Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'എനിക്ക് ട്രീറ്റ്‌മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ

'എനിക്ക് ട്രീറ്റ്‌മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തനിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി. ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് തന്റെ കുടുംബവും തന്റെ പാർട്ടിയും, തനിക്ക് നൽകിയിട്ടുള്ളത്. യാതൊരു വിധ വീഴ്ചയും ഇല്ലാത്ത വിധത്തിൽ, ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചു. അതിൽ ഞാൻ പൂർണ സംതൃപ്തനാണ്. പാർട്ടി എല്ലാവിധത്തിലുള്ള സഹായങ്ങളും തനിക്ക തന്നിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മനൊപ്പം ഫേസ്‌ബുക്ക് ലൈവ് വീഡിയോയിൽ പറഞ്ഞു.

ബെർലിനിലെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മൻ ചാണ്ടിക്ക് തുടർ ചികിത്സ വൈകുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചാണ്ടി മറുപടിയായി വീഡിയോ ഷെയർ ചെയ്തത്.

ചാണ്ടി ഉമ്മൻ: അപ്പയുടെ ട്രീറ്റ്‌മെന്റ് സംബന്ധിച്ച് അപ്പയ്ക്ക് എന്താണ് പറയാനുള്ളത്..അപ്പയിപ്പോ പറയും. മുതിർന്ന കോൺഗ്രസ് നേതാക്കളും എന്റെ മാതാവുമുണ്ട്. ഈയൊരു ഖേദകരമായ സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളും, ഇവിടുത്തെ സമൂഹവുമാണ്. ഇത്ര വലിയ ക്രൂരത ഞങ്ങളോട് ചെയ്യാൻ, ഞങ്ങൾ ചെയ്ത തെറ്റ് എന്താണ് എന്ന് എനിക്കറിയില്ല. ഞാൻ എന്റെ പിതാവിനോട് തന്നെ ചോദിക്കാൻ പോകുകയാണ്...അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ട്രീറ്റ്‌മെന്റിനെ കുറിച്ച്, എന്താണ് പറയാനുള്ളതെന്ന്.

ഉമ്മൻ ചാണ്ടി: ( ഇടറിയ വ്യക്തതയില്ലാത്ത പതിഞ്ഞ ശബ്ദത്തിൽ)എനിക്ക് ട്രീറ്റ്‌മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്. യാതൊരു വിധ വീഴ്ചയും ഇല്ലാത്ത വിധത്തിൽ, ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചു. അതിൽ ഞാൻ പൂർണ സംതൃപ്തനാണ്. പാർട്ടി എല്ലാവിധത്തിലുള്ള സഹായങ്ങളും എനിക്ക് തന്നിട്ടുണ്ട്. ഇങ്ങനെയൊരു പ്രശ്‌നം ഏതുസാഹര്യത്തിലാണ് വന്നതെന്ന് എന്നെ മുറിപ്പെടുത്തുകാണ്...ഏതുസാഹചര്യത്തിലാണ് ഇങ്ങനെയൊരു പ്രശ്‌നം വന്നതെന്നും അതിന്റെ പശ്ചാത്തലം എന്തെന്നും, അന്വേഷിക്കുന്നതാണ്.

ചാണ്ടി ഉമ്മൻ: ഒരു മകൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇന്നീ നടന്നിരിക്കുന്നത്. കേരള സമൂഹത്തിൽ മറ്റൊരു മകനും, ഇത് ഉണ്ടാകാതിരിക്കട്ടെ, ഞാൻ കരുതുന്നു, എനിക്കൊരു ഭാഗ്യമുണ്ട്, അയ്യപ്പ അനുഭവമെന്ന ഭാഗ്യം, ആ ഭാഗ്യം പണ്ട് അയ്യപ്പനും ഉണ്ടായിട്ടുണ്ട്..അപ്പന് വേണ്ടി പുലിപ്പാല് തേടി പോയ കഥ. ആ ഗതികേടിലാണ് ഇന്നുഞാൻ ഉള്ളത്. ഒരു മകനും ഈ ഗതികേട് ഉണ്ടാകാതിരിക്കട്ടെ എന്നുഞാൻ പ്രാർത്ഥിക്കുന്നു.

ചാണ്ടി ഉമ്മന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെപൂർണരൂപം

അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്..

ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.

അപ്പ നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരിൽ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു. അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടിൽ കാര്യങ്ങൾ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP