Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപി സ്ഥാനാർത്ഥി ഹരിക്ക് വോട്ടു ചോദിച്ചെത്തിയ പി സി ജോർജ്ജ് കടയുടമയുമായി കോർത്തു; വാക്കു തർക്കം മുറുകിയതോടെ ഭരണി എറിഞ്ഞുടച്ച് എംഎൽഎയുടെ അനുയായികൾ; കടയിലെ അലമാരയ്ക്കും കേടുപാടു വരുത്തി; കടയുടമ സിബിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്; പാല ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജ്ജ് സ്‌റ്റൈൽ കൊട്ടിക്കലാശം ഇങ്ങനെ

ബിജെപി സ്ഥാനാർത്ഥി ഹരിക്ക് വോട്ടു ചോദിച്ചെത്തിയ പി സി ജോർജ്ജ് കടയുടമയുമായി കോർത്തു; വാക്കു തർക്കം മുറുകിയതോടെ ഭരണി എറിഞ്ഞുടച്ച് എംഎൽഎയുടെ അനുയായികൾ; കടയിലെ അലമാരയ്ക്കും കേടുപാടു വരുത്തി; കടയുടമ സിബിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്; പാല ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജ്ജ് സ്‌റ്റൈൽ കൊട്ടിക്കലാശം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നിലവ്: പാല ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ കൊട്ടിക്കലാശം ഇന്നലെയായിരുന്നു. ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ ഇന്നലെത്തെ ദിവസം കൊണ്ടു പ്രചരണം തീർക്കാനായിരുന്നു മുന്നണികളെല്ലാം തീരുമാനിച്ചത്. ഇത് പ്രകാരം കൊട്ടിക്കലാശം ഇന്നലെ കഴിഞ്ഞു. ഇന്ന് കാടിളക്കിയുള്ള പ്രചരാണങ്ങൾ ഒഴിവാക്കിയിരിക്കയാണ് മുന്നണികൾ. ഇതോടെ അവസാന നിമിഷം പാലാ ഉപതിരഞ്ഞെടുപ്പു ചൂടു പിടിച്ചിട്ടുണ്ട്. അതിനിടെ ഇന്നലെ മണ്ഡലത്തിൽ പി സി ജോർജ്ജ് സ്‌റ്റൈൽ കൊട്ടിക്കലാശവും നടന്നു.

എൻഡിഎ സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടു ചോദിക്കാൻ ഇറങ്ങിയ ജോർജ്ജായിരുന്നു വാർത്ത വിവാദത്തിൽ ചാടിയത്. വോട്ടു ചോദിക്കാൻ എത്തിയ പി.സി.ജോർജ് എംഎൽഎയും വ്യാപാരിയും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് ഭരണി എറിഞ്ഞുടക്കൽ സംഭവവും അരങ്ങേറി. കുരിശുങ്കൽപറമ്പിൽ സിബിയുടെ ബേക്കറിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. കടയിലെത്തിയ പി.സി ജോർജും സിബിയും തമ്മിൽ വാക്ക്തർക്കമുണ്ടാവുകയായിരുന്നു.

കടയിലെത്തിയ പി.സി.ജോർജും സിബിയും തമ്മിൽ വാക്കുതർക്കമുണ്ടായി. എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നവർ കടയിലെ അലമാരയ്ക്കു കേടുപാടു വരുത്തി. ഭരണികൾ എറിഞ്ഞുടച്ചു. സിബി പൊലീസിൽ പരാതി നൽകി. കടയുടമ പ്രകോപനപരമായി സംസാരിച്ചപ്പോൾ കൂടുതൽ പ്രവർത്തകർ കടയിലേക്ക് എത്തുക മാത്രമാണ് ഉണ്ടായതെന്നു പി.സി.ജോർജ് പറഞ്ഞു.

പാലാ ഉപതെരഞ്ഞടുപ്പിൽ ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് പി.സി ജോർജ് എംഎ‍ൽഎ പറഞ്ഞിരുന്നു. ക്രൈസ്തവ സ്വതന്ത്രനെ എൻ.ഡി.എ സ്ഥാനാർത്ഥിയാക്കിയാൽ പാലയിൽ വിജയിക്കാമെന്നായിരുന്നു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് പി.സി ജോർജിന്റെ നിലപാട്.

ബിജെപിക്കാരനായ സ്ഥാനാർത്ഥിയെ നിർത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ബിജെപി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങൾക്കുള്ളത് പി.സി ജോർജ് അന്ന് പറഞ്ഞു.ബിജെപിയോടുള്ള ജനവികാരം മാറാതെ അവർക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പി.സി ജോർജ് അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP