Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് സംസ്ഥാനത്തേ ഓർഫനേജുകളെ പ്രതിസന്ധിയിലാക്കുന്നു; കേരളത്തിലെ 1195 ഓർഫനേജുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ഉത്തരവ് വന്നതിന് ശേഷം കേരളത്തിൽ ഇതുവരെ പൂട്ടിയത് 150 ഓർഫനേജുകൾ

കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് സംസ്ഥാനത്തേ ഓർഫനേജുകളെ പ്രതിസന്ധിയിലാക്കുന്നു; കേരളത്തിലെ 1195 ഓർഫനേജുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ഉത്തരവ് വന്നതിന് ശേഷം കേരളത്തിൽ ഇതുവരെ പൂട്ടിയത് 150 ഓർഫനേജുകൾ

മറുനാടൻ ഡസ്‌ക്

സംസ്ഥാനത്തിലെ വിവിധ ജില്ലകളിലായി 1195 ഓർഫനേജുകളാണ് പ്രവർത്തിക്കു്ന്നത്. എന്നാൽ കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം ഇവയിൽ ഭൂരിപക്ഷവും അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ്. ഉത്തരവ് വന്നതിന് ശേഷം കേരളത്തിലെ 150 ഓർഫനേജുകൾ ഇതിനോടകം അടച്ചുപൂട്ടി.

ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജനുവരി ഏഴിന് മുൻപ് ജുവനൈൽ ആൻഡ് ജസ്‌ററിസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെതാണ് ഉത്തരവ്. ഉത്തരവ് വന്നതിന് ശേഷം കേരളത്തിലെ 150 ഓർഫനേജുകൾ ഇതിനോടകം അടച്ചുപൂട്ടി. അട്ടപ്പാടിയിൽ തന്നെ ഏഴ് സ്ഥാപനങ്ങൾ നിർത്തി.

ജുവനൈൽ ആൻഡ് ജസ്‌ററിസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്താൽ ആക്ട് അനുശാസിക്കുന്ന സൗകര്യങ്ങൾ അനാഥാലയങ്ങളിൽ ഒരുക്കണമെന്നതാണ് നിയമം. ഡോക്ടർമാർ മുതൽ യോഗ ട്രെയിനർ മാർ വരെയുള്ളവരുടെ സേവനം അനാഥാലയങ്ങളിൽ ഒരുക്കണമെന്നാണ് നിർദ്ദേശം. ഇങ്ങനെയുള്ള ആഡംബര സൗകര്യങ്ങൾ ഒരുക്കാൻ ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒട്ടുമിക്ക ഓർഫനേജുകൾക്കും കഴിയില്ല. അതിനുള്ള സാമ്പത്തിക ശേഷി മിക്ക ഓർഫനേജുകൾക്കും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്ന നിർദേശങ്ങളിൽ ചിലത് ഇവയാണ്:

100 കുട്ടികളുള്ള ഒരു സ്ഥാപനത്തിൽ 25 സ്റ്റാഫ്, 8 കുട്ടികൾക്ക് ഒരു ടൊയ്‌ലറ്റ്, 10 കുട്ടികൾക്ക് ഒരു ബാത്ത്‌റൂം, ഒരു കുട്ടിക്ക് 120 സക്വയർ ഫീറ്റ് വലിപ്പമുള്ള റൂം സൗകര്യം, യൂണിഫോം ഉൾപ്പടെയുള്ള വസ്ത്രങ്ങളും ബെഡ് ഷീറ്റ്, പുതപ്പ്, രാത്രി ഉറങ്ങാൻ വസ്ത്രം, ഹോസ്പിറ്റലിൽ പോകേണ്ടി വന്നാൽ അതിനുള്ള വസ്ത്രം ഇവയൊക്കെ ജെ ആൻഡ് ജെ ആക്ട് നിർദ്ദിശിക്കുന്നു. മൂന്ന് നേരം കൃത്യമായി ഭക്ഷണം കൊടുക്കാനുള്ള സാമ്പത്തിക ശേഷി പോലും ഇല്ലാത്ത ഓർഫനേജുകൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല.

കേരളത്തിൽ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിൽ അഗതികളും ദരിദ്രരുമായ കുട്ടികൾക്ക് വേണ്ടി 1195 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. നല്ല രീതിയിൽ നല്ല ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഉത്തരവ് കാരണം വലിയ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ഓർഫനേജുകളിൽ പലതും സർക്കാരിന്റെ ഗ്രാന്റ് പോലും ലഭിക്കുന്നില്ല.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓർഫനേജുകൾക്ക് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഉത്തരവിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വൻ പിഴ ചുമത്താനും സ്ഥാപന മേധാവികൾക്ക് കഠിന തടവ് നൽകാനും വ്യവസ്ഥയുണ്ട്. ബാലനീതി നിയമപ്രകാരം ദത്തെടുക്കൽ, സ്‌പോൺസർഷിപ്പ് തുടങ്ങിയവക്ക് അർഹതയുള്ള കുട്ടികളെ മാത്രമെ ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുവാൻ പാടുള്ളു എന്നുള്ള നിർദേശങ്ങളും ഉത്തരവിൽ വ്യക്തമാക്കുന്നു.

കേരളത്തിലുള്ള അനാഥാലയങ്ങളിലെ കുട്ടികൾ അനാഥരല്ല, കുട്ടികളിൽ 95%ത്തിൽ അധികവും അച്ഛനോ അമ്മയോ മറ്റ് ബന്ധുക്കളോ ഉള്ളവരാണ്. പഠനത്തിന് വേണ്ടിയാണ് അവർ അവിടെ നിൽക്കുന്നത്. അതു കൊണ്ട് തന്നെ ഇതരസംസ്ഥാനങ്ങളിലെ പോലെ കേരളത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കുട്ടികളില്ല. കേരളത്തിലെ ഓർഫനേജുകൾ എല്ലാം തന്നെ ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്നവയാണ്.

കേരളത്തിലെ അനേകായിരങ്ങൾക്ക് അഭയവും ആശ്രയവുമായ ഈ 1195 സ്ഥാപനങ്ങളുടെ നിലനിൽപിനെ ബാധിക്കുന്ന ഈ പ്രശ്‌നത്തിൽ നിന്നും രക്ഷപെടുന്നതിനായി ആ സ്ഥാപനങ്ങൾ അനാഥാലയങ്ങൾ എന്ന പേര് മാറ്റി ദരിദ്രർക്ക് വേണ്ടിയുള്ള ഹോസ്റ്റലുകളായി പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നാണ് ഓർഫനേജ് നടത്തിപ്പുകാരുടെ അപേക്ഷ. ഇതിനായി ഇവർ സംസ്ഥാന സർക്കാരിന്റെ സഹായവും അപേക്ഷിച്ചിട്ടുണ്ട്.

കുഞ്ഞുങ്ങൾക്ക് വേണ്ടത് ആധുനിക സൗകര്യങ്ങളോ ആഡംബരങ്ങളോ അല്ല മറിച്ച് അവരെ മനസ്സിലാക്കുകയും കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെയാണെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. ഉത്തരവിൽ മാറ്റം വരുത്തുകയോ ഓർഫനേജുകളെ മാറ്റി ഹോസ്റ്റലുകളായി പ്രവർത്തിക്കാനുള്ള അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാനത്തെ ഭൂരിഭാഗം ഓർഫനേജുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP