Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിയെ സുഖിപ്പിച്ചിട്ട് ഒരു പ്രയോജനവും ഇല്ലെന്ന് തിരിച്ചറിഞ്ഞ് സിപിഎം ബന്ധം പൂർണമായും വിച്ഛേദിക്കാൻ ഉറച്ച് ഓർത്തഡോക്‌സ് സഭ; ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ കൊടുത്ത പിന്തുണ ലോക്‌സഭയിൽ ഇല്ല; സുപ്രീം കോടതി വിധി ഉണ്ടായിട്ടും ഒരു പള്ളി പോലും നഷ്ടമാകാതെ കാത്തതിന്റെ പ്രത്യുപകാരമായി സിപിഎമ്മിന് ഉറച്ച് പിന്തുണ തുടരാൻ യാക്കോബായ സഭയും; ഓർത്തഡോക്‌സ് സഭയുടെ നഷ്ടപ്പെട്ട പിന്തുണ തിരിച്ച് കിട്ടിയതിൽ ആഹ്ലാദിച്ച് യുഡിഎഫ്

പിണറായിയെ സുഖിപ്പിച്ചിട്ട് ഒരു പ്രയോജനവും ഇല്ലെന്ന് തിരിച്ചറിഞ്ഞ് സിപിഎം ബന്ധം പൂർണമായും വിച്ഛേദിക്കാൻ ഉറച്ച് ഓർത്തഡോക്‌സ് സഭ; ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ കൊടുത്ത പിന്തുണ ലോക്‌സഭയിൽ ഇല്ല; സുപ്രീം കോടതി വിധി ഉണ്ടായിട്ടും ഒരു പള്ളി പോലും നഷ്ടമാകാതെ കാത്തതിന്റെ പ്രത്യുപകാരമായി സിപിഎമ്മിന് ഉറച്ച് പിന്തുണ തുടരാൻ യാക്കോബായ സഭയും; ഓർത്തഡോക്‌സ് സഭയുടെ നഷ്ടപ്പെട്ട പിന്തുണ തിരിച്ച് കിട്ടിയതിൽ ആഹ്ലാദിച്ച് യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏതാനം മാസങ്ങൾക്ക് മുൻപ് നന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥി സജി ചെറിയാൻ ജയിച്ച് കയറിയത്. ഈ വിജയത്തിൽ ഓർത്തഡോക്‌സ സഭയ്ക്ക് വലിയ പങ്കും ഉണ്ടായിരുന്നു. എന്നാൽ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് ഈ പിന്തുണ നൽകാനില്ലെന്ന തീരുമാനത്തിലാണ് ഓർത്തഡോക്‌സ വിഭാഗം. മറിച്ച് ഈ പിന്തുണ യുഡിഎഫിന് തന്നെയാകും ലഭിക്കുക. സഭകൾ തമ്മിലുള്ള സ്വത്ത് തർക്കത്തിൽ സുപ്രീം കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും സർ്ക്കാരിൽ നിന്ന് പിന്തുണ ലഭിക്കാത്തത് സഭയെ ചൊടിപ്പിച്ചിട്ടുണ്ട്.

പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ യാക്കോബായ സഭയുടെ പിന്തുണ ഇടതുമുന്നണിക്കുതന്നെയാകും. ഓർത്തഡോക്സ് സഭയെ ഒപ്പം നിർത്താൻ സിപിഎം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമുതൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും സഭയ്ക്കുള്ളിൽ സിപിഎം.വിരുദ്ധ നിലപാട് ശക്തമാണ്. സുപ്രീം കോടതി വിധി ഉണ്ടായിട്ടും ഒറ്റ പള്ളി പോലും നഷ്ടപ്പെടാത്തതിന്റെ കൂറ് തെരഞ്ഞെടുപ്പിൽ യാക്കോബായ സഭയും പ്രകടിപ്പിക്കും എന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിന്റെ പ്രത്യേകത.

ഇരുസഭകളുടെയും നിലപാടിനുപിന്നിൽ സഭാതർക്കം തന്നെ. അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായിട്ടും അത് നടപ്പാക്കി പള്ളികളുടെ ചുമതലനൽകാൻ സർക്കാരും സിപിഎമ്മും തയ്യാറാകാത്തത് ഓർത്തഡോക്സ് സഭയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും യു.ഡി.എഫിനോടൊപ്പമായിരിക്കും ഓർത്തഡോക്സ് സഭ. വിധി നടപ്പാക്കാതിരിക്കുന്നത് യാക്കോബായ സഭയുടെ ഇടതുചായ്വ് ശക്തമാക്കും.

കൊല്ലം, പത്തനംതിട്ട, മാവേലിക്കര, കോട്ടയം, ഇടുക്കി, തൃശ്ശൂർ, വയനാട് ലോക്സഭാ മണ്ഡലങ്ങളിൽ ഓർത്തഡോക്സ് വിഭാഗത്തിന് ശക്തമായ സ്വാധീനമുണ്ട്. സഭയുടെ ഇടവകകളുമായി ബന്ധപ്പെട്ട ചില കേസുകളുടെ വിധി വന്നുകഴിഞ്ഞു. ചിലതു വരാനിരിക്കുന്നു. വിധി നടപ്പാക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറുന്ന ഇടതുസർക്കാർ, ചില അപ്പക്കഷണങ്ങൾ എറിഞ്ഞുകൊടുത്ത് കൂടെനിർത്താൻ ശ്രമിക്കുകയാണെന്ന ആക്ഷേപം സഭയ്ക്കുള്ളിൽ ശക്തമാണ്.

ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിൽ യാക്കോബായ വിഭാഗത്തിനും സ്വാധീനമുണ്ട്. സഭാക്കേസിൽ ഇടതുമുന്നണി സർക്കാർ സഹായിക്കുന്നതുകൊണ്ടുമാത്രമല്ല മുന്നണിയോട് അടുത്തുനിൽക്കാൻ യാക്കോബായ വിഭാഗം തീരുമാനിച്ചത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിൽനിന്നുണ്ടായ തിക്താനുഭവങ്ങളും അവർ മറന്നിട്ടില്ല. പള്ളിയിൽ പ്രവേശിക്കുന്നതിന് ബാവായുടെയും തിരുമേനിമാരുടെയും ദേഹപരിശോധന നടത്താൻ ഉത്തരവിട്ട സർക്കാരാണ് യു.ഡി.എഫിന്റേത്. ഇടതുസർക്കാരിന്റെ കാലത്താണ് ബാവായ്ക്കും തിരുമേനിമാർക്കും തൃക്കുന്നത്തു സെമിനാരിയിൽ പ്രവേശിക്കാൻ കഴിഞ്ഞതെന്ന് അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP