Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയ ദുരന്തം: നാടിന്റെ പുനരുദ്ധാരണത്തിനു പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഒറ്റയാൾ മാരത്തൺ: രാവിലെ ഓട്ടവും ഉച്ചതിരിഞ്ഞ് ഗണിതശാസ്ത്ര ക്ലാസുകളുമായി പ്രവാസി ശാസ്ത്രജ്ഞൻ ഡോ.ജോർജ് തോമസ്; തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്തിയ മാരത്തൺ കാസർകോഡെടുത്തുമ്പോൾ ജന്മനാടിനോടുള്ള കടപ്പാടിൽ ഒരുപങ്കുപൂർണമാകുമെന്ന് ഡോക്ടർ

പ്രളയ ദുരന്തം: നാടിന്റെ പുനരുദ്ധാരണത്തിനു പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഒറ്റയാൾ മാരത്തൺ: രാവിലെ ഓട്ടവും ഉച്ചതിരിഞ്ഞ് ഗണിതശാസ്ത്ര ക്ലാസുകളുമായി പ്രവാസി ശാസ്ത്രജ്ഞൻ ഡോ.ജോർജ് തോമസ്; തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്തിയ മാരത്തൺ കാസർകോഡെടുത്തുമ്പോൾ ജന്മനാടിനോടുള്ള കടപ്പാടിൽ ഒരുപങ്കുപൂർണമാകുമെന്ന് ഡോക്ടർ

റിയാസ് ആമി അബ്ദുള്ള

കണ്ണൂർ: 50 വർഷമായി പ്രവാസിയാണെങ്കിലും ഗണിതശാസ്ത്രജ്ഞനായ ഡോ.ജോർജ് തോമസിന്റെ ഹൃദയം ഇപ്പോഴും കേരളത്തിൽ തന്നെയാണ്. അതുകൊണ്ടു തന്നെയാണ് സ്വന്തം നാടിനൊരു ദുരന്തമുണ്ടായപ്പോൾ അദ്ദേഹം തിരിച്ചെത്തിയത്. 71 വയസ്സാണ് പ്രായമെങ്കിലും മനസ്സിനു പതിനെട്ടിന്റെ ചെറുപ്പമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പ്രവാസി മലയാളികളുടെ പങ്ക് വർധിപ്പിക്കാൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഓടുകയാണ് ഡോ. ജോർജ് തോമസ്. കേരള അഡ്വെഞ്ചർ ടൂറിസത്തിന്റെ സഹകരണത്തോടെ നവംബർ 7നു തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച മാരത്തൺ ഓട്ടം മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ദുരിതാശ്വാസനിധിയിലേക്ക് ഇതിനകം തന്നെ സംഭാവന നൽകിയ പ്രവാസികളുടെ വിഹിതം കുറച്ചുകൂടി കൂട്ടാനും നൽകാത്തവരെ പ്രോത്സാഹിപ്പിക്കാനുമുള്ള ബോധവൽക്കരണമാണ് തന്റെ ഓട്ടത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

അമേരിക്കയിൽ ഗവേഷണ ഗണിതശാസ്ത്രജ്ഞനായിരുന്ന ജോർജ് തോമസ് ഒട്ടേറെ ഗണിതശാസ്ത്ര പ്രതിഭകളെ വളർത്തിയെടുത്തിട്ടുണ്ട്. ഓട്ടത്തിനിടയിലും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ മൂന്നു വരെ അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര ക്ലാസുണ്ടാകും. ദേശീയപാതയിലൂടെ ദിവസവും മൂന്നര മണിക്കൂർ കൊണ്ട് 22 കിലോമീറ്റർ ഓടിയാണ് അദ്ദേഹം കണ്ണൂർ വരെ എത്തിയത്. അടുത്ത 6 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനമായ കാസർകോട് എത്താനാകുമെന്നാണു പ്രതീക്ഷ. യാത്രയിലുടനീളം പൈലറ്റ് ആയി മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനി നൽകിയ ബാറ്ററി കാറും ഉണ്ടാകും.

ഇതിനു മുൻപ് 2008ൽ പ്ലാസ്റ്റിക് വിപത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി കന്യാകുമാരി മുതൽ കൊല്ലൂർ മൂകാംബിക വരെ ഓടിയ ചരിത്രം ജോർജ് തോമസിനുണ്ട്. പത്തനംതിട്ട കടമ്പനാട് സ്വദേശിയാണ്. പ്രളയദുരിതാശ്വാസത്തിനായി കടമ്പനാട്ടുള്ള തന്റെ 20 സെന്റ് ഭൂമി ലൈബ്രറി, അങ്കണവാടി, കുട്ടികളുടെ പാർക്ക് തുടങ്ങിയവ നിർമ്മിക്കാൻ അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. ഓരോ പ്രവാസി മലയാളിയും തങ്ങളുടെ ജന്മസ്ഥലത്തിനോടുള്ള കടപ്പാട് നിറവേറ്റാൻ കൂടിയുള്ള അവസരമായി കാണണമെന്നു ജോർജ് തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP