Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കഴിഞ്ഞ ദിവസം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ബാലകൃഷ്ണൻ നായർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് മരണശേഷം നടത്തിയ പരിേശാധനയിൽ; കേരളത്തിലെ കോവിഡ് മരണസംഖ്യ 29 ആയി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കഴിഞ്ഞ ദിവസം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ബാലകൃഷ്ണൻ നായർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് മരണശേഷം നടത്തിയ പരിേശാധനയിൽ; കേരളത്തിലെ കോവിഡ് മരണസംഖ്യ 29 ആയി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പെരുമ്പാവൂർ പെരുമ്പാവൂർ പുല്ലുവഴി സ്വദേശി പൊന്നമ്പിള്ളിൽ ബാലകൃഷ്ണൻ നായർ (79) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ബാലകൃഷ്ണൻ നായർ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെച്ച് മരിച്ചത്. മരണശേഷം നടത്തിയ പരിേശാധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി.

ഇന്നലെ രാവിലെയാണ് ശ്വാസതടസ്സത്തെ തുടർന്ന് ബാലകൃഷ്ണൻ നായരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.ഹൃദയസംബന്ധമായ അസുഖങ്ങളുമുള്ള വ്യക്തിയുമാണ് ബാലകൃഷ്ണൻ. ആദ്യം അസ്വസ്ഥത തോന്നിയപ്പോൾ വളയൻചിറങ്ങരയിലെ ഒരു ആശുപത്രിയിലാണ് ചികിൽസ തേടിയത്. കിടത്തിചികിൽസയ്ക്ക് സൗകര്യമില്ലാത്തതിനാൽ മരുന്ന് വാങ്ങി വീട്ടിലേക്ക് പോന്നു. എന്നാൽ കുറവില്ലാതെ വന്നതോടെ കോലഞ്ചേരിയിലേക്ക് കൊണ്ടുവരികയായിരുന്നു.

ബാലകൃഷ്ണൻ നായരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ, പെരുമ്പാവൂർ, പുല്ലുവഴി തുടങ്ങിയ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ചികിൽസ തേടിയ വളയൻ ചിറങ്ങരയിലെ ആശുപത്രി പൂട്ടി. ബന്ധുക്കളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിലടക്കം ഇദ്ദേഹം സഞ്ചരിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. വളയൻ ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക്കിൽ ആയിരുന്നു ആദ്യം ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഈ ക്ലിനിക്ക് താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്റെ പ്രദേശമായ രായമംഗലം പഞ്ചായത്തിൽ അധികൃതർ അടിയന്തരമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയക്കം രണ്ടു പേർ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. എറണാകുളം ജില്ലയിൽ ഇന്നലെ 20 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 15 പേർക്കും സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. ബാക്കിയുള്ള അഞ്ചുപേർ വിദേശരാജ്യങ്ങങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP