Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശിക്കും ഓമിക്രോൺ; 33 കാരൻ മുംബൈയിൽ എത്തിയത് ദുബായും ഡൽഹിയും വഴി; ഇത് രാജ്യത്തെ നാലാമത്തെ ഓമിക്രോൺ കേസ്; മറ്റുകേസുകൾ ഗുജറാത്തിലെ ജാംനഗറിലും കർണാടകത്തിലെ ബെംഗളൂരുവിലും

ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശിക്കും ഓമിക്രോൺ; 33 കാരൻ മുംബൈയിൽ എത്തിയത് ദുബായും ഡൽഹിയും വഴി; ഇത് രാജ്യത്തെ നാലാമത്തെ ഓമിക്രോൺ കേസ്; മറ്റുകേസുകൾ ഗുജറാത്തിലെ ജാംനഗറിലും കർണാടകത്തിലെ ബെംഗളൂരുവിലും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് നാലാമത്തെ ഓമിക്രോൺ കേസും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈയിലേക്ക് വന്ന മഹാരാഷ്ട്ര സ്വദേശിക്കാണ് വൈറസ് ബാധ. 33 കാരൻ ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴി ഡൽഹിയിൽ എത്തിയ ശേഷമാണ് മുംബൈയിൽ മടങ്ങി എത്തിയത്. ഇയാളെ കല്യാണിലെ ദോംബിവാലി കോവിഡ് കെയർ സെന്ററിൽ ആക്കിയിരിക്കുകയാണ്. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്നാണ് മുംബൈയിൽ എത്തിയത് എന്നാണ് റിപ്പോർട്ട്.

നേരത്തെ ഗുജറാത്തിലെ ജാംനഗറിൽ സിംബാബ് വെയിൽ നിന്ന് തിരിച്ചെത്തിയ ആൾക്ക് ഓമിക്രോൺ വകഭേദം കണ്ടെത്തിയിരുന്നു.വ്യാഴാഴ്ചയാണ് 72 കാരനായ ജാംനഗർ സ്വദേശി കോവിഡ് പോസിറ്റീവായത്. തുടർന്ന് ഇയാളുടെ സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്ത്ത് അയച്ചു. ഓമിക്രോൺ സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യ കമ്മീഷണർ ജയ് പ്രകാശ് ശിവ്ഹരെ അറിയിച്ചു. ഇയാളുടെ സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി പൂണെയിലേക്ക് അയച്ചുകഴിഞ്ഞു.

മറ്റുരണ്ടുകേസുകൾ ബെംഗളൂരുവിലെ 46കാരനായ ഡോക്ടർക്കും, 66 കാരനായ ദക്ഷിണാഫ്രിക്കൻ പൗരനുമാണ്. ഇതിൽ ഡോക്്ടർക്ക് യാത്ര ചരിത്രം ഇല്ലാത്തതുകൊണ്ട് തന്നെ വൈറസ് ഉറവിടം ദുരൂഹമായി തുടരുന്നു. അതേസമയം, ഓമിക്രോൺ സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ സ്വകാര്യലാബിൽ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റും വാങ്ങി മുങ്ങിയതായി സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നിന്ന് ടെസ്റ്റ് നടത്താതെ പോയ 10 പേരെ കണ്ടെത്താൻ ശ്രമം തുടരുന്നു.

66 വയസുകാരനായ ദക്ഷിണാഫ്രിക്കക്കാരനാണ് ഓമിക്രോൺ ബാധിച്ചതായി വ്യക്തമാകും മുമ്പേ നെഗറ്റീവ് സർട്ടിഫിക്കറ്റും വാങ്ങി മുങ്ങിയത്. ദക്ഷിണാഫ്രിക്കൻ പൗരൻ വന്ന സമയത്ത് വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 57 പേരെ കൂടി വീണ്ടും ടെസ്റ്റ് ചെയ്യും. ഇവരെല്ലാം നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരാണ്. പരിശോധന നടത്താതെ മുങ്ങിയ 10 പേരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഇവരെ കണ്ടെത്താനും ബുദ്ധിമുട്ട് വേരിടുന്നു.

ദക്ഷിണാഫ്രിക്കൻ സ്വദേശി സ്വകാര്യ ലാബിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബർ 27-ന് രാജ്യം വിട്ടതായുമാണ് ബെംഗളൂരു കോർപറേഷൻ വ്യക്തമാക്കിയിരുന്നു. ഇയാളുടെ യാത്രാ വിവരങ്ങൾ കോർപറേഷൻ പുറത്തുവിട്ടിരുന്നു. നവംബർ 20-ന് ഇന്ത്യയിലെത്തിയ 66 കാരനായ ഇയാൾക്ക് കോവിഡ് സ്ഥരീകരിച്ചിരുന്നു. ഏഴ് ദിവസത്തിന് ശേഷം ദുബായിലേക്ക് പോകുകയായിരുന്നു. ഇയാൾ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു.

നവംബർ 20-ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഇയാൾ അവിടെ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കിയിരുന്നു. തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയനായ ഇയാൾ ഹോട്ടലിലേക്ക് മാറി. കോവിഡ് സ്ഥിരീകരിച്ച ഇയാളെ ഹോട്ടലിലെത്തി യുപിഎച്ച്‌സി ഡോക്ടർ പരിശോധിക്കുകയും രോഗലക്ഷണങ്ങളില്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഇയാളുടെ സാമ്പിളുകൾ ശേഖരിക്കുകയും ജനിതക ശ്രേണീകരണത്തിനായി അയക്കുകയും ചെയ്തു. പിറ്റേ ദിവസം സ്വകാര്യ ലാബിൽ സ്വയം പരിശേധനക്ക് വിധേയനായ ഇയാൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു.

ഈ മാസം 20-നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ ദുബായ് വഴി ബംഗ്ലൂരുവിലെത്തിയത്. 24 പ്രൈമറി കോണ്ടാക്ടുകളാണ് 66-കാരന് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു. നെഗറ്റീവാണെന്നാണ് ഫലം വന്നിരിക്കുന്നത്. 240 സെക്കന്ററി കോണ്ടാക്ടുകളാണ് ഇദ്ദേഹത്തിനുള്ളത്. ഇവരെല്ലാവരും നെഗറ്റീവാണ്. ഇദ്ദേഹത്തെ പരിശോധിക്കാൻ എത്തിയ ഡോക്ടറും സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP