Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിക്കും ഭാര്യ ഇന്ദ്രാണിക്കും വഴിവിട്ട സഹായം നൽകിയത് ഒന്നാം യുപിഎയിലെ ധനകാര്യ മന്ത്രിയായിരിക്കെ; അഴിമതി ആരോപണത്തിൽ സിബിഐയും കള്ളപ്പണം വെളുപ്പിക്കലിൽ എൻഫോഴ്‌സ്‌മെന്റും കേസ് രജിസ്റ്റർ ചെയ്തത് 2017ൽ; മുൻ ധനകാര്യ മന്ത്രി നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചത് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സഹകരിക്കാതെ; നാടകീയതയുടെ അങ്ങേയറ്റത്തിന് ശേഷം ചിദംബരം വലയിലാകുമ്പോൾ കോൺഗ്രസും പ്രതിരോധത്തിൽ

സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിക്കും ഭാര്യ ഇന്ദ്രാണിക്കും വഴിവിട്ട സഹായം നൽകിയത് ഒന്നാം യുപിഎയിലെ ധനകാര്യ മന്ത്രിയായിരിക്കെ; അഴിമതി ആരോപണത്തിൽ സിബിഐയും കള്ളപ്പണം വെളുപ്പിക്കലിൽ എൻഫോഴ്‌സ്‌മെന്റും കേസ് രജിസ്റ്റർ ചെയ്തത് 2017ൽ; മുൻ ധനകാര്യ മന്ത്രി നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചത് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സഹകരിക്കാതെ; നാടകീയതയുടെ അങ്ങേയറ്റത്തിന് ശേഷം ചിദംബരം വലയിലാകുമ്പോൾ കോൺഗ്രസും പ്രതിരോധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മണിക്കൂറുകൾ നീണ്ട നാടകീയതകൾക്ക് ഒടുവിലാണ് ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ ധനകാര്യ മന്ത്രി പി ചിദംബരം ്‌റസ്റ്റിലായത്. യുപിഎ സർക്കാരിലെ പ്രധാനികളിൽ ഒരാളായിരുന്ന പി ചിദംബരം അറസ്റ്റിലായത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നാണക്കേടാണ്. വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ആദ്യം എഐസിസി ആസ്ഥാനത്തും പിന്നീട് ഡൽഗി ജോർബാഗിലെ വീട്ടിലും ചിദംബരത്തെ പിന്തുടർന്ന് എത്തിയ സിബിഐ സംഘം മുൻ ധനകാര്യ മന്ത്രിയെ പിടികൂടിയത്. ഇപ്പോൾ സിബിഐ ആസ്ഥാനത്തുള്ള ചിദംബരത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. സിബിഐക്ക് ഒപ്പം എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ചിദംബരത്തെ അറസറ്റ് ചെയ്യുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു.

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2017 മെയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തി ചിംദബരവും കേസിൽ അന്വേഷണം നേരിടുകയാണ്.

ഒന്നാം യുപിഎയുടെ കാലത്ത് ഐ.എൻ.എക്സ്. മീഡിയയ്ക്ക് വിദേശത്തുനിന്ന് 305 കോടിരൂപയുടെ നിക്ഷേപത്തിനായി വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് ചട്ടം ലംഘിച്ച് അനുമതി നൽകിയെന്ന പരാതിയിൽ സിബിഐ. കേസെടുത്തത് രണ്ട് വർഷങ്ങൾക്ക് മുൻപ് 2017 മെയ് മാസത്തിലാണ്. കേന്ദ്ര ധനമന്ത്രിയെന്ന പദവി ഉപയോഗിച്ച് വഴിവിട്ട സഹായം ചെയ്തു എന്നായിരുന്നു അന്ന് ചിദംബരത്തിന് എതിരെ ഉയർന്ന പ്രധാന ആരോപണം. കൃത്യം ഒരു വർഷത്തിന് അപ്പുറം കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ചോദ്യം ചെയ്യാൻ സിബിഐ നോട്ടീസ് അയക്കുകയും ചെയ്തിരുന്നെങ്കിലും ആദ്യ ഘട്ടം മുതൽ കേസുമായി സഹകരിക്കാതെ തന്നെയാണ് ചിദംബരം മുന്നോട്ട് പോയത്.

2018 മെയ് മാസം സിബിഐ.യുടെ അഴിമതിക്കേസിൽ മുൻകൂർ ജാമ്യം തേടി ചിദംബരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ജൂലൈ മാസം 23ന് എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലും മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു. കോടതിയിൽ കേസ് പരിഗണിക്കുന്നത് പല തവണ മാറുകയും ബെഞ്ചുകൾ മാറി കേസ് എങ്ങുമെത്തുന്നുമില്ല എന്ന ഘട്ടം വരുകയും താൻ കുടുങ്ങും എന്നും ഏകദേശം മനസ്സിലായപ്പോൾ രണ്ട് കേസുകളിലും ചിദംബരം ആവശ്യപ്പെട്ടത് പോലെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം കോടതി അനുവദിച്ചിരുന്നു.

ഈ രണ്ട് കേസുകളിലും മുൻകൂർ ജാമ്യ അപേകഷ സമർപ്പിച്ച ചിദംബരം പിന്നെയും ഒളിച്ച് കളി തുടർന്നു. ഈ കേസുകളിൽ മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷകൾ കോടതി ഇന്നലെ തള്ളുകയും ചെയ്തു. ഒടുവിൽ ഇന്ന് രാത്രി 9:45 കഴിഞ്ഞപ്പോൾ നാടകീയമായ രംഗങ്ങൾക്ക് ഒടുവിൽ ചിദംബരത്തെ എഐസിസി ആസ്ഥാനത്തും വീട്ടിലും പിന്തുടർന്നെത്തിയ സിബിഐ സംഘം മതിൽ ചാടി കടന്ന് വീട് വളയുകകയും ഒടുവിൽ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP