Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഓടക്കാലി സെന്റ് മേരിസ് പള്ളിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത് മൂന്ന് വിശ്വാസികളെ; 300ഓളം വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയേക്കും എന്നും സൂചന; കൂടുതൽ പൊലീസ് സ്ഥലത്തെത്തി; യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിൽ പള്ളി ഏറ്റെടുക്കാനുള്ള നീക്കം വീണ്ടും തടസപ്പെട്ടതോടെ പ്രതിരോധത്തിലായ പൊലീസ് കടുത്ത നടപടികളിലേക്ക്

ഓടക്കാലി സെന്റ് മേരിസ് പള്ളിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത് മൂന്ന് വിശ്വാസികളെ; 300ഓളം വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയേക്കും എന്നും സൂചന; കൂടുതൽ പൊലീസ് സ്ഥലത്തെത്തി; യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിൽ പള്ളി ഏറ്റെടുക്കാനുള്ള നീക്കം വീണ്ടും തടസപ്പെട്ടതോടെ പ്രതിരോധത്തിലായ പൊലീസ് കടുത്ത നടപടികളിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ഓടക്കാലി സെന്റ് മേരിസ് പള്ളിയിൽ ഓർത്തഡോക്സ-യാക്കോബായ വിശ്വാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് മൂന്ന് വിശ്വാസികളെ പൊലീസ് പള്ളിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. പള്ളിയകത്ത് കേന്ദ്രീകരിച്ചിട്ടുള്ള 300 ഓളം വിശ്വാസികളെ അറസ്റ്റു ചെയ്ത് നീക്കുമെന്നാണ് സൂചന. കൂടുതൽ പൊലീസ് സ്ഥലത്തേയ്‌ക്കെത്തിയിട്ടുണ്ട്. രാവിലെ പള്ളിയുടെ മുമ്പിൽ പ്രാർത്ഥന ഗീതങ്ങൾ ആലപിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു വിഭാഗം വിശ്വാസികൾ രംഗത്തുണ്ടായിരുന്നു. 2.30 തോടെ ഇവരടക്കം പള്ളിപ്പരിസരത്ത് തടമ്പടിച്ചിരുന്ന 90 ശതമാനം വിശ്വാസികളും പള്ളിയകത്തേയ്ക്ക് പ്രവേശിച്ചു.

Stories you may Like

പള്ളിയുടെ മെയിൻ ഗെയിറ്റിൽ പൊലീസ് കാവലുണ്ടായിരുന്നതിനാൽ സമീപത്തേ പാരിഷ് ഹാളിനോട് ചേർന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന ടിൻ ഷീറ്റുകൊണ്ടുള്ള മറയിൽ ഒരു ഭാഗം വെട്ടിമാറ്റി വഴി ശരിയാക്കിയിരുന്നു. ഇതിലൂടെ എത്തിയ വിശ്വാസികളെ കുറുപ്പംപടി സി ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വിശ്വാസികളും പൊലീസും തമ്മിൽ പോർവിളിയും നടന്നു. കോടതി വിധി നടപ്പിലാക്കുന്നതിനായി പൊലീസ് എത്തിയെങ്കിലും യക്കോബായ വിശ്വാസികൾ ഓർത്തഡോക്സ് വിഭാഗത്തെ എതിർത്തതോടെയാണ് സംഘർഷാവസ്ഥ സംജാതമായത്. പള്ളിയുടെ ഗേറ്റ് പൂട്ടിയിരിക്കുന്നതിനാൽ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പൊലീസ് ഗേറ്റ് തകർത്ത് അകത്ത് പ്രവേശിക്കാൻ ശ്രമിച്ചത്.

കോടതി വിധി നടപ്പാക്കാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഓർത്തഡോക്സ് സഭാ വിശ്വാസികൾ പൊലീസ് അകമ്പടിയോടെ സ്ഥലത്തെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ സംഘം സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിൽ പള്ളി ഏറ്റെടുക്കാനുള്ള നീക്കം വീണ്ടും തടസപ്പെട്ടതോടെ പൊലീസ് പ്രതിരോധത്തിലായരിക്കുകയാണ്. തടയാനെത്തിയവരെ പിടിച്ചു മാറ്റി അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആളുകൾ എത്തിയതോടെ പൊലീസിനു പിന്മാറേണ്ടി വന്നു. സമാധാന പരമായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇപ്പോൾ പൊലീസിന്റെ ശ്രമം.

ഗേറ്റിന്റെ താഴ് പൊളിക്കുന്നതിനു മുമ്പ് മതിൽ ചാടിക്കടന്ന് അകത്തുള്ളവരെ പുറത്താക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ശക്തമായി പ്രതിരോധിച്ചതോടെ പിന്മാറുകയായിരുന്നു. പള്ളി വിട്ടുകൊടുക്കാൻ യാതൊരു കാരണവശാലും തയാറല്ലെന്ന നിലപാടിലാണ് വിശ്വാസികൾ. അതേ സമയം കോടതി ഉത്തരവ് നടപ്പാക്കാതെ പിന്മാറില്ലെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസംവും പള്ളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് അതിന് കഴിഞ്ഞിരുന്നില്ല. അതിനാലാണ് ഇത്തവണ പൊലീസ് സംരക്ഷണത്തിൽ എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പ്രതിഷേധവുമായി പള്ളി പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP