Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറക്കില്ലൊരിക്കലും ഈ മടക്കയാത്ര; ഒരുമാസം നേരാംവണ്ണം ഭക്ഷണവും കുടിവെള്ളവും പോലുമില്ലാതെ ദുബായിൽ നരകിച്ചപ്പോൾ ഓർത്തത് പഴയ കാമ്പസ് രാഷ്ട്രീയ സുഹൃത്തിനെ; ആ കോളിൽ ഒരുമാസത്തെ ദുരിതത്തിന് അവധി നൽകി അഖിലയ്ക്ക് നാട്ടിലേക്ക് ടിക്കറ്റ് കിട്ടിയപ്പോൾ നന്ദി പറയേണ്ടത് ഈ പുതുപ്പള്ളിക്കാരനും

മറക്കില്ലൊരിക്കലും ഈ മടക്കയാത്ര; ഒരുമാസം നേരാംവണ്ണം ഭക്ഷണവും കുടിവെള്ളവും പോലുമില്ലാതെ ദുബായിൽ നരകിച്ചപ്പോൾ ഓർത്തത് പഴയ കാമ്പസ് രാഷ്ട്രീയ സുഹൃത്തിനെ; ആ കോളിൽ ഒരുമാസത്തെ ദുരിതത്തിന് അവധി നൽകി അഖിലയ്ക്ക് നാട്ടിലേക്ക് ടിക്കറ്റ് കിട്ടിയപ്പോൾ നന്ദി പറയേണ്ടത് ഈ പുതുപ്പള്ളിക്കാരനും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഗൾഫിൽ ജോലി തേടിപോയി കോവിഡ് ഭീഷിണിക്കിടെ ഇവിടെ അകപ്പെട്ട മലയാളി യുവതിക്ക് കരുതലായി ഉമ്മൻ ചാണ്ടി. ദുബായിൽ ജോലി തേടിപോയ തിരുവനന്തപുരം സ്വദേശി അഖില തോമസിനാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ നാട്ടിലെത്താനായത്.
കഴിഞ്ഞ ഒരു മാസക്കാലമായി അഖില ദുബായിൽ ദുരിതക്കയത്തിലായിരുന്നു. ആവശ്യത്തിന് ആഹാരവും കുടിവെള്ളവും ലഭിച്ച നാളുകൾ വിരളം. എങ്ങനെ നാട്ടിൽ തിരിച്ചെത്തുമെന്ന് വേവലാതിക്ക് പരിഹാരമായത്് യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ്. അഖിലിന്റെ ഇടപെടലായിരുന്നു.

ക്യാമ്പസ് രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്നതിനാലാണ് അഖില അഖിലിനെക്കുറിച്ച് ഓർക്കാൻ കാരണം.അഖിൽ വിവരങ്ങൾ വിശദമായി ഉമ്മൻ ചാണ്ടിയെ ധരിപ്പിച്ചു. തുടർന്ന് നടപടികൾ വേഗത്തിലായി. ഇന്നലെയാണ് അഖില നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. മുൻ കെ എസ് യു നേതാവാണ് ജെ.എസ്. അഖിൽ.

അഖിൽ മുഖേന ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടാൻ കഴിഞ്ഞതാണ് മടക്കയാത്ര ടിക്കറ്റ് ലഭിക്കുവാൻ കാരണമെന്നും തിരിച്ചുവരവ് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്നുമാണ് ദുബായി എയർപോർട്ടിൽ നിന്നും അഖില നന്ദി അറിയിച്ച് കൈമാറിയ വീഡിയോയിൽ വ്യക്തമാക്കുന്നത്.ഇന്നലെ നെടുമ്പാശ്ശേരിയിലാണ് അഖില വിമാനമിറങ്ങിയത്. ക്യാമ്പസ് രാഷ്ട്രീയം വഴി തുടങ്ങിവച്ച സൗഹൃദങ്ങൾ ഉപകാരമായത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലാണെന്നും ഈ അനുഭവം ഒരിക്കലും മറക്കില്ലന്നും അഖില കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP