Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

പ്രളയ ബാധിതരെ സഹായിക്കാൻ എല്ലാവരും ചേർന്ന് പിണറായി സർക്കാരിന് നൽകിയത് 4696 കോടി രൂപ; ചെലവാക്കിയത് 2456 കോടി; 730 കോടിക്ക് കൂടി പദ്ധതികളുമായി; ഖജനാവിൽ ബാക്കിയുള്ളത് 1500 കോടിയും! എന്നിട്ടും മഴയത്ത് ഒലിച്ചു പോയ വാഴ കൃഷിയുടെ കടം തീർക്കാനാവാതെ ഒരു ആത്മഹത്യ കൂടി; മദ്യത്തിൽ വിഷം ചേർത്ത് എൺപത്തിയാറുകാരൻ ജീവനൊടുക്കുമ്പോൾ ചർച്ചയാകുന്നത് പ്രളയ ദുരിതർക്ക് സർക്കാർ എന്ത് നൽകിയെന്ന ചോദ്യം? മരോട്ടിച്ചാൽ ദുരന്തത്തിന് ഉത്തരവാദി 'മൊറൊട്ടോറിയം' മറക്കുന്ന ബാങ്ക് മാത്രമോ?

പ്രളയ ബാധിതരെ സഹായിക്കാൻ എല്ലാവരും ചേർന്ന് പിണറായി സർക്കാരിന് നൽകിയത് 4696 കോടി രൂപ; ചെലവാക്കിയത് 2456 കോടി; 730 കോടിക്ക് കൂടി പദ്ധതികളുമായി; ഖജനാവിൽ ബാക്കിയുള്ളത് 1500 കോടിയും! എന്നിട്ടും മഴയത്ത് ഒലിച്ചു പോയ വാഴ കൃഷിയുടെ കടം തീർക്കാനാവാതെ ഒരു ആത്മഹത്യ കൂടി; മദ്യത്തിൽ വിഷം ചേർത്ത് എൺപത്തിയാറുകാരൻ ജീവനൊടുക്കുമ്പോൾ ചർച്ചയാകുന്നത് പ്രളയ ദുരിതർക്ക് സർക്കാർ എന്ത് നൽകിയെന്ന ചോദ്യം? മരോട്ടിച്ചാൽ ദുരന്തത്തിന് ഉത്തരവാദി 'മൊറൊട്ടോറിയം' മറക്കുന്ന ബാങ്ക് മാത്രമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്യുമ്പോൾ ചർച്ചയാകുന്നത് പ്രളയം വിതച്ച നാശ നഷ്ടങ്ങൾ. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് (86) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെ വാഴ കൃഷി നശിച്ചിരുന്നു. മദ്യത്തിൽ കീടനാശിനി കലർത്തി കഴിച്ചായിരുന്നു ആത്മഹത്യ. പ്രളയ ദുരിതാശ്വാസമായി സർക്കാരിന്റെ കൈയിലേക്ക് എത്തിയതിൽ 1500 കോടി രൂപ മിച്ചമുണ്ട്. ഈ തുക ആർക്കും കൊടുക്കാതെ സർക്കാർ കൈയിൽ വയ്ക്കുമ്പോഴാണ് ഔസേപ്പിനെ പോലൊരാൾ ആത്മഭിമാനം നിലനിർത്താൻ ആത്മഹത്യയിലേക്ക് അഭയം തേടിയത്.

കാർഷിക ആവശ്യത്തിനായി എടുത്ത 75,000 രൂപയുടെ വായ്പയ്ക്ക് ജപ്തി നോട്ടീസ് വന്നതോടെയാണ് ഔസേപ്പ് ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ പറയുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ മരോട്ടിച്ചാൽ ശാഖയിൽ നിന്നുമാണ് ഔസേപ്പ് കാർഷിക വായ്പ എടുത്തത്. കൃഷിനാശം നേരിട്ടതോടെ വായ്പ തിരിച്ചെടുക്കാൻ സാധിച്ചില്ല. ബാങ്കിൽ നിന്ന് നോട്ടിസ് വന്നതോടെ ഔസേപ്പ് മനോവിഷമത്തിലായി. വായ്പ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് സമ്മതിച്ചില്ല എന്ന് വീട്ടുകാർ പറയുന്നു. സ്വന്തം സ്ഥലത്തും വസ്തു പാട്ടത്തിനെടുത്തുമാണ് ഔസേപ്പ് കൃഷി നടത്തിയിരുന്നത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഔസേപ്പിന് സർക്കാർ സഹായമൊന്നും കിട്ടിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

സർക്കാരിന്റെ കണക്കുകൾ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4696 കോടി രൂപയാണ് ഒഴുകിയെത്തിയത്. ഇതിൽ 2456 കോടി ചെലവാക്കി. ഇനി 730 കോടി ചെലവാക്കാനുള്ള പദ്ധതികളുമായി. ബാക്കി സർക്കാരിന്റെ കൈയിൽ 1509 കോടി രൂപയുണ്ട്. പ്രളയത്തിൽ ദുരിതത്തിലായവർക്ക ആശ്വാസമെത്തിക്കാൻ വിവിധ കോണുകളിൽ നിന്ന് സർക്കാരിന് സംഭാവനയായും മറ്റും കിട്ടിയതാണ് ഈ തുക. ഇതൊന്നും അർഹതപ്പെട്ടവരുടെ കൈയിൽ എത്തിയില്ലെന്നതിന് തെളിവ് കൂടിയാണ് ഔസേപ്പിന്റെ ആത്മഹത്യ. കർഷക ആത്മഹത്യകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ മുൾമുനയിൽ നിർത്തുന്നവർ പോലും ഒന്നരലക്ഷം ഇല്ലാത്തതിന്റെ പേരിലെ ഔസേപ്പിന്റെ ആത്മഹത്യയിൽ ചർച്ചകൾക്ക് മുതിരുന്നില്ലെന്നതാണ് വസ്തുത.

കാർഷിക ആവശ്യത്തിനായി എടുത്ത 75,000 രൂപയുടെ വായ്പയ്ക്ക് ജപ്തി നോട്ടീസ് വന്നതോടെയാണ് ഔസേപ്പ് ആത്മഹത്യ ചെയ്തതെന്ന വീട്ടുകാർ പറയുന്നു.ബാങ്ക് ഓഫ് ഇന്ത്യയുടെ കരോട്ടിച്ചാൽ ശാഖയിൽ നിന്നുമാണ് ഔസേപ്പ് കാർഷിക വായ്പ എടുത്തത്. കൃഷിനാശം നേരിട്ടതിനെ തുടർന്ന വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതോടെയാണ് ബാങ്കിൽ നിന്നും നോട്ടീസ് വന്നത്. വായ്പ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് സമ്മതിച്ചില്ല എന്നായിരുന്നു വീട്ടുകാർ ആരോപിച്ചത്. ഡിസംബർ വരെയായിരുന്നും പണം തിരിച്ചടയ്ക്കാൻ നൽകിയിരുന്ന സമയം. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മനോവിഷമത്തിലായിരുന്നു. സ്വന്തം സ്ഥലത്തും വസ്തു പാട്ടത്തിനെടുത്തുമാണ് ഔസേപ്പ് കൃഷി നടത്തിയിരുന്നത്. പ്രളയത്തിൽ ഔസേപ്പിന്റെ വാഴകൃഷി നശിച്ചിരുന്നു. ഔസേപ്പിന് പ്രളയ ധനസഹായം കിട്ടിയില്ല. വില്ലേജ് ഓഫിസിൽ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് മകൻ പറഞ്ഞു.

കഴിഞ്ഞ പ്രളയകാലത്ത് ഔസേപ്പിന്റെ വാഴകൃഷിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. വ്യാപകമായി വാഴ നശിച്ച ഔസേപ്പിന് ഇത്രയും കാലമായിട്ടും സർക്കാരിൽ നിന്നുള്ള ഒരു സഹായവും കിട്ടിയുമില്ല. കൃഷിവകുപ്പിലെ ആരും തന്നെ വീട് സന്ദർശിച്ചിട്ടില്ല. കർഷകന്റെ ആത്മഹത്യയെക്കുറിച്ചും പ്രളയസഹായം നിഷേധിക്കപ്പെട്ടതും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശമുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ മരോട്ടിച്ചാൽ ശാഖയിൽ നിന്ന് 75000 രൂപയും തൃശൂർ ഗ്രാമീണ ബാങ്കിൽ നിന്ന് 50000 രൂപയുമാണ് വായ്‌പ്പ എടുത്തിരുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഔസേപ്പിന്റെ കൃഷി പൂർണമായും നശിച്ചു. ഇതിനെ തുടർന്ന് വായ്പ തിരിച്ചടക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ചത് മുതൽ ഔസേപ്പ് മാനസിക വിഷമത്തിലായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഔസേപ്പിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സയിലായിരുന്ന ഔസേപ്പ് ഇന്നലെ രാവിലെയാണ് മരിച്ചത്. അതേസമയം ചെറിയ വായ്പകളുടെ പേരിൽ ബാങ്കുകൾ നോട്ടീസ് അയച്ച് കർഷകരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. വിഷയത്തിൽ മന്ത്രി കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡിസംബർ 31 വരെ മൊറൊട്ടോറിയം നിലനിൽക്കുന്ന സാഹചര്യത്തിൽ ബാങ്കുകൾ സ്വീകരിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ മൊറൊട്ടോറിയം പ്രഖ്യാപനം തട്ടിപ്പാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഔസേപ്പിന്റെ ആത്മഹത്യയും.

പ്രളയം തകർത്തെറിഞ്ഞ കേരളത്തെ വീണ്ടും നടുക്കിക്കൊണ്ട് കർഷക ആത്മഹത്യകൾ പെരുകുന്ന വാർത്തകൾ സജീവമായിരുന്നു്. വയനാട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലും കർഷക ആത്മഹത്യകൾ ഉണ്ടായി. സർവ്വവും നശിപ്പിച്ചു കടന്നു പോയ പ്രളയത്തിന്റെ തുടർച്ചയാണ് ഈ ആത്മഹത്യകൾ. പ്രളയം നാശം വിതച്ച് ഏഴുമാസത്തോളമായിട്ടും അതിന്റെ കെടുതിയിൽ നിന്ന് കേരളത്തെ കൈപിടിച്ച് കയറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിന്റെ ഫലമായിട്ടാണ് കർഷകർക്ക് ജീവനൊടുക്കേണ്ടി വന്നതെന്നതാണ് ആക്ഷേപം. പ്രളയമുണ്ടായപ്പോൾ സർക്കാർ വാരിച്ചൊരിഞ്ഞ വാഗ്ദാനങ്ങൾക്ക് കണക്കില്ല. ഫലമോ തുരുതുരെ ജപ്തി നോട്ടീസുകൾ വന്നു.

പ്രളയത്തെത്തുടർന്ന് ഇടുക്കിയിൽ മാത്രം 11,530 ഹെക്ടറിലേറെ സ്ഥലത്തെ കൃഷി ഏതാണ്ട് പൂർണ്ണമായും നശിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. 2300 ആടുമാടുകൾ ചത്തൊടുങ്ങി. പതിനായിരക്കണക്കിന് കർഷകരാണ് ദുരിതത്തിലായത്. 1713 വീടുകൾ പൂർണ്ണമായും 7106 വീടുകൾ ഭാഗീകമായും തകർന്നു. ഔദ്യോഗികമായ ഈ കണക്കുകൾക്കപ്പുറമാണ് ഇടുക്കിയിൽ യഥാർത്ഥത്തിലുണ്ടായ നഷ്ടം. മലവെള്ളപ്പാച്ചിലിൽ വീടുകൾ മിക്കവാറും കുത്തിയൊലിച്ചു പോയിരുന്നു. കൃഷിയിടങ്ങൾ അപ്പടി ഒലിച്ചു പോവുകയോ മണ്ണു കൊണ്ട് മൂടുകയോ ചെയ്തു. വീണ്ടും കൃഷി ഇറക്കാൻ കഴിയാത്ത വിധം കർഷകർ നിസ്സഹായരായി.

നേരത്തെ തന്നെ കാർഷിക ഉല്പന്നങ്ങളുടെ വില ഇടിവ് കാരണം കർഷകർ കടത്തിൽ മുങ്ങി നിൽക്കുകയായിരുന്നു. ഇതിനിടെയണ് പ്രളയം എത്തിയത്. ഇതിന് ശേഷം എത്തിയ ഫണ്ടും എത്തേണ്ടവരുടെ കൈയിൽ എത്തിയില്ല. ഇതും കർഷക ദുരിതങ്ങൾ ഇരട്ടിയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP