അയോധ്യയിൽ നാളെ നടക്കുന്ന ഭൂമിപൂജയിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു പൂജാരിക്ക് കൂടി കോവിഡ്; തനിക്ക് ആശങ്കയുണ്ടെന്ന് മുഖ്യപൂജാരി; കോവിഡ് വ്യാപന ഭീതിയിലും മഹാക്ഷേത്ര നഗരി ഉത്സവലഹരിയിൽ
മറുനാടൻ ഡെസ്ക്
അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി നാളെ അയോധ്യയിൽ നടക്കുന്ന ഭൂമിപൂജയിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു പൂജാരിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രേംകുമാർ തിവാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച മുഖ്യ പൂജാരിയുടെ സഹായിയായ പ്രദീപ് ദാസ് എന്ന പൂജാരിക്കും കോവിഡ് ബാധിച്ചിരുന്നു. വീണ്ടും മറ്റൊരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തനിക്ക് ആശങ്കയുണ്ടെന്ന് മുഖ്യപൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.'അയോധ്യയിൽ എന്നും നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്ന പൂജാരിയാണ് പ്രേംകുമാർ. ഒരേ സ്ഥലത്താണ് ഞങ്ങളെല്ലാം താമസിക്കുന്നത്. ഞാൻ ചെറുപ്പമല്ലാത്തിനാൽ എനിക്കും നിയന്ത്രണങ്ങളുണ്ട്'- സത്യേന്ദ്ര ദാസ് പറഞ്ഞു. 82കാരനായ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്.
സ്ഥലത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും മുൻ നിശ്ചയിച്ച പ്രകാരം ഭൂമി പൂജ നടക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ നാളെ അയോധ്യയിൽ നടക്കുന്ന ഭൂമി പൂജയിലും ശിലാസ്ഥാപനത്തിലും പങ്കെടുക്കുന്നുണ്ട്. താൻ അയോധ്യയിൽ എത്തുമെങ്കിലും മോദിയുടെയും മറ്റുള്ളവരുടെയും സുരക്ഷ പരിഗണിച്ച് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉമ ഭാരതി വ്യക്തമാക്കി. താൻ ട്രെയിനിലാണ് ഭോപ്പാലിൽ നിന്ന് അയോധ്യയിലെത്തുക. യാത്രയിൽ കോവിഡ് ബാധിച്ചവരുമായി സമ്പർക്കമുണ്ടായേക്കാം. അതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നതെന്നാണ് ഉമ ഭാരതി പറഞ്ഞത്.
രാമക്ഷേത്ര ഭൂമിപൂജയ്ക്കായി അയോധ്യ ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന നാളത്തെ ചടങ്ങിനായി ക്ഷേത്രനഗരി അലങ്കരിച്ചു. റോഡരികിലെ കെട്ടിടങ്ങൾക്കെല്ലാം മംഗളസൂചകമായ മഞ്ഞനിറമാണിപ്പോൾ. പ്രധാനമന്ത്രി ആദ്യം തൊഴാൻ എത്തുമെന്നു കരുതുന്ന ഹനുമാൻ ക്ഷേത്രം അണുവിമുക്തമാക്കി. നഗരത്തിലെങ്ങും സ്ഥാപിച്ച മൂവായിരത്തോളം ശബ്ദസംവിധാനങ്ങളിലൂടെ രാമമന്ത്രങ്ങൾ രാപകലുയരുന്നു.
പുണ്യഭൂമിയിലെ ഇരുപതിനായിരത്തോളം വരുന്ന ക്ഷേത്രങ്ങളും മോടിപിടിപ്പിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അയോധ്യയിൽ മൂന്നു വലിയ കെടാവിളക്കുകൾ തെളിയിക്കും. ഭൂമി പൂജയ്ക്കു മുന്നോടിയായുള്ള കർമങ്ങൾ ഇന്നലെ ആരംഭിച്ചു. ഗൗരി ഗണേശ പൂജ നടന്നു. ഇന്നു രാമപൂജ നടക്കും. വാരാണസി, പ്രയാഗ് രാജ്, അയോധ്യ എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള 21 പൂജാരിമാരാണ് കാർമികത്വം വഹിക്കുന്നത്.
വി.എച്ച്.പി. പ്രവർത്തകർ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ പുണ്യനദികളിൽനിന്ന് ജലം, ചരിത്രപരമായി പ്രാധാന്യവും പവിത്രവുമായ സ്ഥലങ്ങളിൽനിന്നും മതസ്ഥാപനങ്ങളിൽനിന്നും മണ്ണ്, കല്ലുകൾ എന്നിവ എത്തിച്ചു. നഗരത്തിലെങ്ങും സുരക്ഷാ ഉദ്യോഗസ്ഥരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതു നിരീക്ഷിക്കാൻ സർക്കാർജീവനക്കാരും മുഴുവൻ സമയവുമുണ്ട്. അഞ്ഞൂറോളം ശുചീകരണത്തൊഴിലാളികളെയും വിന്യസിച്ചിട്ടുണ്ട്. ഭൂമിപൂജാവേളയിൽ ഭഗവാന് നിവേദിക്കാനുള്ള 1,11,000 ലഡുവിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. ഇവ നിവേദിച്ചശേഷം സ്റ്റീൽ പാത്രങ്ങളിലാക്കി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾക്കും ചടങ്ങിൽ പങ്കെടുത്തവർക്കും അയോധ്യയിലെങ്ങുമുള്ള ഭക്തർക്കും നൽകും.
അയോധ്യ നഗരത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഫൈസാബാദിലും കനത്ത സുരക്ഷാ സന്നാഹമുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ഹനുമാൻ ഗഡി മുതൽ രാമക്ഷേത്രം വരെയുള്ള വഴിയിൽ താമസിക്കുന്നവർക്കെല്ലാം പ്രത്യേക പാസ് നൽകിയിട്ടുണ്ട്. പുറത്തു നിന്നുള്ളവരിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ.
135 സന്യാസിമാരടക്കം 250 പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ് അറിയിച്ചു. 11.30 ന് എത്തുന്ന പ്രധാനമന്ത്രി ഹനുമാൻഗഡി ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷമായിരിക്കും രാമജന്മഭൂമിയിലെത്തുക. 12.30 ന് ആരംഭിക്കുന്ന ചടങ്ങുകൾ 2 മണിവരെ നീണ്ടേക്കും. അയോധ്യയുടെ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.
Stories you may Like
- ജനുവരി 22ന് എല്ലാവരും വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി
- 'ഇനി രാമന്റെ പേരിൽ വോട്ടും ചോദിക്കും'; വിമർശവുമായി സഞ്ജയ് റാവത്ത്
- രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗൺഷിപ്പായി മാറാൻ അയോധ്യ
- ഭക്തിയിൽ അലിഞ്ഞ് അയോധ്യ, ഉത്സവാന്തരീക്ഷത്തിൽ രാജ്യം
- രാമക്ഷേത്ര ഉദ്ഘാടന കാര്യത്തിൽ കോൺഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍