Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലാസുകൾ ഇനി മുടങ്ങില്ല; ജൂൺ ഒന്നിന് സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും; ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന പരീക്ഷ നടത്താൻ തീരുമാനം; ജില്ലക്കകത്ത് ബസ് സർവ്വീസ് നടത്താനും നീക്കം; ഹോം ക്വാറന്റൈൻ ഫലത്തിൽ റൂം ക്വാറന്റൈനായി മാറണം;ലോക് ഡൗണിൽ ഇളവുകൾ വരുമ്പോഴും ജാഗ്രത വിടാതെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി

ക്ലാസുകൾ ഇനി മുടങ്ങില്ല; ജൂൺ ഒന്നിന് സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും; ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന പരീക്ഷ നടത്താൻ തീരുമാനം; ജില്ലക്കകത്ത് ബസ് സർവ്വീസ് നടത്താനും നീക്കം; ഹോം ക്വാറന്റൈൻ ഫലത്തിൽ റൂം ക്വാറന്റൈനായി മാറണം;ലോക് ഡൗണിൽ ഇളവുകൾ വരുമ്പോഴും ജാഗ്രത വിടാതെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജൂൺ ഒന്നിന് സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ പ്രവർത്തനം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി കോവിഡ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പോളിടെക്നിക് കഴിഞ്ഞ് ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിങിന് പ്രത്യേക പരീക്ഷ ഉണ്ടാവില്ല. മാർക്ക് അടിസ്ഥാനത്തിൽ പ്രത്യേക പ്രവേശനം നടത്തും സംസ്ഥാനത്തെ പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള പോളിടെക്നികിൽ പരീക്ഷയ്ക്ക് അവസരമുണ്ട്.ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ വലിയ താത്പര്യത്തോടെ സഹായിക്കുന്നു. അതിൽ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയ്ക്കകത്ത് ബസ് സർവ്വീസ് നടത്താനുള്ള നീക്കത്തിലാണ് സർക്കാറെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തിലാണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഹോം ക്വാറന്റൈൻ അനുവദിക്കുന്നുണ്ട്. അത് ഫലത്തിൽ റൂം ക്വാറന്റൈനായി മാറണം. മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം. ഇവരുമായി ഒരു തരത്തിലും ബന്ധമുണ്ടാകരുത്.സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് കേൾക്കാൻ എല്ലാവരും തയ്യാറാകണം.ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകരുത്. കഴിഞ്ഞ ഘട്ടത്തിൽ ഉണ്ടായപോലെ സൂക്ഷമായി പ്രവർത്തിക്കണമെന്നും പിണറായി പറഞ്ഞു. ഹോം ക്വാറന്റൈൻ ലംഘിക്കുന്നവരെ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈനിലേക്ക് മാറ്റുമെന്നും പിണറായി കൂട്ടിച്ചേർത്തു.ഹോം ക്വാറന്റൈനിൽ പൊലീസ് ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ കോവിഡ് 19 രോഗം ബാധിച്ചവരിൽ എഴുപത് ശതമാനം പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരും ബാക്കി അവരിൽ നിന്ന് സമ്പർക്കത്തിലൂടെ പിടിപ്പെട്ടവരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർന്നുള്ള ദിവസങ്ങളിലും വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽപേർ എത്തിച്ചേരുകയാണ്. വരുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിച്ച് നിർത്തി സമൂഹവ്യാപനം എന്ന ഭീഷണിയെ അകറ്റി നിർത്തുക എന്നതാണ് ഇനിയുള്ള ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള 32 രോഗബാധിതരിൽ 23 പേർക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തുനിന്നാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം പിടിപ്പെട്ടു. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കൽപ്പാതീതമാണ്. കാസർകോട് ഒരാളിൽ നിന്ന് 22 പേർക്കാണ് ഒറ്റയടിക്ക് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ഇതുവരെ ഇതരസംസ്ഥാനങ്ങൽ നിന്ന് റോഡ് വഴി 33000ൽ അധികം പേർ എത്തി. ഇതിൽ 19000 പേരും റെഡ് സോൺ ജില്ലകളിൽ നിന്ന് എത്തിയവരാണ്. യാത്രാപാസിന് 1.30 ലക്ഷം പേരാണ് അപേക്ഷിച്ചത്. അതിൽ 72800 പേരും റെഡ്സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. 89950 പേർക്ക് ഇതുവരെ പാസ് നൽകി. അതിൽ 45157 പേരും റെഡ്സോൺ ജില്ലകളിൽ നിന്ന് വരുന്നവരാണ്.നിയന്ത്രണം പാളിപ്പോയാൽ സ്ഥിതിഗതി കൈവിട്ട് പോകും. കാര്യങ്ങൾ ഒട്ടും എളുപ്പമല്ല എന്നാണ് കാണേണ്ടത്. ഇതുവരെ രോഗബാധ വേഗത്തിൽ കണ്ടെത്താനും ആവശ്യമായ സുരക്ഷ ഒരുക്കാനും കഴിഞ്ഞു. ഇനി സംസ്ഥാനത്തേക്ക് വരാനിരിക്കുന്നവർക്കും ഇത് കഴിയണം.

ഇനിയുള്ള ഘട്ടത്തിൽ സ്ഥിതിഗതികളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കണം. വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായി തുടരുകയാണ്. ഒരേ സമയം അനേകം പേരെ സ്വീകരിക്കേണ്ടി വരികയാണ്. അവരെല്ലാം കേരളത്തിലേക്ക് വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്. ഇതുവരെ ലഭിച്ചതുപോലെ സഹായവും സഹകരണവും വേണം. അതുകൊണ്ട് നിയന്ത്രണങ്ങൾ കർശനമായി തുടരേണ്ടതുണ്ട്. ഓരോരുത്തരുടെയും സുരക്ഷ നാടിന്റെ സുരക്ഷയാണെന്ന് എല്ലാവരും ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP