Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയുടെ ഓണംബംബർ ലോട്ടറി അടിച്ചത് കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ജീവനക്കാർക്ക്; സുഹൃത്തുക്കളായ ആറ് പേർ ചേർന്നെടുത്ത ടിക്കറ്റ് കൊണ്ടുവന്നത് മഹാഭാഗ്യം; നികുതി കിഴിച്ച് 7.56 കോടി രൂപയാണ് ആറ് പേർക്കുമായി ലഭിക്കും; ടിക്കറ്റെടുത്തത് ജൂവലറിക്ക് മുൻപിലുള്ള ശിവൻകുട്ടി ശ്രീമുരുഗാ ലോട്ടറിക്കടയിൽ നിന്നും; ഭാഗ്യം വന്നതിന്റെ ഞെട്ടൽ മാറാതെ ആറംഗ സംഘം

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയുടെ ഓണംബംബർ ലോട്ടറി അടിച്ചത് കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ജീവനക്കാർക്ക്; സുഹൃത്തുക്കളായ ആറ് പേർ ചേർന്നെടുത്ത ടിക്കറ്റ് കൊണ്ടുവന്നത് മഹാഭാഗ്യം; നികുതി കിഴിച്ച് 7.56 കോടി രൂപയാണ് ആറ് പേർക്കുമായി ലഭിക്കും; ടിക്കറ്റെടുത്തത് ജൂവലറിക്ക് മുൻപിലുള്ള ശിവൻകുട്ടി ശ്രീമുരുഗാ ലോട്ടറിക്കടയിൽ നിന്നും; ഭാഗ്യം വന്നതിന്റെ ഞെട്ടൽ മാറാതെ ആറംഗ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി: ഈ ചിത്രങ്ങളിൽ യൂണിഫോം അണിഞ്ഞു കൊണ്ട് ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന ആറ് പേരാണ് മഹാഭാഗ്യവാന്മാർ. ഓണം ബംബർ അടിച്ച വിജയികളാണ് ഇവർ. കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവുമായി പുറത്തിറക്കിയ ഓണം ബംബർ ലോട്ടറിയിലെ ഒന്നാം സമ്മാനമായ 12 കോടിയാണ് ഇവരുടെ കൂട്ടായ ശ്രമത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

ജൂവലറിയിലെ ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിൻ, രംജിം, രാജീവൻ എന്നിവരാണ് ഓണം ബംബർ സമ്മാനം നേടിയ ഭാഗ്യശാലികൾ. ജൂവലറിക്ക് മുൻപിലുള്ള ലോട്ടറിക്കടയിൽ നിന്നാണ് ഇവർ ടിക്കറ്റ് എടുത്തത്. നികുതി കിഴിച്ച് 7.56 കോടി രൂപയാണ് ആറ് പേർക്കുമായി ലഭിക്കുക. TM160869 ടിക്കറ്റിനാണ് വിജയം കൊണ്ടുവന്നത്. രണ്ട് ദിവസം മുമ്പ് അവർ കൂട്ടായി മേടിച്ച അതേ ടിക്കറ്റാണ് വിജയിച്ചത്.

അപ്രതീക്ഷിതമായി ഭാഗ്യം ലഭിച്ചതിന്റെ അമ്പരപ്പ് മാറിയിട്ടില്ല, ആറ് പേർക്കും. ആദ്യത്തെ ഞെട്ടൽ തീർന്നപ്പോൾ ആറ് പേരും കൂടി കൂട്ടത്തോടെ ഒരു ഫോട്ടോയുമെടുത്തു. ആലപ്പുഴ കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ഒന്നാം സമ്മാനമായി കിട്ടിയ ഭാഗ്യവാന്മാർക്ക് അഭിനന്ദനപ്രവാഹമാണ്. ലോട്ടറി അട്ടിയയാൾക്ക് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി രൂപ കൈയിൽ കിട്ടും. ഒന്നാംസമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.

46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അവ മുഴുവൻ ഏജന്റുമാർക്ക് വിറ്റുപോയി. ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്. ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേർക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. 10 പേർക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷംരൂപ 20 പേർക്കുണ്ട്.

ഓരോ സീരീസിലെയും രണ്ടുപേർക്കുവീതമാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം. 180 പേർക്ക് ഒരുലക്ഷംവീതം. അഞ്ചാംസമ്മാനം 5000 രൂപ 16,000 പേർക്ക് ലഭിക്കും. ബുധനാഴ്ച ഉച്ചവരെ 45,57,470 ടിക്കറ്റുകൾ വിറ്റു. വൈകീട്ടോടെ ബാക്കിയും ഏജന്റുമാർ വാങ്ങി. രേഖകൾ കൃത്യമാണെങ്കിൽ ഒരുമാസത്തിനകം ഭാഗ്യസമ്മാനം ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. രേഖകളുടെ കൃത്യതയില്ലായ്മയാണ് മൂന്നുമാസംവരെ സമ്മാനംകിട്ടാൻ വൈകുന്നത്. ബംബർ ഭാഗ്യക്കുറി എല്ലാ കച്ചവടക്കാർക്കും വമ്പൻ കമ്മിഷനും നൽകുന്നുണ്ട്. 300 രൂപയാണ് വിൽപ്പന വിലയെങ്കിലും അതിന്റെ മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത് 267.86 രൂപയാണ്. ഇതുപ്രകാരം ഒരു ബംബർ ടിക്കറ്റ് വിൽക്കുമ്പോൾ 50 മുതൽ 60 രൂപവരെ കമ്മിഷൻ കിട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP