Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹാപ്പി ബർത്ത്‌ഡേ ചേട്ടാ..ഇങ്ങനെയൊരു റിയൽ സ്റ്റേറ്റ്‌സ്മാൻ അപൂർവമെന്നും ശശി തരൂർ; അത്ഭുതമാണ് ഈ മനുഷ്യൻ..പാവങ്ങളോട് സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനെന്ന് ജനസമ്പർക്ക പരിപാടിയിലെ അനുഭവം പങ്കുവച്ച് പി.സി.വിഷ്ണുനാഥ്; 76 ാം ജന്മനാൾ പതിവ് പോലെ കേക്ക് മുറിയും ആഘോഷങ്ങളുമില്ലാതെ; നിയമസഭാ സമ്മേളനത്തിരക്കിൽ എല്ലാ മറന്ന് ഉമ്മൻ ചാണ്ടി; തേടിയെത്തുന്നത് ഉടൻ കേരളത്തിൽ വീണ്ടും സജീവമാകുമെന്ന വാർത്തകളും

ഹാപ്പി ബർത്ത്‌ഡേ ചേട്ടാ..ഇങ്ങനെയൊരു റിയൽ സ്റ്റേറ്റ്‌സ്മാൻ അപൂർവമെന്നും ശശി തരൂർ; അത്ഭുതമാണ് ഈ മനുഷ്യൻ..പാവങ്ങളോട് സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനെന്ന് ജനസമ്പർക്ക പരിപാടിയിലെ അനുഭവം പങ്കുവച്ച് പി.സി.വിഷ്ണുനാഥ്; 76 ാം ജന്മനാൾ പതിവ് പോലെ കേക്ക് മുറിയും ആഘോഷങ്ങളുമില്ലാതെ; നിയമസഭാ സമ്മേളനത്തിരക്കിൽ എല്ലാ മറന്ന് ഉമ്മൻ ചാണ്ടി; തേടിയെത്തുന്നത് ഉടൻ കേരളത്തിൽ വീണ്ടും സജീവമാകുമെന്ന വാർത്തകളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പുതുപ്പള്ളിയിലായാലും, തിരുവനന്തപുരത്തായാലും എവിടെയായാലും ഉമ്മൻ ചാണ്ടിക്ക് ചുറ്റും ആളുവേണം. അങ്ങനെയാണ് ശീലിച്ചത്. ഒക്ടോബർ 31 ന് ഈ മുതിർന്ന കോൺഗ്രസ് നേതാവിന്റെ 76ാ ം ജന്മദിനമാണ്. അങ്ങനെ ആഘോഷങ്ങൾ ഒന്നും പതിവില്ല. കേക്ക് മുറിക്കലും ആഘോഷങ്ങളും ഒക്കെ വീട്ടുകാരോ, കോൺ്ഗ്രസ് പ്രവർത്തകരോ നിർബന്ധിച്ചാൽ മാത്രം. ഇന്ദിരാ ഗാന്ധിയുടെ മരണശേഷമാണ് പിറന്നാൾ ആഘോഷം വേണ്ടെന്ന് വച്ചത്. ഇത്തവണ നിയമസഭാ സമ്മേളനം നടക്കുന്നതുകൊണ്ട് തലസ്ഥാനത്തുണ്ട്. പലരും ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു.

പിറന്നാളിന്റെ ആഘോഷങ്ങളൊന്നും കോട്ടയത്തെ പുതുപ്പള്ളിയിൽ ഹൗസിൽ ഇന്നില്ല. ഇത്രയും കാലത്തിനിടയ്ക്ക് ഇതുവരെ പിറന്നാളാഘോഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും ഫോണിൽ ആശംസ അറിയിക്കും. ഇന്നും പതിവുപോലെ ഔദ്യോഗിക തിരക്കുകളിലായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറയുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും എന്നും നാട്ടുകാരുടെ പാരതികളും പരിഭവങ്ങളും കേൾക്കാനായിരുന്നു ഇഷ്ടം. ജനസമ്പർക്ക പരിപാടി ഉദാഹരണം. കൂടെയുള്ള ഉദ്യോഗസ്ഥർ മടുത്താലും മണിക്കൂറുകളോളം തളരാതെ നാട്ടുകാരെ കേൾക്കാനായിരുന്നു താൽപര്യം.

പിറന്നാളിന് പ്രമുഖ നേതാക്കളെല്ലാം ഉമ്മൻ ചാണ്ടിക്ക് ആശംസകൾ ചേർന്നു. ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെ: 'വിസ്മയം ജനിപ്പിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ഇന്ന് 76 തികഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയമൂല്യങ്ങളെ വളരെയധികം ആദരിക്കുന്നു..ജനങ്ങളുമായുള്ള ആ ബന്ധം, മനുഷ്യാന്തസ്. ഒരുയഥാർഥ രാഷ്ട്രതന്ത്രജ്ഞനെ സൃഷ്ടിക്കുന്നത് ജനാധിപത്യരാഷ്ട്രീയത്തിൽ അപൂർവമാണ്. ഹാപ്പി ബർത്തഡേ ചേട്ടൻ. ദീർഘനാൾ അങ്ങേയ്ക്ക് സേവനം അനുഷ്ഠിക്കാൻ കഴിയട്ടെ, തരൂർ കുറിച്ചു.

അതേസമയം, ഉമ്മൻ ചാണ്ടിയോട് ഏറ്റവും അടുത്തുനിൽക്കുന്ന പി.സി.വിഷ്ണുനാഥ്
ഫേസ്‌ബുക്കിൽ കുറിച്ചതും ശ്രദ്ധേയമാണ്. ജനസമ്പർക്ക് പരിപാടിയുടെ ഒരുഓർമ പുതുക്കലും കൂടിയാണ് ഇത്.

'ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നേടിയ പരിപാടിയായിരുന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടി.
ആലപ്പുഴയിൽ പരിപാടി നടക്കുമ്പോൾ അന്ന് ആലപ്പുഴ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച പരിപാടി പിറ്റേന്ന് പുലർച്ചെ മൂന്നുമണി വരെ നീണ്ടു നിന്നു.തനിക്ക് മുമ്പിൽ ആവലാതി ബോധിപ്പിക്കാനെത്തിയ അവസാന ആളെയും ക്ഷമയോടെ കേട്ട ശേഷമാണ്, നിവേദനം സ്വീകരിച്ച ശേഷമാണ് അദ്ദേഹം ജനസമ്പർക്ക പരിപാടി അവസാനിപ്പിച്ചത്.

പൂർണ സമയവും നിന്നുകൊണ്ടാണ് അത്രയും മണിക്കൂറുകൾ അദ്ദേഹം നിവേദനം സ്വീകരിച്ചത്; മുമ്പിൽ വരുന്ന പരാതികളിന്മേൽ തുടർ നടപടികൾക്ക് അപ്പപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. ഭക്ഷണത്തിനുവേണ്ടി പോലും പരിപാടി നിർത്തിവെച്ചില്ല; വെള്ളം മാത്രം കുടിച്ചു.

ഒരു പകലും രാത്രിയും ജനങ്ങൾക്കൊപ്പം അദ്ദേഹം നിന്നത് ഒരു ജില്ലയിൽ മാത്രമല്ല. പതിനാലിടത്തും ഈ ആശ്ചര്യപ്പെടുത്തുന്ന യജ്ഞം തുടർന്നു; ജനലക്ഷങ്ങൾ ഒഴുകിയെത്തി.

ആലപ്പുഴയിലെ ജനസമ്പർക്കത്തിനിടെ രാത്രി ഏറെ വൈകിയപ്പോൾ നിന്നു ക്ഷീണിച്ച ഞാൻ പന്തലിൽ രണ്ടു ബെഞ്ചുകൾ ചേർത്തിട്ട് ഒരു മണിക്കൂറോളം മയങ്ങി.പുലർച്ചെ പരിപാടി അവസാനിച്ച് അദ്ദേഹത്തിനൊപ്പം ആലപ്പുഴ ഗസ്റ്റ് ഹൗസിൽ എത്തി പൊടിയരിക്കഞ്ഞി കഴിച്ചു.
എന്നാൽ വിശ്രമിച്ചോളൂ ഞങ്ങൾ പോയി വരാം എന്ന് പറഞ്ഞപ്പോൾ, 'പത്തു മിനിറ്റ് കാത്തു നിൽക്കൂ, ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ് റൂമിൽ കയറി റെഡിയായി പുറത്തു വന്നു. തൃപ്പൂണിത്തുറയിലെ പരിപാടിയിൽ പങ്കെടുക്കാൻ യാത്രതിരിച്ചു! അത്ഭുതമാണ് ഈ മനുഷ്യൻ;
പാവങ്ങളോടുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യൻ...

കർമ്മസരണിയിൽ ഇനിയുമേറെക്കാലം താങ്ങും തണലുമായ് തുടരാൻ ജനങ്ങളുടെ പ്രാർത്ഥന അദ്ദേഹത്തിനൊപ്പമുണ്ട്.

പ്രിയ നേതാവിന് ജന്മദിനാശംസകൾ...'

കെഎസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വന്ന ഉമ്മൻ ചാണ്ടി നിയമസഭയിൽ നാൽപത്തിയെട്ട് വർഷം പൂർത്തിയാക്കാനൊരുങ്ങുകയാണ് നിലവിൽ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ ഇദ്ദേഹം രണ്ട് വട്ടം കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലുണ്ടായിരുന്നു. പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഉമ്മൻ ചാണ്ടി വീണ്ടും നാട്ടിലേക്ക് മടങ്ങുമെന്ന വാർത്തകളും സജീവമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ എല്ലാ സീറ്റും യു.ഡി.എഫിന് ലഭിച്ചെങ്കിലും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ സിറ്റിങ് സീറ്റുകളിൽ പരാജയപ്പെട്ടത് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കേരളത്തിലെ കോൺഗ്രസിനെ നയിക്കുക എന്ന ഉത്തരവാദിത്വമാണ് ഉമ്മൻ ചാണ്ടിക്ക് നൽകുക. ഇതോടൊപ്പം തന്നെ മുതിർന്ന നേതാക്കളെ സംഘടനയുടെ പ്രധാന ചുമതലകളിലേക്ക് മടക്കികൊണ്ട് വരും.

ഇതിന്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉമ്മൻ ചാണ്ടിയെ പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ശേഷം ഒഴിവാക്കും. കേരളത്തിൽ പൂർണ്ണമായും സജീവമാകാനാണ് ഈ തീരുമാനം. പരിചയ സമ്പന്നരായ നേതാക്കളെ അതത് സംസ്ഥാനങ്ങളിൽ നേതൃത്വമേൽപ്പിക്കുക എന്ന സോണിയ ഗാന്ധിയുടെ നിലപാടും ഉമ്മൻ ചാണ്ടിയെ കേരളത്തിൽ സജീവമാക്കാനുള്ള കാരണത്തിൽ പ്രധാനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP