Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയേക്കാൾ ഊ തെരഞ്ഞെടുപ്പിൽ സർക്കാരിനെ പ്രതിരോധത്തിലാഴ്‌ത്താൻ പോകുന്നത് സഭാ തർക്കം തന്നെ; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പറഞ്ഞ് പറ്റിച്ചതിന്റെ പ്രതികാരം തീർക്കാൻ സുപ്രീംകോടതി വിധിയനുസരിച്ച് അവകാശം ലഭിച്ച പള്ളികളെല്ലാം പിടിച്ചെടുക്കാൻ നീക്കം നടത്തി തലവേദന ഉണ്ടാക്കും; ശബരിമലയുടെ കാര്യത്തിലെ ശുഷ്‌കാന്തി എന്തുകൊണ്ട് ഓർത്തഡോക്‌സ് സഭയുടെ കാര്യത്തിൽ മാത്രമില്ലെന്ന ചോദ്യം ഉയർത്തും; സർക്കാരിനെ പിന്തുണച്ച് യാക്കോബായ സഭയും രംഗത്തിറങ്ങും

ശബരിമലയേക്കാൾ ഊ തെരഞ്ഞെടുപ്പിൽ സർക്കാരിനെ പ്രതിരോധത്തിലാഴ്‌ത്താൻ പോകുന്നത് സഭാ തർക്കം തന്നെ; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പറഞ്ഞ് പറ്റിച്ചതിന്റെ പ്രതികാരം തീർക്കാൻ സുപ്രീംകോടതി വിധിയനുസരിച്ച് അവകാശം ലഭിച്ച പള്ളികളെല്ലാം പിടിച്ചെടുക്കാൻ നീക്കം നടത്തി തലവേദന ഉണ്ടാക്കും; ശബരിമലയുടെ കാര്യത്തിലെ ശുഷ്‌കാന്തി എന്തുകൊണ്ട് ഓർത്തഡോക്‌സ് സഭയുടെ കാര്യത്തിൽ മാത്രമില്ലെന്ന ചോദ്യം ഉയർത്തും; സർക്കാരിനെ പിന്തുണച്ച് യാക്കോബായ സഭയും രംഗത്തിറങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പിറവത്തേയും പെരുമ്പാവൂരിലേയും കോതംമഗലത്തേയും പള്ളി വിഷയം വീണ്ടും ശക്തമാക്കും. സുപ്രീംകോടതി വിധി ഓർത്തഡോക്‌സ് ഭയ്ക്ക് അനുകൂലമാണ്. എന്നാൽ ഇത് നടപ്പാക്കി കൊടുക്കാൻ പിണറായി സർക്കാർ ആർജ്ജവം കാട്ടുന്നില്ല. യാക്കോബയക്കാരുമായി ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കാനാണ് സർക്കാർ ശ്രമം. ഇതിൽ ഓർത്തഡോക്‌സുകാർ നിരാശരാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പകരം വീട്ടാനാണ് തീരുമാനം. എന്നാൽ അനുകൂല നിലപാട് എടുത്തതിനാൽ യാക്കോബായക്കാർ സർക്കാരിനൊപ്പവും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ ഈ രണ്ട് കൂട്ടരും വ്യത്യസ്ത നിലപാടാകും എടുക്കുക. ഇത് രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്ന ചർച്ചയാണ് ഇപ്പോൾ കടുക്കുന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കാൻ നിയമപരമായി ബാധ്യതയുണ്ടായിട്ടും അതു ചെയ്യാത്തവർക്കെതിരെ പ്രതികരിക്കാൻ മലങ്കര ഓർത്തഡോക്‌സ് സഭാ സിനഡിന്റെയും മാനേജിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ ു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ കോടതിവിധി നടപ്പാക്കാത്തതിലും നീതിനിഷേധത്തിലും പ്രതിഷേധിച്ചു നടക്കുന്ന സഹനസമരം സഭ ഏറ്റെടുക്കും. അവിടെ ആരംഭിക്കുന്ന റിലേ സത്യഗ്രഹത്തിൽ മെത്രാപ്പൊലീത്തമാരും ആധ്യാത്മിക സംഘടനാ ഭാരവാഹികളും പങ്കെടുക്കും. വൈദികരുടെയും അസോസിയേഷൻ പ്രതിനിധികളുടെയും ആധ്യാത്മിക സംഘടനാ ഭാരവാഹികളുടെയും യോഗം വിളിക്കും. സഭയ്ക്കു നീതി ലഭിക്കാൻ സഹായിക്കുന്നവരെ മാത്രമേ തിരിച്ചു സഹായിക്കേണ്ടതുള്ളൂ എന്ന പൊതുവികാരമാണ് യോഗത്തിൽ ഉണ്ടായതെന്ന് മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

ശബരിമലയുടെ കാര്യത്തിൽ സുപ്രീം കോടതി വിധി അന്തിമമാണെന്നും അതെല്ലാവർക്കും ബാധകമാണെന്നും പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മലങ്കര സഭയുടെ കാര്യത്തിലും അതേ നിലപാടു സ്വീകരിക്കാൻ ബന്ധപ്പെട്ടവരോടു നിർദ്ദേശിച്ചാൽ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്നാണ് ഓർത്തഡോക്‌സുകാരുടെ നീക്കം. അതായത് പള്ളി തർക്കത്തിനൊപ്പം ശബരിമലയിലെ വിശ്വാസവും ഉയർത്തിക്കൊണ്ടു വരികെയാണ് ഓർത്തഡോക്‌സ് സഭ. സർക്കാരിൽ നിന്ന് നീതി കിട്ടില്ലെന്ന നിലപാടാണ് ഓർത്തഡോക്‌സുകാർക്കുള്ളത്. 20 ലോക്‌സഭാ മണ്ഡലത്തിലും ഇടത് വിരുദ്ധ നിലപാടാകും അവർ എടുക്കുക. പള്ളികൾ നിയമപരമായി സ്വന്തമാക്കാനുള്ള നടപടികളും എടുക്കും.

ശബരിമലയേക്കാൾ ഊ തെരഞ്ഞെടുപ്പിൽ സർക്കാരിനെ പ്രതിരോധത്തിലാഴ്‌ത്താൻ പോകുന്നത് സഭാ തർക്കം തന്നെയെന്ന സൂചനയാണ് ഓർത്തഡോക്‌സുകാർ നൽകുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പറഞ്ഞ് പറ്റിച്ചതിന്റെ പ്രതികാരം തീർക്കാൻ സുപ്രീംകോടതി വിധിയനുസരിച്ച് അവകാശം ലഭിച്ച പള്ളികളെല്ലാം പിടിച്ചെടുക്കാൻ നീക്കം നടത്തി തലവേദന ഉണ്ടാക്കാനാകും ശ്രമിക്കുക. എന്നും ഈ വിഷയം ചർച്ചയാക്കി നിർത്തും. ശബരിമലയുടെ കാര്യത്തിലെ ശുഷ്‌കാന്തി എന്തുകൊണ്ട് ഓർത്തഡോക്‌സ് സഭയുടെ കാര്യത്തിൽ മാത്രമില്ലെന്ന ചോദ്യം ഉയർത്തുന്നതും പിണറായി സർക്കാരിനെ വെട്ടിലാക്കുന്നതിന് വേണ്ടിയാണ്.

അതിനിടെ സുപ്രീം കോടതി വിധി വളച്ചൊടിച്ച് ഒരു വിഭാഗം അക്രമം സൃഷ്ടിക്കുകയാണെന്നും പള്ളിയും സെമിത്തേരിയും കയ്യേറാൻ ശ്രമിക്കുന്നവരെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസും വ്യക്തമാക്കി. പള്ളിത്തർക്കത്തിൽ നീതി നടപ്പാക്കണമെന്നും ഭരണഘടന ഉറപ്പു നൽകുന്ന മൗലീകാവകാശങ്ങൾ യാക്കോബായ സഭയ്ക്ക് നിഷേധിക്കരുതെന്നുമാവശ്യപ്പെട്ട് നിരാഹാരമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ സഭാ തർക്കം ഏറ്റുമുട്ടലിലേക്ക് പോകുമെന്ന സൂചനയാണ് വരുന്നത്. അതുകൊണ്ട് തന്നെ തർക്കമുള്ളിടത്തെല്ലാം പൊലീസ് സുരക്ഷ ശക്തമാക്കും.

തിരഞ്ഞെടുപ്പിൽ വിശ്വാസികളെല്ലാം നിഷ്പക്ഷമായി വോട്ട് രേഖപ്പെടുത്തുമെന്നും എന്നാൽ തങ്ങളുടെ കൂടെനിന്നവരെയും ദ്രോഹിച്ചവരെയും മനസിലാക്കാൻ എല്ലാവർക്കും കഴിവുണ്ടെന്നും യാക്കോബായ സഭ പറയുന്നു. സുപ്രീം കോടതി വിധി ഓർത്തഡോക്‌സ് സഭ വളച്ചെടിക്കുകയാണ്. സർക്കാർ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി വിളിച്ച ചർച്ചയിൽനിന്ന് വിട്ടുനിന്ന് പ്രശ്‌നം സങ്കീർണമാക്കാനാണ് ഓർത്തഡോക്‌സ് സഭയുടെ ശ്രമമെന്നും ഡോ. തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. ഉപവാസ സമരം ഡോ. ഏബ്രഹാം മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു.

രാവിലെ 10ന് തിരുനക്കര ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച ഉപവാസത്തിൽ കുര്യാക്കോസ് മാർ ദിയസ്‌കോറസ്, കുര്യാക്കോസ് മാർ സേവേറിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, കുര്യാക്കോസ് മാർ യൗസേബിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, ഐസക് മാർ ഒസ്താത്തിയോസ്, ഗീവർഗീസ് മാർ ബർണബാസ്, ഏലിയാസ് മാർ യൂലിയോസ്, സക്കറിയാസ് മാർ പീലക്സിനോസ്, സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്‌കോപ്പ, അൽമായ ട്രസ്റ്റി ഷാജി ചുണ്ടയിൽ, സഭാ സെക്രട്ടറി പീറ്റർ കെ.ഏലിയാസ് എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP