Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഓപ്പറേഷൻ സാഗർ റാണി' ശക്തമാക്കി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടും കേരളത്തിലേക്ക് വിഷമീൻ വീണ്ടും ഒഴുകുന്നു; ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഇന്ന് പിടികൂടിയത് 9000 കിലോ ഫോർമാലിൻ കലർത്തിയ മത്സ്യം; വാങ്ങുന്ന മത്സ്യത്തിന്റെ കണ്ണിനും ചെതുമ്പലിനും നിറവ്യത്യാസവും ഉണ്ടെങ്കിൽ ഫോർമാലിൻ ചേർത്തെന്ന് ഉറപ്പിക്കാം; വിഷം തീന്മേശയിൽ എത്താതെ ശ്രദ്ധിക്കാൻ ചില പൊടിക്കൈകൾ

'ഓപ്പറേഷൻ സാഗർ റാണി' ശക്തമാക്കി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടും കേരളത്തിലേക്ക് വിഷമീൻ വീണ്ടും ഒഴുകുന്നു; ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഇന്ന് പിടികൂടിയത് 9000 കിലോ ഫോർമാലിൻ കലർത്തിയ മത്സ്യം; വാങ്ങുന്ന മത്സ്യത്തിന്റെ കണ്ണിനും ചെതുമ്പലിനും നിറവ്യത്യാസവും ഉണ്ടെങ്കിൽ ഫോർമാലിൻ ചേർത്തെന്ന് ഉറപ്പിക്കാം; വിഷം തീന്മേശയിൽ എത്താതെ ശ്രദ്ധിക്കാൻ ചില പൊടിക്കൈകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മീനിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആര്യോഗമന്ത്രി ശൈലജ ടീച്ചർ വ്യക്തമാക്കിയിട്ടും സംസ്ഥാനത്തേക്ക് വിഷമത്സ്യം ഒഴുകുന്നു. ചെക്‌പോസ്റ്റുകൾ വഴി വീണ്ടും ഫോർമാലിൻ ചേർത്ത ടൺകണക്കിന് മത്സ്യം കേരളത്തിലേക്ക് എത്തുന്നു എന്നാണ് അറിയേണ്ടത്. ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ കൂടുതൽ കർക്കശമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണട്. മായം ചേർക്കുന്നതിനെതിരെ നടപടി ശക്തമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതിനിടെ ഇന്ന് പുലർച്ചെ ആര്യങ്കാവിൽ നിന്നാണ് രാസവസ്തു കലർത്തിയ 9000 കിലോ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടി. തൂത്തുകുടി, മണ്ഡപം എന്നിവടങ്ങളിൽ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ മീനാണ് പിടികൂടിയത്. ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായിരുന്നു പരിശോധന. 7000 കിലോ ചെമ്മീനും, 2000 കിലോ മറ്റ് മത്സ്യവുമാണ് പിടികൂടിയത്. ബേബി മറൈൻസിന്റേതാണ് ചെമ്മീൻ. മറ്റു മത്സ്യങ്ങൾ പലർക്കായി എത്തിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.പിടിച്ചെടുത്തവ കൂടുതൽ പരിശോധനകൾക്കായി അയക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച വാളയാർ ചെക്ക് പോസ്റ്റിൽ ഫോർമാലിൻ കലർത്തിയ നാല് ടൺ ചെമ്മീൻ പിടികൂടിയിരുന്നു. തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഫോർമാലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു. മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലായനിയാണ് ഫോർമാലിൻ. രണ്ട് ദിവസം മുമ്പ് പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ആന്ധ്രാപ്രദേശിൽ നിന്നെത്തിയ 6,000 കിലോഗ്രാം ചെമ്മീനിൽ ഫോർമാലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു.

മറ്റു മത്സ്യങ്ങളെ ഫോർമാലിനിൽ ഇട്ട് സൂക്ഷിക്കുകയാണെങ്കിൽ ചെമ്മീൻ അഴുകാതിരിക്കാനായി അതിൽ ഫോർമാലിൻ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ചെമ്മീൻ കേരളത്തിലേക്ക് കടത്തുന്നതായും ഇതിനായി തൊഴിലാളികളെ വച്ച് ഫോർമാലിൻ കുത്തിവയ്ക്കുകയാണെന്നും നേരത്തെയും സൂചനകൾ പുറത്തുവന്നിരുന്നു.

ട്രോളിങ് നിരോധനത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ മത്സ്യലഭ്യത കുറയുമെന്നത് മുൻകൂട്ടി കണ്ടാണ് ഫോർമാലിനിൽ ഇട്ട് സൂക്ഷിച്ചതും കുത്തിവച്ചതുമായ മത്സ്യം ഇപ്പോൾ ധാരളമായി കേരളത്തിലേക്ക് കടത്തുന്നത്. ഇത്തരത്തിൽ കടത്തുന്നതിനായി നേരത്തെ തന്നെ വിഷംകയറ്റിയും ഫോർമാലിനിൽ സൂക്ഷിച്ചും മത്സ്യം ശേഖരിച്ച് വച്ചിരിക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം

ഫോർമാലിൻ ചേർത്ത മത്സ്യം എങ്ങനെ തിരിച്ചറിയാം?

അതേസമയം ഫോർമാലിൻ കലർന്ന മത്സ്യം തീന്മേശയിൽ എത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഉപഭോക്താക്കൾ തന്നെയാണ്. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ഫോർമാലിൻ കലർത്തിയ മീനുകൾ. ഫോർമാലിനെ കൂടാതെ അമോണിയയും മത്സ്യം കേടാകാതിരിക്കാൻ ചേർക്കുന്നവയാണ്. മനുഷ്യശരീരം സംസ്‌കരിച്ചു സൂക്ഷിക്കുന്നതിനു മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. ഇത് വയറ്റിനുുള്ളിലായാൽ കാൻസറിനും അൾസറിനും ഇതു കാരണമാകാം.

അതേസമയം മാർക്കറ്റിൽ പോകുമ്പോൾ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ കേടായ മത്സ്യം വീട്ടിലെത്താതാരിക്കാൻ ശ്രദ്ദിക്കാം. ഇതിനായി മത്സ്യം വാങ്ങുമ്പാേൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളുമുണ്ട്. മത്സ്യം വാങ്ങുമ്പോൾ കണ്ണ് പരിശോധിക്കണം, കണ്ണിന് നിറവ്യത്യാസം ഉണ്ടെങ്കിൽ അതിൽ ഫോർമാലിൻ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കം. ഇത് കൂടാതെ സ്വാഭാവിക മണം മത്സ്യത്തിന് ഉണ്ടാകില്ല. ചെതുമ്പലിന്റെ സ്വാഭാവിക നിറവും നഷ്ടമാകും. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ കട്ടിയായിരിക്കും.

ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെൡമുള്ളതുമായ കണ്ണുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ കണ്ടാൽ ഉറപ്പിക്കുക. മീൻ പഴകിത്തുടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കാം. ചെകിളപ്പൂക്കൾ രക്തവർണത്തിലാണെങ്കിൾ മത്സ്യം ഫ്രഷാണെന്ന് വിലയിരുത്താം. മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനാണെന്നു ഉറപ്പിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP