ്യക്തി നമ്മെ വിട്ടുപിരിയുന്നത് നാടിന് വലിയ നഷ്ടമാണ്.
അതുകൊണ്ട് തന്നെയാണ് ആ മനുഷ്യന്റെ ഓർമ്മ ദിവസം നാട്ടിലെ വായനശാല
അദ്ദേഹത്തിന്റെ അനുസ്മരണം സംഘടിപ്പിക്കുന്നതിന് മുന്നോട്ടു വരുന്നത്.
അദ്ദേഹത്തിന്റെ പഴയ കാല സഹപ്രവത്തകർ...,
അദ്ദേഹം കൈപിടിച്ച് നടത്തിയവർ....,
സഖാക്കൾ....
എല്ലാരും ഇന്ന് ഒത്തു ചേരുമ്പോൾ
രാഷ്ട്രീയ എതിരാളികൾ എങ്കിലും,
ഒരു അനുസ്മരണ പരിപാടിയോട്
കാണിക്കേണ്ട ഒരു സാമാന്യ മര്യാദ ഉണ്ടായിരുന്നു.

മറ്റൊരു പോസ്റ്റ്ഇങ്ങിനെയാണ്

അണക്കെന്തെ ചെങ്ങായി....?

ഓര് ലീഗാണ്....
മൂരി ലീഗ്

മുസ്ലിം ലീഗിന്റെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്രിമിനൽ കേന്ദ്രമാണ് വെട്ടം പഞ്ചായത്ത് . സ്വന്തം നാട്ടിൽ നിന്നും ആദ്യമായി ഒരു എംഎൽഎ ഉണ്ടായിട്ട് സഖാവ് പിപി അബ്ദുള്ളക്കുട്ടിയെ എംഎൽഎയെ മുസ്ലിം ലീഗിന്റെ ക്രിമിനലുകൾ വഴി തടഞ്ഞ് അക്രമിച്ചതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത നാടാണ് വെട്ടം ആലശ്ശേരി . തൊട്ടടുത്തതാണ് മുസ്ലിം ലീഗിന്റെ ക്രിമിനൽ കേന്ദ്രമായ പറവണ്ണ. ബസ്സ് റൂട്ട് ഇല്ലാത്ത റൂട്ടിൽ ഗടഞഠഇ ബസ്സ് സഖാവ് എംഎൽഎ ആയി കൊണ്ട് വന്നപ്പോൾ കമ്മ്യൂണിസ്റ്റുകാര് കൊണ്ട് വന്ന ബസ്സിൽ കയറില്ലെന്ന് പറയുകയും പിന്നീട് ഭരണം കിട്ടിയപ്പോൾ ബസ്സ് റൂട്ട് കാൻസൽ ചെയ്യിക്കുകയും ചെയ്ത പ്രത്യേക തരം ജനാധിപത്യ വാദികൾ ആണ് നിങ്ങൾ.

സഖാവ് പിപി അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള വായനശാല സംഘടിപ്പിക്കുന്ന ഓർമ്മയിലെ സഖാവ് എന്ന പരിപാടിക്ക് വായനശാലാ പ്രവർത്തകർ സിപിഐഎം സംസ്ഥാന സമിതി അംഗവും സഖാവ് പി പി അബ്ദുള്ളക്കുട്ടി എംഎൽഎ ആയിരുന്ന കാലത്ത് നിയമസഭാ അംഗവും ആയിരുന്ന സഖാവ് പി ജയരാജനെ ഉത്ഘാടകനായി ക്ഷണിച്ചു എങ്കിൽ സഖാവ് വന്നു പോകും. അതിൽ കേരളാ മൂരി കൾച്ചറൽ സെന്റർ പ്രവർത്തകർക്ക് അസഹിഷ്ണുത ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല.

വടകരയിലെ തോൽവിയാണ് പി ജയരാജനെ ഇകഴ്‌ത്താൻ നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ മുസ്ലിം ലീഗിന്റെ പൊന്നാമ്പരം കോട്ടയായ മഞ്ചേരിയിൽ തോറ്റ മജീദ് ആണ് നിങ്ങളുടെ സെക്രട്ടറി എന്ന് നിങ്ങൾ മറക്കണ്ട. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി തോറ്റതും അതിന്റെ കാരണവും മറക്കണ്ട . സാക്ഷാൽ ഇടി മുഹമ്മദ് ബഷീറിനെ തിരൂരിൽ പരാജയപെടുത്തിയ ആളാണ് സഖാവ് പി പി അബ്ദുള്ളക്കുട്ടി . അക്രമ കാരി എന്ന് വിശേഷിപ്പിക്കാൻ സഖാവ് പി ജയരാജനെ ഒരു കേസിലും ഇതുവരെ ശിക്ഷിച്ചിട്ടില്ല.
പിജെ പങ്കെടുക്കാൻ തീരുമാനിച്ചു എങ്കിൽ സഖാവ് വെട്ടം ആലശ്ശേരിയിൽ പങ്കെടുക്കുക തന്നെ ചെയ്യും. അതിൽ കേരളാ മൂരി കൾച്ചറൽ സെന്റർ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP