Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുർബാനയും മധ്യസ്ഥപ്രാർത്ഥനയും നടത്തണം. പേര് സഖാവ് പിണറായി വിജയൻ! വിശ്വാസികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് ശവസംസ്‌കാരത്തിനുള്ള പ്രത്യേക ഓർഡിനൻസ് പുറത്തിറക്കിയ മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല; മൂന്ന് ചങ്കുള്ളയാൾ എന്ന് സീനിയർ മെത്രാപ്പൊലീത്തയും; മഞ്ഞനിക്കരയിലെ പെരുന്നാളിൽ താരം സാക്ഷാൽ മുഖ്യമന്ത്രി തന്നെ; എല്ലാം കണ്ട് അന്തംവിട്ട് ഓർത്തഡോക്‌സുകാർ; പരിശുദ്ധ ഏലിയാസ് തൃദ്വിയൻ ബാവായുടെ കബറിടത്തിൽ മുത്താനും അനുഗ്രഹം വാങ്ങുന്നതിനും എത്തുന്നവർ ഇടത്തോട്ട് ചായുമ്പോൾ

കുർബാനയും മധ്യസ്ഥപ്രാർത്ഥനയും നടത്തണം. പേര് സഖാവ് പിണറായി വിജയൻ! വിശ്വാസികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് ശവസംസ്‌കാരത്തിനുള്ള പ്രത്യേക ഓർഡിനൻസ് പുറത്തിറക്കിയ മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല; മൂന്ന് ചങ്കുള്ളയാൾ എന്ന് സീനിയർ മെത്രാപ്പൊലീത്തയും; മഞ്ഞനിക്കരയിലെ പെരുന്നാളിൽ താരം സാക്ഷാൽ മുഖ്യമന്ത്രി തന്നെ; എല്ലാം കണ്ട് അന്തംവിട്ട് ഓർത്തഡോക്‌സുകാർ; പരിശുദ്ധ ഏലിയാസ് തൃദ്വിയൻ ബാവായുടെ കബറിടത്തിൽ മുത്താനും അനുഗ്രഹം വാങ്ങുന്നതിനും എത്തുന്നവർ ഇടത്തോട്ട് ചായുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മഞ്ഞനിക്കര പെരുന്നാൾ തുടങ്ങും മുമ്പേ ചർച്ചയായത് ഒരു ഫ്ളക്സ് ബോർഡ് ആയിരുന്നും. ദയറാ കവാടത്തിന് ഇടതു വശത്തായി സ്ഥാപിച്ചിരിക്കുന്ന പടുകൂറ്റൻ ബോർഡ് സഭാ തർക്കത്തിൽ തങ്ങളെ അകമഴിഞ്ഞു സഹായിക്കുന്ന കേരളാ മുഖ്യന് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ളതാണ്. യാക്കോബായക്കാരുടെ കണ്ണീര് കാണാൻ സാധിച്ച കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ. പടിയിറക്കപ്പെട്ടവരുടെ താങ്ങും തണലുമായി നിൽക്കുന്ന കരുത്തു നേതാവ്. മറക്കില്ലൊരിക്കലും. ഈ ഫ്‌ളക്‌സ് വെറുമൊരു വികാര പ്രകടനത്തിന് അപ്പുറം പ്രാർത്ഥനയായി മാറുകയാണ്.

'കുർബാനയും മധ്യസ്ഥപ്രാർത്ഥനയും നടത്തണം. പേര് സഖാവ് പിണറായി വിജയൻ.'- മഞ്ഞിനിക്കരയിലെ പെരുന്നാളിനിടെ പിണറായിക്കും നേർച്ച. യാക്കോബായ വിശ്വാസികളാണ് കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ പേരിലും കുർബാനയും മധ്യസ്ഥപ്രാർത്ഥനയും നടത്തിയത്. ഓർത്തഡോക്‌സ്-യാക്കോബായ സഭകൾതമ്മിലുള്ള തർക്കത്തെത്തുടർന്ന്, ഇടവകപ്പള്ളികളിൽ യാക്കോബായ സഭയിലുള്ളവരുടെ ശവസംസ്‌കാരശുശ്രൂഷകൾ നടത്താനാവാത്ത സാഹചര്യമുണ്ടായിരുന്നു. സംസ്ഥാനസർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുള്ള നന്ദിയാണ് ഫ്‌ളക്‌സും പ്രാർത്ഥനയും. ഇതാദ്യമായാണ്, മുഖ്യമന്ത്രിയുടെ പേരിൽ മഞ്ഞിനിക്കര പെരുന്നാളിൽ കുർബാന നടത്തുന്നത്.

സഭാതർക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് യാക്കോബായസഭാ നേതൃത്വംരംഗത്തെത്തിയിരുന്നു. വിശ്വാസികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് ശവസംസ്‌കാരത്തിനുള്ള പ്രത്യേക ഓർഡിനൻസ് പുറത്തിറക്കിയ മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളയാളാണെന്ന് യാക്കോബായസഭയിലെ സീനിയർ മെത്രാപ്പൊലീത്താ കുര്യാക്കോസ് മാർ ദിയസ്‌കോറസ് മഞ്ഞിനിക്കര പെരുന്നാൾ തീർത്ഥാടകസംഗമത്തിൽ പറഞ്ഞിരുന്നു. സഭയെ സഹായിച്ചവരെ തിരിച്ച് സഹായിക്കാൻ വിശ്വാസികൾ തയ്യാറാവണം. അല്ലെങ്കിൽ നന്ദികേടാണ്. യാക്കോബായസഭയെ യു.ഡി.എഫ്. വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു.

യാക്കോബായ വിശ്വാസികളുടെ ശവസംസ്‌കാരം ഇടവകസെമിത്തേരിയിൽ മാന്യമായി നടത്തുന്നതിന് ഓർഡിനൻസ് ഇറക്കിയ മുഖ്യമന്ത്രിയെ, യോഗത്തിൽ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി ലബനൻ ആർച്ച് ബിഷപ്പ് മാർ ക്രിസോസ്റ്റമോസ് ശെമവൂൻ മെത്രാപ്പൊലീത്തായും അഭിനന്ദിച്ചു. ഇഗ്‌നാത്തിയോസ് അപ്രേം പാത്രിയർക്കീസ് ബാവയുടെപേരിലുള്ള നന്ദിയും പ്രാർത്ഥനയും അദ്ദേഹം യോഗത്തിൽ അറിയിച്ചു. യാക്കോബായസഭയുടെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് മഞ്ഞിനിക്കര. ഇതോടെ യാക്കോബയക്കാർ ഇടത്തോട് ചരിയുകയാണ്. ഇത് മധ്യ കേരളത്തിൽ വോട്ടായി മാറുമെന്ന് ഇടതു ക്യാമ്പുകളും പ്രതീക്ഷിക്കുന്നു.

ചെങ്ങന്നൂരിലും ആറന്മുളയിലും നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ അധികാരത്തിലേറാൻ സഹായിച്ച ഓർത്തഡോക്സുകാർ ഇതെല്ലാം കണ്ടൂം കേട്ടും ഞെട്ടുകയാണ്. പള്ളി തർക്കത്തിൽ അനുകൂലമായി കോടതി വിധി വന്നിട്ടും അതൊന്നും നടപ്പാക്കി കിട്ടുന്നില്ലെന്നാണ് ഓർത്തഡോക്സുകാരുടെ പരാതി. ശബരിമലയിൽ വിധി നടപ്പാക്കാൻ കാണിച്ച തിടുക്കമെന്നും സഭാ തർക്ക വിധിയിൽ പിണറായി സർക്കാർ കാണിച്ചതുമില്ല. ഇതിന് പുറമേയാണ് സഭാ സംസ്‌കാര തർക്കത്തിൽ ഓർഡിനൻസ് എത്തിയത്.

മഞ്ഞനിക്കര ദയാറായിലെ പരിശുദ്ധ ഏലിയാസ് തൃദ്വിയൻ ബാവായുടെ കബറിടത്തിൽ മുത്താനും അനുഗ്രഹം വാങ്ങുന്നതിനും വേണ്ടിയാണ് കേരളത്തിന് അകത്തും പുറത്തും വിദേശത്തും നിന്നുമായി ആയിരങ്ങൾ എത്തുന്നത്. വിശ്വാസികളുടെ കൂട്ടത്തിൽ ഓർത്തഡോക്സുകാരും ഉണ്ടാകുമെന്നതാണ് സവിശേഷത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP