Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ 30ആയി; ജൂലൈ അഞ്ചിന് മരിച്ച തൃശൂർ സ്വദേശിയായ വത്സലയുടെ ശ്രവപരിശോധനാ ഫലം പോസിറ്റീവ്; ആദ്യ ട്രൂനാറ്റ് പരിശോധനാ ഫലം നെഗറ്റീവായതോടെ മൃതദേഹം സംസ്‌കരിച്ചത് കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയും; ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആശങ്ക പെരുകുന്നു

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ 30ആയി; ജൂലൈ അഞ്ചിന് മരിച്ച തൃശൂർ സ്വദേശിയായ വത്സലയുടെ ശ്രവപരിശോധനാ ഫലം പോസിറ്റീവ്; ആദ്യ ട്രൂനാറ്റ് പരിശോധനാ ഫലം നെഗറ്റീവായതോടെ മൃതദേഹം സംസ്‌കരിച്ചത് കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയും; ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആശങ്ക പെരുകുന്നു

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ 30 ആയി. ജൂലൈ അഞ്ചിന് മരിച്ച തൃശൂർ അരിമ്പൂർ സ്വദേശിയായ വത്സലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിനാണ് വത്സല മരിച്ചത്. ഇവരുടെ ആദ്യ ട്രൂനാറ്റ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പോസ്റ്റുമോർട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധന ഫലമാണ് പൊസിറ്റീവായത്. എന്നാൽ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണ് സംസ്‌കരിച്ചത്. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ഉൾപ്പെടെ ക്വാറന്റൈൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ മാസം അഞ്ചിന്​ അബോധാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെ വത്സല മരിക്കുകയായിരുന്നു. മരണകാരണത്തിൽ വ്യക്തതയില്ലാത്തതിനാൽ കോവിഡ്​ പരിശോധനയും പോസ്റ്റ്‌മോർട്ടവും നടത്തുകയായിരുന്നു. ട്രുനാറ്റ് പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ, വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമാണ് വത്സലയ്‌ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നെന്ന് സ്ഥിരീകരിക്കുന്നത്. ഇന്നാണ് സ്ഥിരീകരണം ലഭിക്കുന്നത്. മൃതദേഹം. സെക്കൻഡറി കോണ്ടാക്‌ട്​ വഴിയായിരുന്നു ഇവർക്ക്​ രോഗം സ്​ഥിരീകരിച്ചത്. ശവസംസ്‌കാര ചടങ്ങിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നിരവധിപേർ പങ്കെടുത്തിട്ടുണ്ട്. ഇവരോടെല്ലാം ക്വാറന്റെെനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജൂലെെ ഏഴിനായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.

ഇന്നത്തെ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിൽ നിന്നാണ്. ഇന്ന് ഉച്ചയോടെയാണ് എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണൻ പൊന്നംപിള്ളി കോവിഡ് ബാധിച്ച് മരിക്കുന്നത്. ഇന്നലെയാണ് ഇദ്ദേഹം മരിക്കുന്നതെങ്കിലും സ്രവ പരിശോധനാ ഫലം വരുന്നത് ഇന്നായിരുന്നു. ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചതെന്നാണ് വിവരം.

കേരളം കോവിഡ് സ്ഥിരീകരണത്തിന് പ്രധാനമായും ആന്റിജൻ ടെസ്റ്റിനെ ആശ്രയിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. പിസിആർ പരിശോധനയെ അപേക്ഷിച്ച് പകരം ആന്റിജൻ കിറ്റിനുള്ള ചെലവ് കുറവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. പിസിആർ പരിശോധനയേക്കാൾ ആറിലൊന്ന് തുക മാത്രമേ ആന്റിജൻ ടെസ്റ്റിന് വരുന്നുള്ളൂ. 40 മിനിറ്റിനുള്ളിൽ ഫലവുമറിയാം. പിസിആർ കിറ്റ് ഒന്നിന് ചെലവ് 3000 രൂപ വരും. അതേസമയം ആന്റിജൻ കിറ്റ് 504 രൂപക്ക് ലഭിക്കും. കൂടുതൽ പേരെ ഒരേ സമയം പരിശോധിക്കാമെന്നതും നേട്ടമാണ്. ഒരേസമയം നിരവധി ആളുകളെ പരിശോധിക്കേണ്ടി വരുന്ന മേഖലകളിലാണ് ഇവ ഏറെ ഉപകാരപ്രദമാകുന്നത്.

അതിതീവ്ര മേഖലകളിലും വിമാനത്താവളങ്ങളിലും ആന്റിജൻ കിറ്റ് ഉപയോഗിച്ചു തുടങ്ങിയതോടെ പരിശോധന എളുപ്പമായി. സ്രവം ഉപയോഗിച്ച് തന്നെയാണ് പരിശോധന. ജലദോഷമോ മറ്റ് അസുഖങ്ങളോ ഉള്ളവരിൽ പോസിറ്റീവ് ഫലം കിട്ടില്ല. ഒരു വ്യക്തിയുടെ ശരീരത്തിൽ കൊറോണ വൈറസ് ഉണ്ടെങ്കിൽ മാത്രമേ പോസീറ്റീവെന്ന് കാണിക്കൂ. രോഗമില്ലാത്ത ആൾക്കും പോസിറ്റീവ് ഫലം കിട്ടില്ല. രോഗം മറ്റൊരാൾക്ക് നൽകാൻ കഴിയുന്ന സ്ഥിതിയിലാണോ എന്ന് കൃത്യമായി ഈ പരിശോധനയിലൂടെ അറിയാനാകും.

സ്രവമെടുക്കുന്നതിനും പരിശോധനയക്കും ലാബുകളുടെ ആവശ്യമില്ല എന്നതും ആന്റിജനെ ആകർഷകമാക്കുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ആന്റിജൻ പരിശോധനക്കായുള്ള പ്രത്യേക കിയോസ്‌കുൾ ഉടൻ സ്ഥാപിക്കും. ഈമാസം മാത്രം 5 ലക്ഷം പരിശോധനകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരിശോധനക്കായി ഒരു ലക്ഷം ആന്റിജൻ കിറ്റുകളാണ് സംസ്ഥാനം ആദ്യഘട്ടത്തിൽ വാങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP