Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

പാവങ്ങളുടെ സൗജന്യ കിറ്റിന്റെ പണം റോഡിൽ നിന്ന് സാധാരണക്കാരിൽ നിന്ന് മാത്രമായി മോട്ടോർ വാഹന വകുപ്പ് പിരിക്കുന്നുവെന്ന ട്രോളുകൾ കൊണ്ടു; മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ടൂറിസം വകുപ്പിന് കത്ത് നൽകി; ഓപ്പറേഷൻ സ്‌ക്രീനിൽ നടപടി തുടരും

പാവങ്ങളുടെ സൗജന്യ കിറ്റിന്റെ പണം റോഡിൽ നിന്ന് സാധാരണക്കാരിൽ നിന്ന് മാത്രമായി മോട്ടോർ വാഹന വകുപ്പ് പിരിക്കുന്നുവെന്ന ട്രോളുകൾ കൊണ്ടു; മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ടൂറിസം വകുപ്പിന് കത്ത് നൽകി; ഓപ്പറേഷൻ സ്‌ക്രീനിൽ നടപടി തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമർശനങ്ങൾ സജീവമായതോടെ ഇടപെടലുമായി മോട്ടോർ വാഹന വകുപ്പ്. മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ടൂറിസം വകുപ്പിന് കത്ത് നൽകിയ സാഹചര്യത്തിലാണ് ഇത്. മന്ത്രിമാർ ഇത് മാറ്റുമോ എന്നതാണ് ഇനി പ്രധാനം. നീക്കിയില്ലെങ്കിൽ പിഴ ഈടാക്കും.

ഗ്ലാസുകളിലെ കൂളിങ് പേപ്പർ, കർട്ടൻ. ബോണറ്റിൽ കൊടി കെട്ടാൻ സ്ഥാപിക്കുന്ന കമ്പി, മുന്നിലും പിന്നിലുമുള്ള ക്രാഷ് ഗാർഡുകൾ, പുറത്തേക്ക് തള്ളിനിൽക്കുന്ന ചവിട്ടുപടികൾ എന്നിവയ്ക്ക് നിയമ പ്രകാരം നിരോധനമുണ്ട്. എന്നാൽ എല്ലാ മന്ത്രി വാഹനങ്ങളിലും ഇതുണ്ട്. ഐഎഎസുകാരുടെ കാറിലും ഇവ കാണാം. ഈ സാഹചര്യത്തിലാണ് കത്ത് അയച്ചത്. നിയമ ലംഘനത്തിന് എതിരെ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. എന്നാൽ മന്ത്രി വാഹനങ്ങൾ തടയാനുള്ള കെൽപ്പുണ്ടായില്ല. ഈ സാഹചര്യം വിമർശനങ്ങൾക്ക് ഇടനൽകി. ഇതോടെയാണ് കത്ത് നൽകിയത്.

പാവങ്ങൾക്ക് സൗജന്യമായി നൽകുന്ന കിറ്റിന്റെ പണം റോഡിൽ നിന്ന് സാധാരണക്കാരിൽ നിന്ന് മാത്രമായി മോട്ടോർ വാഹന വകുപ്പ് പിരിക്കുന്നുവെന്ന ട്രോളുകൾ സജീവ ചർച്ചയായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കത്തയയ്ക്കൽ. മന്ത്രിമാരും വി.ഐ.പി.കളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസംവകുപ്പിന്റെതാണ്. വാഹന ഉടമ എന്ന നിലയിൽ വാഹനങ്ങളിലെ നിയമവിരുദ്ധ ക്രമീകരണങ്ങൾ ഒഴിവാക്കേണ്ട ബാധ്യത ടൂറിസം വകുപ്പിനുണ്ട്. മന്ത്രിവാഹനമാണെങ്കിലും പിഴ അടയ്‌ക്കേണ്ടിവരുക ടൂറിസം വകുപ്പാണ്. ഇത് സൂചിപ്പിച്ചാണ് കത്ത് .

സർക്കാർവാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കംചെയ്യാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്പോർട്ട് കമ്മിഷണർ ഓപ്പറേഷൻ സ്‌ക്രീൻ എന്ന പേരിൽ പ്രത്യേക പരിശോധന നടത്താൻ നിർദ്ദേശിച്ചത്. എന്നാൽ വിഐപികളുടെ വാഹനം തൊടാനുള്ള കരുത്തുണ്ടായില്ല. ഇത് വിമർശനം കൂട്ടി. കോടതി വിധി പാലിക്കാത്തതിനുള്ള ശിക്ഷകൂടി ചേർത്ത് 1250 രൂപയാണ് പിഴ ഈടാക്കുന്നത്.

തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് എത്തിയ മന്ത്രിമാരുടെയും എൽ.എൽ.എ.മാരുടെയും വാഹനങ്ങളിൽ കൂളിങ് പേപ്പറും കർട്ടനുകളും ഉണ്ടായിരുന്നു. ഇത് ജനപ്രതിനിധികളും മന്ത്രിമാരും നിയമം ലംഘിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. വകുപ്പ് സെക്രട്ടറിമാരും കളക്ടർമാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും കർട്ടനുകളുണ്ട്.

പൊലീസ് വാഹനങ്ങളിലെ കർട്ടൻ നീക്കംചെയ്യാൻ പൊലീസ് മേധാവി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം വാഹനങ്ങളുടെ ചില്ലുകളിലെ കാഴ്ചമറയ്ക്കാൻ പാടില്ല. സ്റ്റിക്കർ, കർട്ടൻ എന്നിവ നിയമവിരുദ്ധമാണ്. 2012-ൽ സുപ്രീംകോടതിയാണ് സ്റ്റിക്കർ ഉപയോഗം നിരോധിച്ചത്. 2019-ൽ കേരള ഹൈക്കോടതി കർട്ടൻ ഉപയോഗവും തടഞ്ഞു.

വാഹന നിർമ്മാതാവ് നൽകുന്ന ടിന്റഡ് ഗ്ലാസുകൾ അനുവദനീയമാണ്. പിന്നിലെ ഗ്ലാസിന് 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകൾക്ക് 50 ശതമാനവും സുതാര്യത മതി. വാഹനം വാങ്ങിയശേഷമുള്ള മാറ്റങ്ങൾ നിയമവിരുദ്ധമാണ്. ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറിയുള്ള വി.വി.ഐ.പി.കൾക്കും, വി.ഐ.പി.കൾക്കും കർട്ടൺ ഉപയോഗിക്കാം. സംസ്ഥാനത്ത് മുഖ്യമന്ത്രി മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. അതുകൊണ്ട് തന്നെ ബാക്കിയുള്ളവർ എല്ലാം കർട്ടൺ നീക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP