Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202230Wednesday

വെളുപ്പിനെ രണ്ട് മണിക്ക് സി ആർ പി എഫിന് എത്തണ്ട സ്ഥലത്തിന്റെ രൂപരേഖ കൈമാറി; ഒപ്പം തീവ്രവാദികളുമായി ബന്ധപ്പെട്ട വാട്ട്‌സപ്പ് ടെലിഫോൺ സംവിധാനങ്ങൾ ഒരു മണിക്കൂർ മരവിപ്പിച്ചു; നാലു പേരടങ്ങിയ ഓരോ എൻ ഐ എ സംഘത്തിനും മിഷ്യൻ ഗൺ കൈയിലേന്തിയ സി ആർ പി എഫിന്റെ 50 പേരുടെ ഒരു ടീം ലൊക്കേഷൻ വളഞ്ഞു; ഇത് ഓപ്പറേഷൻ ഒക്ടോപ്പസിന്റെ സോഷ്യൽ മീഡിയ വെർഷൻ

വെളുപ്പിനെ രണ്ട് മണിക്ക് സി ആർ പി എഫിന് എത്തണ്ട സ്ഥലത്തിന്റെ രൂപരേഖ കൈമാറി; ഒപ്പം തീവ്രവാദികളുമായി ബന്ധപ്പെട്ട വാട്ട്‌സപ്പ് ടെലിഫോൺ സംവിധാനങ്ങൾ ഒരു മണിക്കൂർ മരവിപ്പിച്ചു; നാലു പേരടങ്ങിയ ഓരോ എൻ ഐ എ സംഘത്തിനും മിഷ്യൻ ഗൺ കൈയിലേന്തിയ സി ആർ പി എഫിന്റെ 50 പേരുടെ ഒരു ടീം ലൊക്കേഷൻ വളഞ്ഞു; ഇത് ഓപ്പറേഷൻ ഒക്ടോപ്പസിന്റെ സോഷ്യൽ മീഡിയ വെർഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓപ്പറേഷൻ ഒക്ടോപ്പസ്.. അതുമായി ബന്ധപ്പെട്ട് എൻഐഎ അതീവ രഹസ്യമായി ഓപ്പറേഷൻ പൂർത്തിയാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേർന്ന് പദ്ധതികൾ തയ്യാറാക്കി. എല്ലാം ലക്ഷ്യമിട്ടതു പോലെ നടന്നു. കേരളത്തിൽ പോലും ആരും അറിഞ്ഞില്ല. രഹസ്യം ചോർന്നാൽ എല്ലാം പൊളിയുമെന്ന തിരിച്ചറിവിലായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട് പരിവാർ ഗ്രൂപ്പുകളിൽ ഒരു കുറിപ്പ് പ്രചരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നതാണ് ആ കുറിപ്പ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് ചുവടെ

എൻ ഐ എ സുഡാപ്പികളെ പൊക്കിക്കൊണ്ട് പോയ കഥ കേട്ടാൽ രോമാഞ്ചം വരും..
സീൻ നമ്പർ ഒന്ന്
സിദ്ധീക്ക് കാപ്പനെ യുപി പൊലീസ് പൊക്കിയെടുത്ത് അകത്തിട്ട് ചാമ്പിയ ദിവസം മുതലാണ് സുഡാപ്പികൾക്ക് കഷ്ടകാലം തുടങ്ങുന്നത്.. യു പി പൊലീസ് ഇടിച്ച് പരിപ്പ് കലക്കിയതോടെ കാപ്പന് ഒപ്പം പിടിച്ച ചിലരിൽ നിന്നും ഈ തീവ്രവാദ സംഘടനയ്ക്ക് വിദേശത്ത് നിന്നു കിട്ടുന്ന ധനസഹായത്തെക്കുറിച്ച് വിവരം കിട്ടി.. യു പി പൊലീസ് ഈ വിവരം ആഭ്യന്തര മന്ത്രാലത്തിന് കൈമാറി..
സീൻ നമ്പർ 2
ആഭ്യന്തര വകുപ്പ് എൻ ഐ എ യിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിനും നിർദ്ദേശം കൊടുത്തു.. എൻ ഐ എ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്നതിന് വേണ്ടി എൻഫോഴ്‌സ്‌മെന്റിന്റെ അന്വോഷണത്തിന് വേണ്ടി ആദ്യം സമയം കൊടുത്തു.എൻഫോഴ്‌സ്‌മെന്റ് കേരളാ പൊലീസിന്റെ സഹായത്തോടെ വന്ന് റയിഡ് നടത്തിയപ്പോൾ പൊലീസിലെ പച്ചവെളിച്ചം ടീമുകൾ റയിഡ് വിവരം ചോർത്തി എങ്കിലും. റയിഡ് ED പൂർത്തിയാക്കി...
ED തങ്ങൾ നടത്തിയ റെയിഡിലെ വിവരങ്ങൾ വിശകലനം ചെയ്ത് തീവ്രവാദ സ്വഭാവം കണ്ട വിവരങ്ങൾ. ആഭ്യന്തര മന്ത്രാലയത്തിന് നൽകി.. ആഭ്യന്തര മന്ത്രാലയം എൻഐഎയിക്ക് വിവരങ്ങൾ നൽകി..
സീൻ നമ്പർ 3
എൻ ഐ എ അന്യോഷണം ആരംഭിച്ചു.. തീവ്രവാദ ബന്ധമുള്ള ലിസ്റ്റിലുള്ള നേതാക്കളെ വീടുകളിലും ഓഫീസുകളിലും നിരീക്ഷിക്കാനും ഫോൺ ടാപ് ചെയ്യാനും ഷാഡോസംഘങ്ങളെ ഏർപ്പെടുത്തി. സംഘം ചേർന്നുള്ള ആൾക്കൂട്ട പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടന്നും, തീവ്രവാദികൾ താമസിക്കുന്ന സ്ഥലങ്ങൾ ആൾക്കൂട്ട സാന്ദ്രതയിൽ ചുറ്റപ്പെട്ടവയാണ് എന്നും ഇവരെ ഏതു സമയവും ഏകോപിപ്പിക്കാൻ നൂറു കണക്കിന് ആൾക്കാർ ചേർന്ന വാട്ട്‌സപ്പ് ഗ്രൂപ്പുകളും ഉണ്ടന്ന് കണ്ടെത്തി..
അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ NIA റയിഡ് ചെയ്യണ്ട സ്ഥലങ്ങളും ആളുകളെയും തീരുമാനിച്ചു...
സീൻ നമ്പർ 4
കേരള പൊലീസുമൊത്ത് കാഞ്ഞിരപ്പള്ളിയിൽ ട്രയൽ റയിഡ്.. NIA പ്രതീക്ഷിച്ച പോലെ പച്ചവെളിച്ചം ടീമിന്റെ അനുഗ്രത്താൽ നേരത്തെ വിവരം ചോർന്ന് റയിഡ് ഗോവിന്ദ. കാര്യങ്ങളുടെ ഒരു ഏകദേശ കിടപ്പ് മനസിലാക്കാനായിരുന്നു ഈ മോക്ക്ഡ്രിൽ എന്ന് ആ സുഡു പൊട്ടന്മാർക്ക് മനസിലായില്ല,
സീൻ നമ്പർ 5
സി ആർ പി എഫ് ഹെഡ് കോട്ടറിലേക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സന്ദേശം പോയി . രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങൾ എൻഐഎയിക്ക് നടത്തുവാൻ വേണ്ട സുരക്ഷ ഒരുക്കണം,,.അതിന് വേണ്ടി സി ആർ പി എഫിന്റെ രണ്ട് കമ്പനി സൈനികർ ഝാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തി.. തന്ത്രപ്രധാന സ്ഥലങ്ങളിൽ
തീവ്രവാദ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രത്യേക സുരക്ഷക്ക് വേണ്ടിയാണ് എന്നാണ് സി ആർ പി എഫിനെ NIA ധരിപ്പിച്ചത്..
സീൻ നമ്പർ: 6
തിരഞ്ഞെടുത്ത 200 പേരടങ്ങുന്ന ഒരു NIA സംഘം ഒരു ചാർട്ടേഡ് വിമാനത്തിൽ സാധാരണ യാത്രക്കാരെപ്പോലെ കേരളത്തിൽ എത്തി..എയർ പോർട്ടിൽ നിന്ന് ഇവർ നാലു പേരടങ്ങുന്ന 50 സംഘങ്ങൾ ആയി പിരിഞ്ഞു തീവ്രവാദികൾ താമസിക്കുന്ന സ്ഥലങ്ങൾക്ക് ഏറ്റവും അടുത്ത് താമസം തുടങ്ങി...
സീൻ നമ്പർ: 7
വെളുപ്പിനെ രണ്ട് മണിക്ക് സി ആർ പി എഫിന് എത്തണ്ട സ്ഥലത്തിന്റെ രൂപരേഖ കൈമാറി.. ഒപ്പം തീവ്രവാദികളുമായി ബന്ധപ്പെട്ട വാട്ട്‌സപ്പ് ടെലിഫോൺ സംവിധാനങ്ങൾ ഒരു മണിക്കൂർ മരവിപ്പിച്ചു.. നാലു പേരടങ്ങിയ ഓരോ എൻ ഐ എ സംഘത്തിനും മിഷ്യൻ ഗൺ കൈയിലേന്തിയ സി ആർ പി എഫ് ന്റെ 50 പേരുടെ ഒരു ടീം ലൊക്കേഷൻ വളഞ്ഞതോടെ എൻ ഐ എ ഉദ്യോഗസ്ഥർ യാതൊരു സുരക്ഷയും കൂടാതെ അവിടെ എത്തി സുഡുവിന്റെ വാതിലിൽ തട്ടി വിളിച്ചു,..
കണ്ണ് തിരുമ്മി എഴുന്നേറ്റ സുഡാപ്പികൾ ജനലുതുറന്ന് നോക്കി എൻഐഎയെ അപ്രതീക്ഷിതമായി കണ്ട് ഞെട്ടി.. എൻഐഎ വാതിൽ തുറക്കൂ..റയിഡിനാണ് എന്ന് പറഞ്ഞു ..തീവ്രവാദി സുഡു പഴയ ഓർമ്മയിൽ വാട്‌സപ്പ് ഗ്രൂപ്പിൽ മെസേജിട്ടു.. പക്ഷേ നെറ്റ് ഫ്രീസ് ചെയ്തിരിക്കുന്നതിനാൽ ഗ്രൂപ്പിലേക്ക് സുഡുവിന്റെ മെസേജ് പോകാതെ അവിടെത്തന്നെ കറങ്ങിത്തിരിഞ്ഞു നിന്നു,.എൻ ഐ എ റയിഡ് തുടർന്നു... എല്ലാ സ്ഥലത്തും അവർ അരിച്ചുപെറുക്കി...
സീൻ നമ്പർ 8
സുഡു തീവ്രവാദിയുടെ വീട്ടിൽ സൈനികക്കൂട്ടം കണ്ട് ചില അനുഭാവി സുഡുക്കൾ വാട്‌സപ്പ് ഗ്രൂപ്പ് നോക്കി. ഇല്ല മെസേജ് ഒന്നും വന്നിട്ടില്ല.. ഉടനെ തന്നെ അവർ വാട്‌സപ്പ് ഗ്രൂപിൽ മെസേജ് ഇട്ടു..
ഷുക്കൂറും ഖാദറും പോക്കറും ഒക്കെ മെസേജ് കണ്ട് ചാടി എഴുന്നേറ്റ് കൈയിൽ കിട്ടിയ കുറുവടിയുമായി ഓടിച്ചെന്നു.
പക്ഷേ കേരള പൊലീസല്ല കൂടെ മിഷ്യൻ ഗണ്ണുമായി അക്രമം ഉണ്ടായാൽ തീർക്കാൻ തയ്യാറായി നിൽക്കുന്ന സി ആർ പി എഫിനെ കണ്ട് സുഡുവിന്റെ ആവേശം ഒരു പൊടിക്ക് ഒന്നു അടങ്ങി.. വളരെ ശബ്ദം കുറച്ച് പതുക്കെ ഒന്ന് വിളിച്ചു.. ബോലോ..
സുഡുവിന്റെ വിളി സി ആർ പി എഫ് ശ്രദ്ധിക്കുന്നില്ലന്ന് കണ്ടപ്പോൾ ബോലോ വിളി ശക്തി പൂണ്ടു,. മണിക്കൂറുകൾക്കുള്ളിൽ എൻഐഎ റയിഡും പൂർത്തിയാക്കി കിട്ടിയ സുഡുവിനെ ജീപ്പിലേക്ക് ചവുട്ടിക്കേറ്റി..
അപ്പോഴേക്കും വിവരം അറിഞ്ഞ് എത്തിയ കേരള പൊലീസ് എൻഐഎ സംഘത്തിന് നീട്ടിയൊരു സല്യൂട്ടും നൽകി നോക്കി നിന്നു...
കടപ്പാട് അജ്ഞാതന് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP