Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കൂടി; എറണാകുളത്ത് ചികിത്സയിലായിരുന്ന ആൾ മരിച്ചു; മരിച്ചത് തോപ്പുംപടി സ്വദേശി യൂസഫ്; മരണത്തിന് ഇടയാക്കിയത് പ്രമേഹ രോഗവും ന്യൂമോണിയയും കൂടിയതും; സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 26 ആയി ഉയർന്നു; കോവിഡ് സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് കേരളത്തിൽ രണ്ട് മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കൂടി; എറണാകുളത്ത് ചികിത്സയിലായിരുന്ന ആൾ മരിച്ചു; മരിച്ചത് തോപ്പുംപടി സ്വദേശി യൂസഫ്; മരണത്തിന് ഇടയാക്കിയത് പ്രമേഹ രോഗവും ന്യൂമോണിയയും കൂടിയതും; സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 26 ആയി ഉയർന്നു; കോവിഡ് സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് കേരളത്തിൽ രണ്ട് മരണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് വീണ്ടുമൊരൂ കോവിഡ് മരണം കൂടി. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശിയായ വ്യാപാരിയാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. രാവിലെ മലപ്പുറം മഞ്ചേരിയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തോപ്പുംപടി സ്വദേശിയായ 66കാരനെ ജൂൺ 28നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിൽ ആയിരുന്നു. കോവിഡ് ന്യൂമോണിയ കൂടിയതിനെ തുടർന്ന് ഐസിയുവിൽ ശ്വസനസഹായിയുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. വൃക്കകളുടെ ഉൾപ്പടെയുള്ള പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

മലപ്പുറം മഞ്ചേരിയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ്(82) ആണ് മരിച്ചത്. അർബുദ രോഗിയായിരുന്നു. റിയാദിൽ നിന്ന് എത്തി വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. പനി കടുത്തതോടെയാണ് മെഡിക്കൽ കോളെജിൽ എത്തിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരിക്കെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും. ജൂൺ 29നാണ് റിയാദിൽ നിന്നെത്തിയത്. ജൂലൈ ഒന്നോടെയാണ് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്.

സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 6 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി നഗരം പൂർണമായും അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങാൻ പാടില്ലെന്ന് നിർദ്ദേശം. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റ വഴി മാത്രം ഏർപ്പെടുത്തും. സിറ്റി, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, തിരു.സെൻട്രൽ കെഎസ്ആർടിസി ഡിപ്പോകൾ അടയ്ക്കും. സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.

പൊലീസ് ആസ്ഥാനം പ്രവർത്തിക്കും. ഒരാഴചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക. മെഡിക്കൽ ഷോപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് തുറക്കാൻ അനുമതി. പൊതുഗതാഗതം ഉണ്ടാവില്ല. എല്ലാ ആശുപത്രികൾ പ്രവർത്തിക്കും. ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സാറ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ്മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 22 പേർക്ക് സമ്പർക്കംവഴി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പാരമ്യത്തിലായത്. ജില്ലയിൽ ഇന്ന് ആകെ രോഗം സ്ഥിരീകരിച്ചത് 27 പേർക്കാണ്. ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയർന്നതോടെ അതിജാഗ്രതയിലായി സർക്കാർ. ജില്ലയിൽ സ്ഥിതി അതീവഗൗരവമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു.\

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP