Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ ലക്ഷ്യമിട്ട 'ഓപ്പറേഷൻ നൈറ്റ് റെയ്‌ഡേഴ്‌സ്' പാതിവഴിയിൽ ഉപേക്ഷിച്ച് മോട്ടോർ വാഹന വകുപ്പ്; ദിവസേനയുള്ള ചെക്കിങ് ഒഴിവാക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് ഉന്നതരുടെ രഹസ്യ നിർദ്ദേശം; രാത്രികാല പരിശോധനക്ക് ഫുൾസ്റ്റോപ്പിടാൻ കൈമറിഞ്ഞത് കോടികളെന്ന് സൂചന; ഒരു ആവശ്യവും നേടിയെടുക്കാൻ കഴിയാതെ ബസ് സമരം പിൻവലിച്ചത് സർക്കാർ കർശന നടപടികളിലേക്ക് കടക്കുമെന്ന ഭീഷണിയോടെയും

അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ ലക്ഷ്യമിട്ട 'ഓപ്പറേഷൻ നൈറ്റ് റെയ്‌ഡേഴ്‌സ്' പാതിവഴിയിൽ ഉപേക്ഷിച്ച് മോട്ടോർ വാഹന വകുപ്പ്; ദിവസേനയുള്ള ചെക്കിങ് ഒഴിവാക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് ഉന്നതരുടെ രഹസ്യ നിർദ്ദേശം; രാത്രികാല പരിശോധനക്ക് ഫുൾസ്റ്റോപ്പിടാൻ കൈമറിഞ്ഞത് കോടികളെന്ന് സൂചന; ഒരു ആവശ്യവും നേടിയെടുക്കാൻ കഴിയാതെ ബസ് സമരം പിൻവലിച്ചത് സർക്കാർ കർശന നടപടികളിലേക്ക് കടക്കുമെന്ന ഭീഷണിയോടെയും

എം മനോജ് കുമാർ

തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസ് ഉടമകൾ ഒരാഴ്‌ച്ചയായി നടത്തിവന്നിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചതിന് പിന്നിൽ കോടികളുടെ ഇടപാട് നടന്നതായി സൂചനകൾ. ഈ വിഷയത്തിൽ സർക്കാർ പിടിമുറുക്കുമെന്ന ഘട്ടം വന്നതോടെ പ്രശ്‌നപരിഹാരമെന്ന നിലയിൽ മൂന്നു കോടിയോളം രൂപ ഉന്നതർക്കായി കൈമാറിയെന്നാണ് ഉയരുന്ന ആരോപണം. ബസ് സമരം തുടർന്നപ്പോൾ സർക്കാർ കയ്യൊഴിഞ്ഞതോടെയാണ് പണം അങ്ങോട്ടു നൽകി സമരം പിൻവലിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാലപരിശോധന അവസാനിപ്പിക്കുക, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ പരിശോധിച്ച് പിഴയിടുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകൾ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് സമരം ആരംഭിച്ചതും.

ദിവസേനയുള്ള ചെക്കിങ് ഒഴിവാക്കി നൽകാം എന്ന ധാരണയാണ് അടിത്തട്ടിൽ രൂപപ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത്. ദിവസേനയുള്ള ചെക്കിങ് തുടരുക തന്നെ ചെയ്യുമെന്ന് തിങ്കളാഴ്ച ട്രാൻസ്പോർട്ട് സെക്രട്ടറിയുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ചെക്കിങ് ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പിന് രഹസ്യ നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിങ്കളാഴ്ചത്തെ ചർച്ചയ്ക്ക് ശേഷം അന്തർ സംസ്ഥാന ബസുകൾ പുനരാരംഭിച്ചപ്പോൾ ഓപ്പറേഷൻ നൈറ്റ് റെയ്‌ഡേഴ്‌സ് നിന്നും മോട്ടോർ വാഹനവകുപ്പ് ഒഴിഞ്ഞു നിൽക്കുകയാണ്.

ഓരോ അന്തർസംസ്ഥാന ബസിനും 5000 രൂപയാണ് ഫൈനായി മോട്ടോർ വാഹന വകുപ്പ് 'ഓപ്പറേഷൻ നൈറ്റ് റെയ്‌ഡേഴ്‌സ്' വഴി സ്വരൂപിച്ചു കൊണ്ടിരുന്നത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റ് വാങ്ങി സ്റ്റേജ് കാര്യേജിൽ സർവീസ് നടത്തുന്നതിനെ തുടർന്ന് ഈടാക്കിവരുന്ന ഫൈൻ ആണ് സ്വകാര്യ ബസ് ഉടമകൾക്ക് തലവേദനയായത്. ഈ തലവേദന ഒഴിവാക്കാനാണ് മൂന്നു കോടിയോളം രൂപ ഇവർ ബന്ധപ്പെട്ടവർക്ക് നൽകിയത് എന്നാണ് അറിയുന്നത്. ഇപ്പോഴും കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ആയാണ് സർവീസ് നടത്തിവരുന്നത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റ് ആണെങ്കിൽ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസിൽ മറ്റിടങ്ങളിലേക്ക് യാത്രക്കാരെ കയറ്റാൻ കഴിയില്ല. സ്റ്റേജ് കാര്യേജ് ആയാൽ മാത്രമേ ഇതിന്നിടയിലുള്ള ജില്ലകളിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയുകയുള്ളൂ. അന്തർസംസ്ഥാന ബസുകൾ മുഴുവൻ കോൺട്രാക്ട് കാര്യേജ് ആണ്. അതുകൊണ്ട് തന്നെ ചെക്കിങ് നടന്നാൽ ഫൈൻ അടയ്ക്കേണ്ടി വരും.

റെയിഡ് നടക്കുകയാണെങ്കിൽ ഇപ്പോഴും ഓരോ ബസിൽ നിന്നും 5000 രൂപ വീതം മോട്ടോർ വാഹനവകുപ്പിന് ഈടാക്കാവുന്നതാണ്. ഓപ്പറേഷൻ നൈറ്റ് റെയിഡ് ഒഴിവാക്കില്ല എന്ന് സർക്കാർ പറഞ്ഞെങ്കിലും രഹസ്യമായി റെയ്ഡ് ഒഴിവാക്കി നിർത്താൻ മോട്ടോർ വാഹനവകുപ്പിനു നിർദ്ദേശം നൽകുകയായിരുന്നു. ഇതാണ് പൊടുന്നനെയുള്ള സമരം പിൻവലിക്കലിന് കാരണമായത്. സമരം നീണ്ടുപോയപ്പോൾ അന്തർസംസ്ഥാന ബസ് ലോബി വെള്ളം കുടിച്ച അവസ്ഥയായിരുന്നു. എന്നാൽ കെഎസ്ആർടിസിക്ക് വരുമാനത്തിൽ വൻ വർദ്ധനവ് വരുകയും ചെയ്തിരുന്നു. വരുമാന നഷ്ടം വന്നതിനെ തുടർന്നാണ് അടിയന്തിരമായി സമരം ഒത്തുതീർക്കാൻ ബസ് ലോബി തയ്യാറായത്. തുക കൈമറിഞ്ഞപ്പോൾ നൈറ്റ് റെയിഡ് ഒഴിവാക്കാൻ ട്രാൻസ്പോർട്ട് മന്ത്രി തലത്തിൽ തന്നെ രഹസ്യ തീരുമാനം വരുകയും ചെയ്തിരുന്നു.

സർക്കാരിനെതിരെ വൻ രോഷപ്രകടനവുമായി കഴിഞ്ഞ മാസം 24 നു ആരംഭിച്ച സമരമാണ് ഒരാവശ്യവും നടക്കാതെ തിങ്കളാഴ്ച പിൻവലിച്ചത്. സർക്കാർ മുട്ടുമടക്കും എന്ന് കരുതി തുടങ്ങിയ സമരം പൊടുന്നനെ ബസ് ഉടമകൾ പിൻവലിക്കുകയായിരുന്നു. അന്തർ സംസ്ഥാന ബസുകൾ മുടങ്ങിയപ്പോൾ ചർച്ചകൾക്ക് സർക്കാർ തയ്യറായിരുന്നില്ല. ദിവസേനയുള്ള ചെക്കിങ് അവസാനിപ്പിക്കണം എന്ന് തുടങ്ങി നിരവധി ആവശ്യങ്ങളാണ് അന്തർ സംസ്ഥാന ലോബി ഉന്നയിച്ചിരുന്നത്. സമരം വന്നപ്പോൾ മുട്ടുമടക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ഒരാവശ്യവും അംഗീകരിക്കപെടാതെ തന്നെ സമരം പിൻവലിക്കുകയായിരുന്നു. ഈ പിൻവലിക്കലിന് പിന്നിലാണ് കോടികളുടെ ഇടപാടുകൾ നടന്നതായി ആരോപണം വരുന്നത്.

ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സിന്റെ പേരിൽ പരിശോധന നടത്തുന്നതും വൻതുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ സർവീസ് നിർത്തി വച്ചത്. സമരത്തെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും സർവീസുകൾ ഉണ്ടായിരുന്നില്ല. കല്ലട ബസിൽ യാത്രക്കാർക്ക് നേരെ നിരന്തരം നടക്കുന്ന കയ്യേറ്റങ്ങൾ ചർച്ചയായപ്പോഴാണ് ഇതര സംസ്ഥാന ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കർശന നിർദേശങ്ങളുമായി സർക്കാർ രംഗത്തുവന്നത്. ബസുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാനായി 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്' എന്ന പരിശോധന സർക്കാർ നടത്തിവരികയാണ്. ഇതോടെയാണ് 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിനെതിരെ സമരവുമായി ഇവർ രംഗത്തിറങ്ങിയത്.

സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്ന രീതിയാണ് ട്രാൻസ്പോർട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ അനുവർത്തിക്കുന്നത് എന്ന് ശശീന്ദ്രന്റെ മന്ത്രി സ്ഥാനത്തേക്കുള്ള രണ്ടാം വരവ് മുതൽ ആരോപണമുണ്ട്. മംഗളം ചാനലുമായി ബന്ധപ്പെട്ടു വന്ന ഹണിട്രാപ്പ് കുരുക്കിൽ നിന്ന് ശശീന്ദ്രന് പുറത്തുവരാൻ വഴിയൊരുക്കിയത് കല്ലട ഉൾപ്പെടയുള്ള സ്വാകര്യ ബസ് ലോബിയാണ് എന്ന് മുൻപ് തന്നെ ആരോപണം വന്നിരുന്നു. ഹണി ട്രാപ്പ് കുരുക്കിൽ ശശീന്ദ്രനെ കുരുക്കിയ മംഗളത്തിലെ സബ് എഡിറ്റർ മൊഴിമാറ്റിയതാണ് ശശീന്ദ്രന് സഹായകരമായത്. ഈ മൊഴിമാറ്റത്തിനു പിന്നിൽ കല്ലട അടക്കമുള്ള സ്വകാര്യ ബസ് ലോബിയാണ് എന്നാണ് ആരോപണം വന്നിരുന്നത്. ശശീന്ദ്രൻ മന്ത്രിയായപ്പോൾ കല്ലട അടക്കമുള്ള ബസ് ലോബി കാട്ടിക്കൂട്ടിയ തെമ്മാടിത്തത്തിനും വഴിവെച്ചത് ശശീന്ദ്രന്റെ ഹണി ട്രാപ്പ് കുരുക്ക് ആണെന്ന് സംസാരമുണ്ടായിരുന്നു. കല്ലട കുടുങ്ങിയപ്പോൾ റെയിഡിന്റെ കാര്യം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച ശശീന്ദ്രനെ ലക്ഷ്യവും മറ്റൊന്ന് ആയിരുന്നില്ലെന്ന് ആരോപണം വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP