Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപക്കും സിഒടി നസീറും ബിജു പറമ്പത്തും കുറ്റക്കാർ; മുൻ എംഎൽഎമാർ അടക്കമുള്ള 110 പ്രതികളെ വെറുതെ വിട്ടു; മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ കണ്ണൂർ കോടതിയുടെ നിർണ്ണായക വിധി; 2013ലെ സംഭവത്തിൽ വിധി വരുന്നത് പത്ത് വർഷത്തിന് ശേഷം

ദീപക്കും സിഒടി നസീറും ബിജു പറമ്പത്തും കുറ്റക്കാർ; മുൻ എംഎൽഎമാർ അടക്കമുള്ള 110 പ്രതികളെ വെറുതെ വിട്ടു; മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ കണ്ണൂർ കോടതിയുടെ നിർണ്ണായക വിധി; 2013ലെ സംഭവത്തിൽ വിധി വരുന്നത് പത്ത് വർഷത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ. ദീപക്, സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവരാണ് കുറ്റക്കാർ. 2013 ഒക്ടോബറിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞ് പരിക്കേൽപിച്ച കേസിലാണ് വിധി. കുറ്റപത്രത്തിലെ 18, 88, 99 പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി മുൻ എംഎ‍ൽഎ സി. കൃഷ്ണൻ അടക്കം പ്രമുഖ സി.പിഎം പ്രവർത്തകരെയെല്ലാം കോടതി വെറുതെ വിട്ടു. 326, പി.ഡി.പിപി ആക്ട് എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

സോളാർ ഇടപാടുമായി ബന്ധപെട്ട കേസിലെ മുഖ്യപ്രതി സരിത നായരുടെ വെളിപ്പെടുത്തലിനെത്തുടർന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഇടതുമുന്നണി പ്രക്ഷോഭം നടത്തിയിരുന്നു. അതിനിടയിൽ, സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഉമ്മൻ ചാണ്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കരിങ്കൊടികളുമായെത്തിയ ഇടതു മുന്നണി പ്രവർത്തകർ, ഉമ്മൻ ചാണ്ടിക്ക് നേരെ കല്ലെറിയുകയായിരുന്നു. അതിലൊന്ന് ഉമ്മൻ ചാണ്ടിയുടെ നെറ്റിയിൽ പതിക്കുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്ന നേതാക്കളായ കെ.സി. ജോസഫിനും സിദ്ദിഖിനും അക്രമത്തിൽ പരിക്കേറ്റിരുന്നു. ഉമ്മൻ ചാണ്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. സി.പിഎം യുവജന സംഘടനാ നേതാക്കളും പ്രവർത്തകരുമായിരുന്ന 114 പേർക്കെതിരെയായിരുന്നു കേസ്. അന്ന് എംഎ‍ൽഎമാരായിരുന്ന കെ.കെ. നാരായണൻ, സി. കൃഷ്ണൻ, ഡിവൈഎഫ്ഐ നേതാക്കളായിരുന്ന ബിജു കണ്ടക്കെ, ഒ.കെ. വിനീഷ്, പി.കെ. ശബരീഷ്, സിപിഎം തളിപറമ്പ് ഏരിയാ കമ്മിറ്റിയംഗങ്ങളായ സി.എം. കൃഷ്ണൻ എ. രാജേഷ് തുടങ്ങിയവരും പ്രതികളായിരുന്നു.

പിന്നീട് സിപിഎം വിട്ട് സിപിഐയിൽ ചേർന്ന തളിപ്പറമ്പിലെ കോമത്ത് മുരളി, സതീശൻ, കണ്ണൂർ സിറ്റിയിലെ ഇർഷാദ് എന്നിവരും, തലശ്ശേരിയിലെ സി.ഒ.ടി നസീറും കേസിൽ പ്രതികളായിരുന്നു. ഇതിൽ സി.ഒ.ടി നസീർ പിന്നീട് സിപിഎം വിടുകയും, ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് താൻ അക്രമത്തിൽ പങ്കാളിയല്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിൽ സിഒടി നസീർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

ടൗൺ സിഐയായിരുന്ന എ. വിനോദ്, എസ്‌ഐ സനൽകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. കല്ലേറിൽ പരിക്കേറ്റ പൊലീസുകാരനെയും വിസ്തരിച്ചു. അന്നത്തെ കണ്ണൂർ ഡിവൈ.എസ്‌പി, പി. സുകുമാരനെയാണ് വിസ്തരിച്ചത്. മുഖ്യമന്ത്രിക്ക് നേരെ എറിഞ്ഞ രണ്ട് കല്ലുകൾ വിചാരണയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയിരുന്നു. 

കേസിൽ ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നു. എംഎൽഎ മാരായ കെ. കെ നാരായണൻ, സി.കൃഷ്ണൻ ഉൾപ്പെടെ 114- പേരാണ് കേസിലെ പ്രതികൾ. ഇതിൽ അഡ്വ. നിസാർ അഹമ്മദ് വിചാരണകാലയളവിൽ മരണമടഞ്ഞിരുന്നു. സംസ്ഥാന പൊലിസ് കായിക മേളയുടെ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തിയ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞുവധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സോളാർ ചാണ്ടിയെ കൊല്ലെടായെന്നു ആക്രോശിച്ചായിരുന്നു അക്രമം. കല്ലേറിൽ അന്നത്തെ മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു.

സംസ്ഥാന രാഷ്ട്രീയത്തിൽതന്നെ ഏറെ കോളിളക്കമുണ്ടാക്കിയ കേസാണിത്. ഉമ്മൻ ചാണ്ടി ഭരിക്കുന്ന കാലയളവിൽ നിയമസഭാസാമാജികന്മാരായ രണ്ടു പേർ കേസിലെ പ്രതികളായി. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. എന്നാൽ കോടതി വിധിയിൽ ഇപ്പോൾ മുൻ എംഎൽഎമാരായിരിക്കുന്നവർക്ക് ആശ്വാസം എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP