Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'80 വയസ് കഴിഞ്ഞ മെത്രാപ്പൊലീത്ത ട്രെയിനിൽ നിന്ന് സ്വയം എഴുന്നേറ്റ് ഇറങ്ങാറില്ല'; ഓർത്തഡോക്‌സ് സഭയിലെ തോമസ് മാർ അത്താനാസിയോസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നവോത്ഥാന മാസികയായ 'മലങ്കര നവോത്ഥാനം'; ട്രെയിനിന്റെ വാതിലിൽ നിന്ന് വീണാൽ മുഖത്താണ് പരുക്ക് വരേണ്ടത് എന്നാൽ തലയ്ക്ക് പിന്നിലാണ് മുറിവ്; എതിർക്കുന്നവരെ കായികമായി നേരിടുമെന്ന് ചിലരിട്ട ഫേസ്‌ബുക്ക് പോസ്റ്റ് മരണ ദിവസം പിൻവലിച്ചെന്നും ലേഖനം

'80 വയസ് കഴിഞ്ഞ മെത്രാപ്പൊലീത്ത ട്രെയിനിൽ നിന്ന് സ്വയം എഴുന്നേറ്റ് ഇറങ്ങാറില്ല'; ഓർത്തഡോക്‌സ് സഭയിലെ തോമസ് മാർ അത്താനാസിയോസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നവോത്ഥാന മാസികയായ 'മലങ്കര നവോത്ഥാനം'; ട്രെയിനിന്റെ വാതിലിൽ നിന്ന് വീണാൽ മുഖത്താണ് പരുക്ക് വരേണ്ടത് എന്നാൽ തലയ്ക്ക് പിന്നിലാണ് മുറിവ്; എതിർക്കുന്നവരെ കായികമായി നേരിടുമെന്ന് ചിലരിട്ട ഫേസ്‌ബുക്ക് പോസ്റ്റ് മരണ ദിവസം പിൻവലിച്ചെന്നും ലേഖനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്‌സ് സഭയിലെ മുതിർന്ന മെത്രാപ്പൊലീത്തയായിരുന്ന തോമസ് മാർ അത്താനാസിയോസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് നവോത്ഥാന മാസികയായ 'മലങ്കര നവോത്ഥാനം'. സഭയിലെ നവീകരണത്തിനായി നിലകൊള്ളുന്ന കൂട്ടായ്മക്കാരുടെ പ്രസിദ്ധീകരണമാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 24നാണ് എറണാകുളം റെയിൽവേ സ്‌റ്റേഷനും സമീപം മെത്രാപ്പൊലീത്തയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

80 വയസ് പിന്നിട്ട മെത്രാപ്പൊലീത്ത സാധാരണയായി സ്വയം സീറ്റിൽ നിന്നും എഴുന്നേറ്റ് ഇറങ്ങാറില്ലെന്നും ആരാണോ സ്വീകരിക്കാൻ ചെല്ലുന്നത് അവരാണ് കൈപിടിച്ച് ഇറക്കുന്നതെന്നും മാസികയിൽ വന്ന ലേഖനത്തിൽ പറയുന്നു. സ്റ്റേഷനിലേക്ക് ട്രെയിൻ അടുക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം സാധനങ്ങളുമായി വാതിക്കൽ നിന്നുവെന്ന് പറയുന്നതിൽ അസ്വാഭാവിതയുണ്ടെന്നാണ് ലേഖനം പറയുന്നത്.

ട്രെയിനിന്റെ വാതിലിൽ നിന്നും പുറത്തേക്കുവീണാൽ മുഖമടിച്ച് വീഴാനാണ് സാധ്യതയെന്നും അദ്ദേഹത്തിന്റെ തലയുടെ പിന്നിലാണ് പരിക്ക്, മുഖത്ത് പരിക്കില്ലെന്നും ലേഖനത്തിൽ പറയുന്നു. പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ചിലർ എന്തിനു ശ്രമിച്ചു.

പിറ്റേന്ന് ഓണദിവസമായിട്ടും തിരക്കിട്ട് അന്നുതന്നെ കബറടക്കം നടത്താൻ സമ്മർദം ചെലുത്തിയതിലും ലേഖനം സംശയം പ്രകടിപ്പിക്കുന്നു.മെത്രാപ്പൊലീത്തയുടെ അസ്വാഭാവിക മരണത്തെക്കുറിച്ച് സഭ അന്വേഷണം ആവശ്യപ്പെട്ടില്ല. തങ്ങളെ എതിർക്കുന്നവരെ കായികമായി നേരിടുമെന്ന് സാമൂഹികമാധ്യമങ്ങളിൽ ചിലർ പോസ്റ്റിടുകയും സംഭവദിവസം അതു പിൻവലിക്കുകയും ചെയ്തിരുന്നു.

സംഭവദിവസം കൂടാനിരുന്ന സഭാ സമിതികളിൽ മെത്രാപ്പൊലീത്ത ചില നിലപാടുകൾ എടുക്കുമെന്ന് പറഞ്ഞിരുന്നതായും ലേഖനം പറയുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്നുപറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്. ലേഖനം വന്നതിനെ തുടർന്ന് സഭയിൽ ഇക്കാര്യം വിവാദമായിട്ടുണ്ട്.

നഷ്ടമായത് ഓർത്തഡോക്‌സ് സഭയുടെ പ്രതിഭയെ

ഗുജറാത്തിലെ ബറോഡയിൽ നിന്ന് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതിൽക്കൽ നിൽക്കുമ്പോൾ വാതിൽ പുറകിലിടിച്ച് തെറിച്ച് വീണതാണെന്നാണ് നിഗമനം. റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവർ മെത്രാപ്പൊലീത്തയെ കാണാനില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത.

നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് ട്രെയിനിൽ മടങ്ങാൻ തീരുമാനിച്ചത്. 1985 ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതൽ അദ്ദേഹമാണ് ഭദ്രാസനാധിപൻ. ഓർത്തഡോക്സ് സഭാ സിനഡ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. കലുഷിതമായ കാലത്ത് സഭയെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹം വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ളയാളാണ്. സഭയിലെ ഏറ്റവും സീനിയർ മെത്രാപ്പൊലീത്തമാരിൽ ഒരാളാണ് തോമസ് മാർ അത്തനാസിയോസ്.

പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ കെ. ടി. തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1939 ഏപ്രിൽ മൂന്നിനാണ് ജനനം. 1970-ൽ ഔഗേൻ ബാവാ ശെമ്മാശുപട്ടവും 1970 മെയ് 26 ന് ദാനിയേൽ മാർ പീലക്സീനോസ് കശ്ശീശാപട്ടവും നൽകി. ബറോഡ, ആനന്ദ് തുടങ്ങി നിരവധി ഇടവകകളിൽ വികാരി. ഒരു ഡസനോളം പള്ളികൾ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ സ്ഥാപിച്ചു.

1983 മെയ് 14 ന് പരുമലയിൽ വച്ച് മാത്യൂസ് മാർ കൂറിലോസ് റമ്പാനാക്കി. 1985 മെയ് 15 ന് പുതിയകാവ് കത്തീഡ്രലിൽ വച്ച് മാത്യൂസ് ക കാതോലിക്കാ മെത്രാൻസ്ഥാനം നൽകി. 1985 ഓഗസ്റ്റ് 25 ന് മെത്രാപ്പൊലീത്താ ആക്കി. 1985 ഓഗസ്റ്റ് 1 ന് ചെങ്ങന്നൂരിന്റെ ചുമതല നല്കി. ബാലസമാജം, എം. ഒ. സി. എഡ്യൂക്കേഷൻ സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ട് ആയും സിനഡ് സെക്രട്ടറിയായും സേവനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP