Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കൊവിഡിനെതിരായ യുദ്ധത്തിൽ ഞങ്ങൾക്ക് നരേന്ദ്ര മോദിയെ വിശ്വാസമാണെന്ന് ഇന്ത്യൻ ജനത; കേന്ദ്ര സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സംത‍ൃപ്തി രേഖപ്പെടുത്തി 93.5 ശതമാനം ജനങ്ങളും; ഐഎഎൻഎസ്- സി വോട്ടർ സർവ്വേ ഫലം ഇങ്ങനെ

കൊവിഡിനെതിരായ യുദ്ധത്തിൽ ഞങ്ങൾക്ക് നരേന്ദ്ര മോദിയെ വിശ്വാസമാണെന്ന് ഇന്ത്യൻ ജനത; കേന്ദ്ര സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സംത‍ൃപ്തി രേഖപ്പെടുത്തി  93.5 ശതമാനം ജനങ്ങളും; ഐഎഎൻഎസ്- സി വോട്ടർ സർവ്വേ ഫലം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ ജനതക്ക് കേന്ദ്രസർക്കാരിലുള്ള വിശ്വാസം കൂടിവരുന്നു എന്ന് സർവേ ഫലം. ഐഎഎൻഎസ്- സി വോട്ടർ സർവ്വേ പ്രകാരം ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിവസം 76.8 ശതമാനം ആളുകൾക്കായിരുന്നു മോദി സർക്കാരിൽ വിശ്വാസമുണ്ടായിരുന്നത്. എന്നാൽ, ഏപ്രിൽ 21 ആയപ്പോൾ ഇത് 93.5 ശതമാനമായി ഉയർന്നുവെന്ന് സർവ്വേ പറയുന്നു. കേന്ദ്ര സർക്കാർ കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ക്രിയാത്മകമായി ഇടപെടുന്നു എന്ന ഉത്തരമാണ് മാർച്ച് 16 മുതൽ ഏപ്രിൽ 21 വരെ നടത്തിയ സർവ്വേയിൽ കൂടുതൽ പേർ നൽകിയത്. ഏപ്രിൽ 16ന് 75.8 ശതമാനം ആളുകളാണ് അവർക്ക് മോദി സർക്കാരിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞത്. എന്നാൽ, സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വിശ്വാസം വർധിച്ചതായാണ് കണക്കുകൾ.

കൊവിഡ് 19 വൈറസ് ബാധയെ നേരിടുന്നതിൽ മോദി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ 93.5 ശതമാനം ആളുകളും വിശ്വസിക്കുന്നുവെന്ന് സർവ്വേ ഫലം. കൊറോണ വൈറസിനെ വളരെ സമർത്ഥമായിട്ടാണ് മോദി സർക്കാർ കൈകാര്യം ചെയ്യുന്നതെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. മാർച്ച് 25നാണ് 21 ദിവസം നീണ്ടുനിൽക്കുന്ന ആദ്യത്തെ ലോക്ക്ഡൗൺ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത്.പിന്നീട് ലോക്ക്ഡൗൺ മെയ്‌ മൂന്ന് വരെ നീട്ടി.

ഇതിനിടെ ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിന് ഓർഡിനൻസ് കേന്ദ്രം പുറത്തിറക്കി. ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ മൂന്ന് മാസം മുതൽ ഏഴുവർഷം വരെ തടവ് ലഭിച്ചേക്കും. 1897ലെ പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് ഡോക്ടർമാർ മുതൽ ആശാ പ്രവർത്തകർ വരെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്. ആരോഗ്യ പ്രവർത്തകരോട് വീടുകൾ ഒഴിയാൻ ആവശ്യപ്പെടുന്നതടക്കം ഇനി കുറ്റമാകും.

ആരോഗ്യ പ്രവർത്തകരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്താൽ മൂന്ന് മാസം മുതൽ അഞ്ച് വർഷം വരെ ശിക്ഷ നൽകും. 50,000 രൂപ മുതൽ രണ്ട് ലക്ഷം രൂപയാണ് പിഴ.ആക്രമിക്കുകയോ, മുറിവേൽപ്പിക്കുകയോ ചെയ്താൽ ശിക്ഷ ആറ് മാസം മുതൽ ഏഴ് വർഷം വരെയാകും. ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പിഴ ഒടുക്കേണ്ടി വരും. വാഹനങ്ങളോ, വീടുകളോ തകർത്താൽ ജയിൽ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നൽകേണ്ടിവരും.

ഇന്ത്യയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിൽഗേറ്റ്സ് രം​ഗത്തെത്തി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അഭിനന്ദനം. ഇന്ത്യയിൽ കോവിഡ്19 അണുബാധയു‍ടെ നിരക്ക് കുറയ്ക്കുന്നതിന് നിങ്ങളും നിങ്ങളുടെ സർക്കാരും സ്വീകരിച്ച നടപടികളെ ഞങ്ങൾ അഭിനന്ദിക്കുന്നു-ബിൽഗേറ്റ്സ് കത്തിൽ വ്യക്തമാക്കുന്നു.ലോക്ക്ഡൗൺ പ്രഖ്യാപിക്കുക, കൃത്യമായ പരിശോധനയിലൂടെ ഹോട്ട്സ്പോട്ടുകൾ തിരിച്ചറിഞ്ഞ് ഐസൊലേറ്റ് ചെയ്യുക, ക്വാറന്റൈനിങ് ചെയ്യുക, സംരക്ഷണം നൽകുക എന്നീ കോവിഡ് 19 നിയന്ത്രണങ്ങൾക്ക് സ്വീകരിച്ച നടപടികളെയും അദ്ദേഹം അഭിനന്ദിച്ചു.

ആരോഗ്യ വ്യവസ്ഥയുടെ പ്രതികരണം ശക്തിപ്പെടുത്തിയതിനെയും ബിൽഗേറ്റ്സ് അഭിനന്ദിച്ചു. കോവിഡ് 19 പ്രതിരോധത്തിൽ ഡിജിറ്റൽ കഴിവുകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്നും ബിൽഗേറ്റ്സ് കത്തിൽ വ്യക്തമാക്കി. കൂടാതെ കൊറോണ വൈറസ് ട്രാക്കിങ്, കോൺടാക്റ്റ് ട്രെയ്‌സിങ്, ആരോഗ്യ സേവനങ്ങളുമായി ആളുകളെ ബന്ധിപ്പിക്കൽ എന്നിവയ്ക്കായി ആരോഗ്യ സേതു ഡിജിറ്റൽ അപ്ലിക്കേഷൻ ആരംഭിച്ചതിനെയും ബിൽ ഗേറ്റ്സ് അഭിനന്ദിച്ചു.

എല്ലാ ഇന്ത്യക്കാരും ആവശ്യമായ സാമൂഹിക അകലം പാലിക്കുന്നുവെന്നത് പ്രശംസനീയമാണെന്നും ബിൽഗേറ്റ്സ് കത്തിൽ പറഞ്ഞു. ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും നേതൃത്വം നൽകുന്ന ദ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ഇതുവരെ 250 മില്യൻ ഡോളറാണ് കോവിഡിനെ നേരിടാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP