Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരുവനന്തപുരം മെഡിക്കൽ കോളേജ് കോവിഡ് വാർഡിൽ ഒരുരോഗി കൂടി തൂങ്ങി മരിച്ചു; ജീവനൊടുക്കിയത് നെടുമങ്ങാട് സ്വദേശി മുരുകേശൻ; സംഭവം വൈകുന്നേരം അഞ്ചരയോടെ; ആശുപത്രിയിൽ നാല് മണിക്കൂറിനിടെ രണ്ടാമത്തെ തൂങ്ങി മരണം; ആനാട് സ്വദേശിയുടെ ആത്മഹത്യയ്ക്ക് പിന്നാലെയുണ്ടായ സംഭവം മെഡിക്കൽ കോളേജ് അധികൃതരുടെ ഗുരുതര വീഴ്ച; കോവിഡ് വാർഡിൽ എന്താണ് സംഭവിക്കുന്നതെന്ന് ആരോഗ്യ വകുപ്പിനും തിട്ടമില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം മെഡിക്കൽ കോളേജ് കോവിഡ് വാർഡിൽ ഒരുരോഗി കൂടി തൂങ്ങി മരിച്ചു; ജീവനൊടുക്കിയത് നെടുമങ്ങാട് സ്വദേശി മുരുകേശൻ; സംഭവം വൈകുന്നേരം അഞ്ചരയോടെ; ആശുപത്രിയിൽ നാല് മണിക്കൂറിനിടെ രണ്ടാമത്തെ തൂങ്ങി മരണം; ആനാട് സ്വദേശിയുടെ ആത്മഹത്യയ്ക്ക് പിന്നാലെയുണ്ടായ സംഭവം മെഡിക്കൽ കോളേജ് അധികൃതരുടെ ഗുരുതര വീഴ്ച; കോവിഡ് വാർഡിൽ എന്താണ് സംഭവിക്കുന്നതെന്ന് ആരോഗ്യ വകുപ്പിനും തിട്ടമില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ.കെ.ശൈലജ

എം മനോജ് കുമാർ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുകോവിഡ് രോഗി കൂടി തൂങ്ങി മരിച്ചു. നെടുമങ്ങാട് ഹൗസിങ് ബോർഡ് കോളനി സ്വദേശി മുരുകേശനാണ് കോവിഡ് വാർഡിൽ തൂങ്ങിയത്. ഇയാൾ തമിഴ്‌നാട്ടിൽ നിന്ന് തിരിച്ചെത്തിയ ആളാണ്. രോഗിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതായി മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. നാല് മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തൂങ്ങി മരണമാണ് മെഡിക്കൽ കോളേജ് കോവിഡ് വാർഡിൽ സംഭവിക്കുന്നത്. ഇതോടെ മെഡിക്കൽ കോളേജ് കോവിഡ് വാർഡിന്റെ നടത്തിപ്പിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. നേരത്തെ ആനാട് സ്വദേശി ഉണ്ണി കോവിഡ് വാർഡിൽ തൂങ്ങി മരിച്ചിരുന്നു. കോവിഡ് വാർഡിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് വലിയ ആശങ്കയാണ് തുടർമരണങ്ങളോടെ ഉണ്ടായിരിക്കുന്നത്.

ആനാട് സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ആനാട് സ്വദേശി ഉണ്ണി(33)യാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ആശുപത്രി മുറിയിൽ തൂങ്ങി മരിച്ചത്. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് അധികൃതരുടെ വിശദീകരണം. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നഴ്‌സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞിരുന്നു. തുടർന്ന് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിക്ക് മേൽ ഗുരുതര സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി.

ആശുപത്രിവേഷത്തിൽത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിനടുെത്തത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവച്ചു. ഒരു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവർത്തകരെത്തി ദിശയുടെ വാഹനത്തിൽ ഇയാളെ വീണ്ടും മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു. കോവിഡ് ഐസൊലേഷൻ വാർഡിൽ നിന്നും അനുവാദമില്ലാതെ പുറത്തു പോയ ശേഷം തിരികെയെത്തിച്ച രോഗി ഇന്നലെ മുതൽ മാനസിക അസ്വാസ്യം പ്രകടിപ്പിക്കുകയായിരുന്നു. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിച്ച ശേഷം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സാന്ത്വനിപ്പിക്കുകയും കൗൺസലിങ് നൽകുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നൽകി.

വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നഴ്സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നു. ഉടനെ സുരക്ഷാ ജീവനക്കാർ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇന്നലെയാണ് കോവിഡ്-19 രോഗത്തിന് ചികിത്സയിലായിരുന്ന ആനാട് സ്വദേശി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. തമിഴ്‌നാട്ടിൽനിന്നു മദ്യം വാങ്ങാൻ പോയതിനിടെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റിയത്. കടുത്ത മദ്യാസക്തിയുള്ള ഇയാൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. വിത്ത്‌ഡ്രോവൽ സിൻഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാൾക്കുണ്ടായിരുന്നത്. ആശുപത്രി ജീവനക്കാരോടടക്കം നിസഹകരണവും ഇയാളുടെ ഭാഗത്തുനിന്നുണ്ടായുരുന്നു.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് രോഗി ആശുപത്രിയിൽനിന്ന് ഒളിച്ചുകടന്നത്. അവിടെനിന്ന് ഓട്ടോയിൽ തമ്പാനൂരിലെത്തി. ഇവിടെ അര മണിക്കൂറോളം ബസ് കാത്തുനിന്നു.കിട്ടിയ ബസിൽ കയറി നെടുമങ്ങാട് ജില്ലാ ആശുപത്രിക്കു മുന്നിലിറങ്ങി. അവിടെ തട്ടുകടയിൽ കയറി ചായ കുടിച്ച ശേഷം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെത്തി. പാലോട്ടേക്കു പോകുന്ന ബസിൽ കയറി ആനാട്ട് ഇറങ്ങി. ഉച്ചയ്ക്ക് 12.30 മണിയോടെ വീട്ടിലേക്കു നടന്നു. മാസ്‌ക് ധരിച്ചിരുന്നതിനാൽ പെട്ടെന്ന് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. ആനാട്ട് കുളക്കിക്കോണത്തെ സ്വന്തം വീടിന് 500 മീറ്റർ മാത്രം അടുത്തെത്തിയപ്പോൾ കട നടത്തുന്നയാൾ ഇയാളെ തിരിച്ചറിഞ്ഞു.

ഉടൻതന്നെ വിവരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിനെ വിളിച്ചറിയിച്ചു. ആനാട് സുരേഷ് അറിയിച്ചതനുസരിച്ച് തഹസിൽദാർ എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ്, ആരോഗ്യപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി.ഏറെസമയത്തെ ശ്രമത്തിനു ശേഷമാണ് ഇയാളെ ആരോഗ്യവകുപ്പ് ജീവനക്കാർ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയത്. മാനസികവിഭ്രാന്തി കാട്ടിയ ഇയാളെ വരുതിയിലാക്കാൻ പൊലീസിന് ഒടുവിൽ തോക്കുകാട്ടി പേടിപ്പിക്കേണ്ടിവന്നു. തിരുവനന്തപുരം നഗരമധ്യം മുഴുവനും കറങ്ങിയ ശേഷമാണ് വീട്ടിലേക്ക് ബസ് കയറി പോയത്. ബസിലും ഓട്ടോയിലും കയറി വീട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച രോഗിയെ കയ്യോടെ പിടികൂടിയത് സ്ഥാലത്തെ ജന പ്രതിനിധിയും നാട്ടകാരും ചേർന്നായിരുന്നു. ആശുപത്രിവേഷത്തിൽത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിനടുെത്തത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവച്ചതോടെയാണ് തിരകെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചത്. ഒരു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷമാണ് ഇയാളെ ആരോഗ്യപ്രവർത്തകരെത്തി ദിശയുടെ വാഹനത്തിൽ മെഡിക്കൽ കോളജിലേക്ക് മാ്റ്റിയത്. പാലോട്, നെടുമങ്ങാട്, വലിയമല പൊലീസ്, ജനപ്രതിനിധികൾ എന്നിവരുടെ ശക്തമായ ഇടപെടലോടെ വൈകിട്ട് തന്നെ തിരിച്ച് ഐസൊലേഷൻ വാർഡിലക്ക് മാറ്റുകയായിരുന്നു.

തമിഴ്‌നാട്ടിൽനിന്നു മദ്യം വാങ്ങാൻ പോയതിനിടെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP