Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓപ്പറേഷൻ രഹ്നാ ഫാത്തിമ ഓപ്പറേറ്റ് ചെയ്തത് എംവി ജയരാജൻ നേരിട്ടെന്ന് റിപ്പോർട്ടുകൾ; ഏതെങ്കിലും ഒരു വനിതയെ സന്നിധാനത്ത് എത്തിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശം ശിരസ്സാ വഹിച്ച ഐജി ശ്രീജിത്ത് പിടിച്ചത് പുലിവാൽ; സന്നിധാനം വരെ ചുംബന സമര നായികയ്ക്ക് എസ്‌കോർട്ട് പോയ ഐജി നടപ്പന്തലിൽ എത്തിയപ്പോൾ ഭയന്ന് പോയെന്ന് സാക്ഷികൾ; ഭക്തരുടെ മുമ്പിൽ പരാജയപ്പെട്ടതോടെ മന്ത്രിയെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞതോടെ സന്നിധാനത്തെ യുവതീ പ്രവേശനം അസാധ്യമായി

ഓപ്പറേഷൻ രഹ്നാ ഫാത്തിമ ഓപ്പറേറ്റ് ചെയ്തത് എംവി ജയരാജൻ നേരിട്ടെന്ന് റിപ്പോർട്ടുകൾ; ഏതെങ്കിലും ഒരു വനിതയെ സന്നിധാനത്ത് എത്തിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശം ശിരസ്സാ വഹിച്ച ഐജി ശ്രീജിത്ത് പിടിച്ചത് പുലിവാൽ; സന്നിധാനം വരെ ചുംബന സമര നായികയ്ക്ക് എസ്‌കോർട്ട് പോയ ഐജി നടപ്പന്തലിൽ എത്തിയപ്പോൾ ഭയന്ന് പോയെന്ന് സാക്ഷികൾ; ഭക്തരുടെ മുമ്പിൽ പരാജയപ്പെട്ടതോടെ മന്ത്രിയെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞതോടെ സന്നിധാനത്തെ യുവതീ പ്രവേശനം അസാധ്യമായി

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: രഹ്നാ ഫാത്തിമയുടെ ശബരിമല കയറ്റം ഏറെ ചർച്ചയായിരുന്നു. ശബരിമല കയറി നടപ്പന്തൽ വരെ എത്താൻ രഹ്നാ ഫാത്തിമയ്ക്ക് കഴിഞ്ഞിരുന്നു. ഇവർക്കൊപ്പം കവിതയെന്ന മാധ്യമ പ്രവർത്തകയും ഉണ്ടായിരുന്നു. സന്നിധാനത്തെ ശരണം വിളി പ്രതിഷേധമാണ് രഹ്നാ ഫാത്തിമയുടെ ശ്രമം അവസാനിപ്പിച്ചത്. ഇതിന്റെ പേരിൽ വിവാദത്തിലായത് ഐജി ശ്രീജിത്തായിരുന്നു. രഹ്നാ ഫാത്തിമയുടെ പേരും വിവരവും മറച്ചു വച്ച് മലകയറ്റാൻ പൊലീസ് തീരുമാനിച്ചതും മറ്റും ഏറെ ചർച്ചയായി. ഇതിനൊപ്പം കവിതയെന്ന മാധ്യമ പ്രവർത്തകയ്ക്ക് പൊലീസിന്റെ പ്രൊട്ടക്ഷൻ യൂണിഫോമും നൽകി. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണങ്ങളെത്തി. ഐജി മനോജ് എബ്രഹാമും വിവാദത്തിലായി. എന്നാൽ രഹ്നാ ഫാത്തിമയെ അനുഗമിച്ച ശ്രീജിത്തിനായിരുന്നു കൂടുതൽ ചീത്തപ്പേര്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എംവി ജയരാജന്റെ നിർദ്ദേശമാണ് പൊലീസുകാർ അനുസരിച്ചതെന്നാണ് ഉയരുന്ന വാദം.

രഹ്നാ ഓപ്പറേഷന് പൊലീസിന് നിർദ്ദേശം നൽകിയത് എംവി ജയരാജനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സുപ്രീംകോടതി വിധി അനുസരിച്ച് യുവതിയെ സന്നിധാനത്ത് എത്തിച്ചേ മതിയാകൂവെന്ന് ജയരാജനാണ് പൊലീസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാൻ ഐജി ശ്രീജിത്ത് ഉൾപ്പെടെയുള്ളവർ നിർബന്ധിതമാവുകയായിരുന്നു. ഐജി ശ്രീജിത്തിന് സന്നിധാനത്തെ ചുമതലയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പമ്പയിൽ നിന്ന് യുവതിയുമായി പോകേണ്ട ബാധ്യത ഐജിക്കില്ല. മരക്കൂട്ട് മുതൽ മാത്രമേ ഐജിയുടെ സുരക്ഷാ ചുമതല തുടങ്ങുന്നുള്ളൂ. എന്നാൽ നിലയ്ക്കലിലെ പൊലീസ് ഓപ്പറേഷനിലൂടെ ഐജി മനോജ് എബ്രഹാമിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിൽ രഹ്നയ്ക്കൊപ്പം മനോജ് എബ്രഹാം പോകുന്നത് പ്രശ്നം വഷളാക്കുമെന്നും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ഐജി ശ്രീജിത്ത് രഹ്നയ്ക്കൊപ്പം മല ചവിട്ടേണ്ടി വന്നത്.

ഓപ്പറേഷൻ രഹ്നയെന്നായിരുന്നു ഇതിന്റെ പേര്. സന്നിധാനത്ത് എത്തും വരെ പേരും വിവരവും രഹസ്യമാക്കി വയ്ക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് ഇടയ്ക്ക് വച്ച് പൊളിഞ്ഞു. ചുംബന സമര നായികയാണ് രഹ്നയെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞു. രഹ്നാ ഫാത്തിമയെന്ന പേരു കൂടി ചർച്ചയായതോടെ പ്രതിഷേധം പരിധി വിട്ടു. നടപ്പന്തലിൽ എത്തിയപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം ശ്രീജിത്തിനും മനസ്സിലായത്. ഇതോടെ ഭക്തനായ ശ്രീജിത്തും പതറി. മൂകാംബികാ ദേവിയുടെ അടിയുറച്ച വിശ്വാസിയാണ് ശ്രീജിത്ത്. മൂകാംബിക ക്ഷേത്ര ദർശനത്തിന് ശേഷമാണ് ശ്രീജിത്ത് പമ്പയിലെത്തിയത്. വിശ്വാസം ഒരു ഭാഗത്തും ജയരാജന്റെ നിർദ്ദേശം മറുഭാഗത്തും. വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ പോയി. നടപ്പന്തലിൽ തടിച്ചു കൂടിയവർക്ക് നേരെ ലാത്തി പ്രയോഗിക്കാനും ഐജി തയ്യാറായിരുന്നില്ല. അവരെ ബലപ്രയോഗത്തിലൂടെ മാറ്റിയാൽ കാര്യങ്ങൾ കൈവിടുമെന്ന് ഐജി തിരിച്ചറിഞ്ഞു. ഇതോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കാര്യങ്ങൾ അറിയിച്ചു.

സംസ്ഥാന സർക്കാരിന് വലിയ പേരു ദോഷം നടപ്പന്തലിലെ ഓപ്പറേഷൻ എത്തിക്കുമെന്നും അറിയിച്ചു. ഇതിനെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അംഗീകരിച്ചു. ഇതോടെ ജയരാജന്റെ നിർദ്ദേശം ഐജി തന്ത്രപരമായി മറികടന്നു. എത്തിയത് ആക്ടിവിസ്റ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്നങ്ങൾ കൈവിടുമെന്ന് കടകംപള്ളിയും തിരിച്ചറിഞ്ഞു. പന്തളം രാജകുടുംബവും തന്ത്രി കുടുംബവും എല്ലാം കടുത്ത നിലപാട് എടുത്തതോടെ രക്ഷപ്പെട്ടത് ശ്രീജിത്തായിരുന്നു. യുവതി കയറിയാൽ നടയടയ്ക്കണമെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് തന്ത്രിയും അംഗീകരിച്ചതോടെ പ്രശ്നങ്ങളിൽ നിന്ന് ശ്രീജിത്ത് ഒരു പരിധി വരെ രക്ഷപ്പെടുകയായിരുന്നു. രഹ്നയെ കൊണ്ടു പോയത് ഐജി ശ്രീജിത്താണെന്ന പ്രചരണം കൂടുതൽ ശക്തമായി ഉയരാത്തിന് കാരണം നടപ്പന്തലിൽ ശ്രീജിത്ത് നടത്തിയ ഇടപെടലായിരുന്നു. രഹ്നയെ എങ്ങനേയും പതിനെട്ടാംപടി കയറ്റാനുറച്ച് പോയ ശ്രീജിത്ത് നടപ്പന്തലിലെത്തിയതോടെ ആളാകെ മാറിയെന്നാണ് അവിടെ ഉണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞത്.

നടപ്പന്തലിലെ ഭക്തരെ കാണാൻ ശ്രീജിത്ത് പോകുമ്പോൾ മാറിയില്ലെങ്കിൽ ബലം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് ഐജി നൽകാൻ പോകുന്നുവെന്നാണ് ഏവരും കരുതിയത്. എന്നാൽ ഭക്തരുടെ അടുത്തെത്തി ശ്രീജിത്ത് പറഞ്ഞത് അങ്ങനെയായിരുന്നില്ല. നിങ്ങളെ ബലപ്രയോഗത്തിലൂടെ മാറ്റി ഞാൻ മുന്നോട്ട് പോകില്ല. എന്നെ മുന്നോട്ട് പോകാൻ അനുവദിക്കണമെന്നായിരുന്നു. എന്നാൽ വിശ്വാസം മറികടക്കാൻ സമ്മതിക്കില്ലെന്ന് ഭക്തർ പറഞ്ഞു. ഇതോടെ കാര്യങ്ങൾ ഞാൻ സർക്കാരുമായി സംസാരിക്കട്ടേ എന്നായി ഐജി. പിന്നാലെ ദേവസ്വം മന്ത്രിയെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. തനിക്ക് മുന്നോട്ട് പോകാനാകില്ലെന്നും പറഞ്ഞു. എല്ലാം പറഞ്ഞ് ഏൽപ്പിച്ച ജയരാജനോട് ഒന്നും സംസാരിച്ചതുമില്ല. അങ്ങനെ യുവതികളുമായി ഐജി മലയിറങ്ങി.

ഇന്ന് വീണ്ടും മലകയറാൻ യുവതികളെത്തുമ്പോൾ പൊലീസിന്റെ കൂട്ടായ തീരുമാനമാക്കി മാറ്റാനും ഐജി ശ്രീജിത്ത് ശ്രമിച്ചു. എഡിജിപി അനിൽകാന്ത് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചർച്ചകൾ നടത്തിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞാൽ താൻ അനുസരിക്കുമെന്ന നിലപാടും എടുത്തു. എന്നാൽ നടപ്പന്തലിന് അപ്പുറത്തേക്ക് യുവതീ പ്രവേശനം അസാധ്യമാണെന്ന് സാഹചര്യവും വിശദീകരിച്ചു. ബലപ്രയോഗം ഉണ്ടാക്കുന്നത് ഗുണകരമാകില്ലെന്നും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP