Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

'മിഷൻ ബേലൂർ മാഖ്ന'യിൽ അനിശ്ചിതത്വം; ആന കർണാടകയിലേക്ക് നീങ്ങുന്നു; മണ്ണൂണ്ടി കോളനി പരിസരത്ത് നിലയുറപ്പിച്ചു ആന; ആന അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ ഉടൻ മയക്കുവെടി വെയ്ക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ; നാല് കുങ്കിയാനകൾ ബാവലിയിൽ നിലയുറപ്പിച്ചു; ദൗത്യസംഘവും കൂടുതൽ പൊലീസും സ്ഥലത്ത്

'മിഷൻ ബേലൂർ മാഖ്ന'യിൽ അനിശ്ചിതത്വം; ആന കർണാടകയിലേക്ക് നീങ്ങുന്നു; മണ്ണൂണ്ടി കോളനി പരിസരത്ത് നിലയുറപ്പിച്ചു ആന; ആന അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ ഉടൻ മയക്കുവെടി വെയ്ക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ; നാല് കുങ്കിയാനകൾ ബാവലിയിൽ നിലയുറപ്പിച്ചു; ദൗത്യസംഘവും കൂടുതൽ പൊലീസും സ്ഥലത്ത്

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്‌ന കർണാടക വനാതിർത്തിയോട് ചേർന്ന് നിലയുറപ്പിച്ചതായി വനംവകുപ്പ്. ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറി മണ്ണുണ്ടി കോളനി പരിസരത്താണ് നിലവിൽ ആന. ഇതോടെ ആനയെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിൽ വനംവകുപ്പ് അനിശ്ചിതത്വത്തിലാണ്. ആ ബേഗൂർ കാടുകളിലേക്ക് നീങ്ങിയാൽ മയക്കുവെടി വെക്കേണ്ട കാര്യമില്ലാതാകും.

ഇതോടെ, ആന സ്വയം കാടുകയറി പോകാനുള്ള സാധ്യതയാണ് നിലവിൽ വനംവകുപ്പ് പരിശോധിക്കുന്നത്. കോളനി പരിസരത്ത് ആന എത്തിയതോടെ പ്രദേശത്തെ ജനങ്ങളും ആശങ്കയിലാണ്. ആനയുടെ ശബ്ദം ഞായറാഴ്ച രാത്രി കേട്ടിരുന്നതായും പരിസരവാസികൾ പറയുന്നുണ്ട്. എന്നാൽ, ഇത് അജീഷിനെ ആക്രമിച്ച മോഴയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ആനയെ മയക്കുവെടി വെക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ വിവരം ലഭ്യമല്ല.

നാല് കുങ്കിയാനകളെ ബാവലിയിൽ എത്തിച്ചിട്ടുണ്ട്. ദൗത്യസംഘവും കൂടുതൽ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ആളെക്കൊല്ലി കാട്ടാനയെ അനുയോഗജ്യമായ സ്ഥലത്ത് എത്തിയാൽ ഉടൻ മയക്കുവെടി വെയ്ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനയെ പിടികൂടി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.

മുത്തങ്ങയിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോൾ തീരുമാനം. ആനയെ ദൗത്യ സംഘം നിരീക്ഷിക്കുന്നുണ്ട്. വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അധികാരം സംസ്ഥാന സർക്കാരിന് ഉണ്ടെങ്കിൽ അത് പ്രയോഗിക്കുമല്ലോ എന്ന് മന്ത്രി പറഞ്ഞു. വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ മന്ത്രിമാരെ സന്ദർശിച്ചിരുന്നു. എന്നാൽ അനുകൂല നിലപാട് ലഭിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് മന്ത്രി പറഞ്ഞു. കാലോചിതമായ പരിഷ്‌കാരം ആവശ്യമാണെന്നും രണ്ടു വർഷം മുൻപ് മുതൽ ഇത് ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഇന്നത്തെ നിയമം അനുസരിച്ച് ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന് പരിമിതിയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ശനിയാഴ്ച രാവിലെ 7.10-ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. കർണാടകയിൽ ജനവാസമേഖലയിൽനിന്ന് വനംവകുപ്പ് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് ആക്രമിച്ചത്. തൊഴിലാളികളെ കൂട്ടാനായി പാൽവെളിച്ചം ഭാഗത്തേക്ക് പോകുമ്പോഴാണ് അജി ആനയുടെ മുന്നിലകപ്പെട്ടത്.

ആനയെക്കണ്ട് സമീപത്തുണ്ടായിരുന്ന പായിക്കണ്ടത്തിൽ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടവുകൾ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു. കഴിഞ്ഞവർഷം നവംബറിൽ ഹാസനിലെ ബേലൂരിൽനിന്നും പിടികൂടിയ സ്ഥിരം കുഴപ്പക്കാരനായിരുന്നു അക്രമകാരിയായ മോഴയാന.

നാട്ടുകാരാണ് മോഴ എന്നർഥംവരുന്ന മാഖ്ന എന്ന പേരുകൂടെ ചേർത്ത് ഈ ആനയെ ബേലൂർ മാഖ്ന എന്നുവിളിച്ചത്. 2020 മുതൽ ബേലൂരിലെ കാപ്പിത്തോട്ടങ്ങളിലായിരുന്നു ഇതിന്റെ സ്ഥിരംസാന്നിധ്യം. ജനവാസകേന്ദ്രങ്ങളിലിറങ്ങി കുഴപ്പമുണ്ടാക്കിയതോടെ പിടികൂടുകയായിരുന്നു. തുടർന്ന്, തണ്ണീർക്കൊമ്പനെപ്പോലെത്തന്നെ കേരള അതിർത്തിയായ മൂലഹള്ളയിൽ തുറന്നുവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP