Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപകടത്തിൽ പെട്ട യാത്രാ തീവണ്ടികൾ സഞ്ചരിച്ചത് 100 കിലോ മീറ്റർ അധികം വേഗതയിൽ; രണ്ടു കൂട്ടിയിടിയുണ്ടായത് മിനിറ്റുകളുടെ വ്യത്യാസത്തിൽ; പാളം തെറ്റിയ ട്രെയിൻ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണത സ്പീഡ് കൂടിയതിനാൽ; പരമാവധി വേഗതയ്‌ക്കൊപ്പം സിഗ്നൽ തകരാറും സംശയത്തിൽ; ഒഡീഷയിൽ കാരണം കണ്ടെത്താൻ അന്വേഷണം

അപകടത്തിൽ പെട്ട യാത്രാ തീവണ്ടികൾ സഞ്ചരിച്ചത് 100 കിലോ മീറ്റർ അധികം വേഗതയിൽ; രണ്ടു കൂട്ടിയിടിയുണ്ടായത് മിനിറ്റുകളുടെ വ്യത്യാസത്തിൽ; പാളം തെറ്റിയ ട്രെയിൻ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണത സ്പീഡ് കൂടിയതിനാൽ; പരമാവധി വേഗതയ്‌ക്കൊപ്പം സിഗ്നൽ തകരാറും സംശയത്തിൽ; ഒഡീഷയിൽ കാരണം കണ്ടെത്താൻ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷയിലുണ്ടായത് ഇരട്ട ട്രെയിൻ അപകടങ്ങൾ. ഒഡീഷയിലെ ബാലസോർ ജില്ലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് വൻ ട്രെയിൻ അപകടങ്ങളാണ് രാജ്യത്തെ നടുക്കിയത്. അതിവേഗതയിൽ കുതിച്ച രണ്ട് തീവണ്ടികളാണ് ആദ്യം അപകടത്തിൽ പെട്ടത്. ഈ തീവണ്ടികൾ നൂറു കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചത്. ഈ വേഗതയാണ് ദുരന്ത വ്യാപ്തിയും മരണ നിരക്കും കൂട്ടിയത്. മരണ സംഖ്യ ഇനിയും ക്രമാതീതമായി ഉയരുമെന്നാണ് വിലയിരുത്തൽ. ട്രെയിനുകൾക്കുള്ളിൽ കുടുങ്ങിയവരെ ഇനിയും പൂർണ്ണമായും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ബോഗികൾ എല്ലാം പൂർണ്ണമായും തകർന്നു.

ഒരേ സമയത്ത് മൂന്നു ട്രെയിനുകളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. ഷാലിമാർ ചെന്നൈ കോറമണ്ഡൽ എക്സ്‌പ്രസ്, യശ്വന്ത്പുർ ഹൗറ എക്സ്‌പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ഗുഡ്‌സ് ട്രെയിനും അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.20നാണ് ആദ്യത്തെ ട്രെയിൻ അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോവുകയായിരുന്ന യശ്വന്ത്പുർ ഹൗറ എക്സ്‌പ്രസ് ട്രെയിൻ ബഹാനഗാ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി മറിഞ്ഞതാണ് ആദ്യ അപകടം. ഈ കോച്ചുകളിലേക്ക് അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ ചെന്നൈ കോറമണ്ഡൽ എക്സ്‌പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാളം തെറ്റിയ കോറമണ്ഡൽ എക്സ്‌പ്രസ് സമീപത്തെ ഗുഡ്‌സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു.

അപകടത്തെ തുടർന്ന് 300-400 ആളുകളാണ് ട്രാക്കിൽ കുടുങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 6.30നാണ് ട്രെയിൻ ബാലസോർ സ്റ്റേഷനിലെത്തിയത്. പിന്നീട് 7.20ഓടെ ബഹനാഗ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്റ്റേഷനിലേത്തേണ്ട ട്രെയിനാണിത്. ഇന്നലെ രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു രംഗത്തുണ്ട്.

സമീപകാലത്ത് ലോകത്തുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് വെള്ളിയാഴ്ച ഒഡിഷയിൽ സംഭവിച്ചത്. കോറോമാണ്ടൽ എക്സ്പ്രസിന്റെ പത്തോളം കോച്ചുകൾ പാളം തെറ്റിയെന്ന് റെയിൽവേ വക്താവ് അമിതാഭ് ഷർമ അറിയിച്ചു. പാളം തെറ്റിയ ട്രെയിൻ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണതാണ് യശ്വന്ത്പുർ- ഹൗറ ട്രെയിൻ കൂടി അപകടത്തിൽപ്പെടാൻ കാരണം. ഇതോടെ യശ്വന്ത്പുറിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസും അപകടത്തിൽപ്പെട്ടു.

ഈ ട്രെയിനിന്റെമൂന്ന്-നാല് കോച്ചുകൾ അപകടത്തിൽപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ നിരവധി യാത്രക്കാരുടെ ദൃശ്യങ്ങളടക്കമാണ് പ്രചരിക്കുന്നത്. തകർന്ന നിലയിലുള്ള തീവണ്ടി കോച്ചുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകട കാരണം കണ്ടെത്താൻ ശക്തമായ അന്വേഷണം നടത്തും. സിഗ്നൽ തകരാറും പരിശോധിക്കും. ഇതും അപകടകാരണമായെന്ന വിലയിരുത്തലുണ്ട്.

ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി സംഭവിച്ചത് പരമാവധി വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ അപകടത്തിന്റെ വ്യാപ്തി വലുതാണെന്നാണ് ലഭിക്കുന്ന വിവരം. ഷാലിമാർ ചെന്നൈ എക്സ്‌പ്രസ് ചരക്ക് തീവണ്ടിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് യാത്രാ ട്രെയിനുകൾ അവയുടെ പരമാവധി വേഗതയിൽ ആയിരുന്നു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും അപകടത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP