Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോക്ടർ ദമ്പതികളുടെ കാർ പെട്ടിക്കട ഇടിച്ച് തകർത്തത് എതിരെ ഡിം അടിക്കാതെ വന്ന ലോറിയുടെ വെളിച്ചം മൂലം; അതിദാരുണമായി കൊല്ലപ്പെട്ടത് ഒന്നരവയസ്സുള്ള ഏക മകൾ; ദേശീയപാതയിൽ ഡിം അടിക്കാൻ മടിക്കുന്നവർക്ക് മുഴുവൻ ഈ കുരുന്നിന്റെ ശാപം ലഭിക്കട്ടേ

ഡോക്ടർ ദമ്പതികളുടെ കാർ പെട്ടിക്കട ഇടിച്ച് തകർത്തത് എതിരെ ഡിം അടിക്കാതെ വന്ന ലോറിയുടെ വെളിച്ചം മൂലം; അതിദാരുണമായി കൊല്ലപ്പെട്ടത് ഒന്നരവയസ്സുള്ള ഏക മകൾ; ദേശീയപാതയിൽ ഡിം അടിക്കാൻ മടിക്കുന്നവർക്ക് മുഴുവൻ ഈ കുരുന്നിന്റെ ശാപം ലഭിക്കട്ടേ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റോഡ് സുരക്ഷയ്ക്കായി ഒരു പാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഹെൽമറ്റ് നിർബന്ധമാക്കിയത് പോലും ജീവനുകളെ രക്ഷിക്കാനാണ്. നിയമം പാലിച്ചാൽ തന്നെ അപകട നിരക്ക് കുറയും. അശ്രദ്ധയും വേഗതയും റോഡുകളിൽ നിത്യേന ജീവനെടുക്കുന്നു. ഇതിനൊപ്പമാണ് അറിയാവുന്നത് പലതും ചെയ്യാതിരിക്കുമ്പോഴുള്ള മരണങ്ങൾ. അശ്രദ്ധമായി ഡോർ തുറന്നതിനെ തുടർന്ന് റോഡിലൂടെ വന്ന ബൈക്കിൽ നിന്ന് തെറിച്ച് വീണ് മധ്യവയ്‌സ്‌ക മരിച്ചത് കഴിഞ്ഞ ദിവസമാണ്. റോഡിലേക്ക് തെറിച്ച് വീണ അവരുടെ ദേഹത്ത് കൂടി ലോറി കയറുകയായിരുന്നു. ഡോർ തുറന്ന അശ്രദ്ധയാണ് ഇതിന് കാരണം.

ഇത്തരം നിരുത്തവാദ സമീപനങ്ങൾ കേരളത്തിലെ റോഡുകളിൽ അനവധി മരണത്തിനാണ് വഴിയൊരുക്കുന്നത്. അതിന് മറ്റൊരു ഉദാഹരമാണ് കഴിഞ്ഞ ദിവസം നടന്നത്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഡോക്ടർ ദമ്പതിമാരുടെ കാർ അപകടത്തിൽപെട്ടത് എതിരെ വന്ന വാഹനം അമിതവെളിച്ചമുപയോഗിച്ചതിനാൽ. ലൈറ്റ് ഡിം ചെയ്യേണ്ട സമയത്ത് ഡിം ചെയ്യാതിരുന്ന വാഹനം അതി വേഗത്തിൽ എതിർ ദിശയിൽ നിന്നും വരികയായിരുന്നു.എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം ഡോക്ടർ ബിനുവിന്റെ കണ്ണിലേക്ക് പതിക്കുകയും തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ടതാകട്ടെ ഒന്നര വയസ്സുള്ള മകളും. എതിരെ വന്ന വാഹനം നിർത്താതെ പോവുകയുമായിരുന്നു.

കേരളത്തിൽ രാത്രികളിൽ ദേശീയപാദകളിൽ അപകടങ്ങൾ വർധിച്ചുവരുന്നതിന്റെ പ്രധാന കാരണം തന്നെ അമിത വെളിച്ചമുപയോഗിച്ച് വേഗതയിൽ കടന്നുപോകുന്ന വലിയ വാഹനങ്ങളാണ്. മറ്റുള്ളവരുടെ ജീവന് വില നൽകാത്തതാണ് ഇതിന് കാരണം. ഡിമ്മും ബ്രൈറ്റും കൃത്യമായി ഉപയോഗിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഹെൽമറ്റ് വേട്ടയ്ക്കും മറ്റും ഇറങ്ങുന്ന മോട്ടോർ വാഹന വകുപ്പ് രാത്രികാലങ്ങളിൽ അമിത വെളിച്ചത്തെ കുറിച്ചൊന്നും പരിശോധിക്കുന്നില്ല.

ഡിമ്മും ബ്രൈറ്റും ഉപയോഗിക്കാത്തത് കാരണം എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ട്ടപ്പെടുന്നത് പതിവാണ്. നിരവധി അപകടങ്ങളിൽ ഒരുപാട് ജീവനുകൾ നഷ്ട്ടപ്പെട്ടിട്ടും ഇത്തരക്കാരെ പിടികൂടുന്നതിനായി ശക്തമായ നിയമവും നമ്മുടെ സംവിധാനത്തിലില്ല. പാരിപ്പള്ളി സംഭവത്തിൽ ജീവൻ നഷ്ട്ടപ്പെട്ട ഒന്നരവയസുകാരി ആദ്യത്തെ സംഭവമല്ല അവസാനത്തേതാകാൻ ശക്തമായ ഇടപെടലുകളാണ് ആവശ്യം.

തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ ത്വക്ക് വിഭാഗം ഡോക്ടർ ബിനുകൃഷ്ണന്റെയും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഇഎന്റ്‌റി വിഭാഗം ഡോക്ടറായ രാഖിതയുടേയും മകൾ നയനകൃഷ്ണയാണ് മരിച്ചത്. ദേശീയ പാതയിൽ കല്ലുവാതുക്കൽ കുരിശുംമൂടിന് സമീപം വ്യാഴാഴ്ച രാത്രി നടന്ന വാഹനാപകടത്തിലാണ് കുടുംബം അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ടോ ഇൻവേഡർ എന്ന കാറാണ് അപകടത്തിൽ പെട്ടത്.

ദമ്പതികളുടെ കാറിന് എതിരെ വന്ന ട്രക്കിന്റെ പ്രകാശത്തിൽ വെട്ടിച്ചപ്പോൾ തലകീഴായി മറിയുകയും പാതയോരത്തെ പെട്ടിക്കടയിൽ ഇടിച്ചുനില്ക്കുകയുമായിരുന്നു . പരിക്കേറ്റ മൂവരെയും നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ദമ്പതിമാരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കൊപ്പമുണ്ടായിരുന്ന മൂത്ത മകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

എറണാകുളത്തേക്ക് ഇവർ പോയത് പാസ്‌പോർട് സംബന്ധിച്ച ആവശ്യത്തിനായിരുന്നുവെന്ന് പാരിപ്പള്ളി പൊലീസ് പറഞ്ഞു. ബിനുകൃഷ്ണനും മൂത്തമകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടപ്പോൾ ഭാര്യ രാഖിത കാലിന് പൊട്ടലുമായി കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP