Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇന്ത്യയിലെ മുസ്ലിംങ്ങൾക്ക് നേരെയുള്ള പീഡനം അവസാനിപ്പിച്ചില്ലെങ്കിൽ ഒമാനിലുള്ള പത്തുലക്ഷത്തോളം വരുന്ന ഇന്ത്യാക്കാരെ പുറത്താക്കും'; ഒമാനി രാജകുമാരിയുടെ പേരിലുള്ള വ്യാജ ട്വീറ്റ് വൈറലായത് നിമിഷങ്ങൾക്കുള്ളിൽ; ഇതോടെ വിശദീകരണവുമായി രാജകുമാരി തന്നെ രംഗത്ത്; കുപ്രചാരകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഒമാൻ ഭരണകൂടം; ഇന്ത്യാവിരുദ്ധ ക്യാമ്പയിനു പിന്നിൽ പാക്കിസ്ഥാനെന്ന് സംശയം; ഇന്ത്യയെ മുസ്ലിം പീഡന രാജ്യമാക്കി ചിത്രീകരിക്കാനുള്ള ഒരു നീക്കംകൂടി പൊളിയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം പീഡനം അവസാനിപ്പിച്ചില്ലെങ്കിൽ ഒമാനിലെ പത്തുലക്ഷത്തോളം വരുന്ന ഇന്ത്യൻ തൊഴിലാളികളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ഒമാൻ രാജകുമാരിയുടേതായി പ്രചരിക്കുന്ന ട്വീറ്റ് വ്യാജം. ഇത് സംബന്ധിച്ച വിശദീകരണം ഒമാൻ സർക്കാർ തന്നെയാണ് പുറത്തിറക്കിയിരിക്കിന്നത്. ഒമാനി രാജകുമാരി സയ്യിദ മോന ബിന്ദ്് ഫഹദ് അൽ സെയ്ദിന്റെ പേരിലാണ് വ്യാപകമായി ബുധനാഴ്ച മുതൽ വ്യാജ ട്വിറ്റ് പ്രചരിച്ചത്. 'ഒമാൻ ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങളോടൊപ്പം നിൽക്കുന്നു.

ഇന്ത്യൻ സർക്കാർ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നത് തടയുന്നില്ലെങ്കിൽ, ഒമാനിൽ താമസിക്കുന്ന പത്ത് ലക്ഷത്തോളം തൊഴിലാളികളെ പുറത്താക്കാം. ഈ വിഷയം ഞാൻ നിർബമായും ഒമാൻ സുൽത്താന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്'. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു വ്യാപകമായി ട്വീറ്റ് പ്രചരിച്ചത്. ഇതോടെയാണ് മുകളിൽ പറഞ്ഞ ട്വിറ്റർ ഹാൻഡിൽ തന്റേതല്ലെന്ന് പറഞ്ഞ് രാജകുമാരി ഒരു വിശദീകരണം നൽകിയത്. വ്യാജ ട്വീറ്റിനെ അപലപിച്ചും അവർ രംഗത്തെത്തി.

'സുഹൃത്തുക്കളെ, എന്റെ പേരിൽ പ്രചരിച്ച വ്യാജ ട്വീറ്റ് പരിശോധിച്ച് ഉറപ്പിച്ച് നിങ്ങൾ പങ്കുവച്ച് ആശങ്കയക്ക് ഞാൻ നന്ദി പറയുകയാണ്. എനിക്ക് ഈ ട്വീറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ട്.ഒമാനി സമൂഹത്തിന് സ്വീകാര്യമല്ലാത്ത അത്തരം പ്രവർത്തനങ്ങളെ കുറിച്ച് എല്ലാവരും അവബോധം ശക്തിപ്പെടുത്തുന്നതിനാൽ നിങ്ങൾക്ക് വിശ്വാസകരമാകുന്ന രീതിയിൽ അക്കൗണ്ട് ഞാൻ പരിമിതപ്പെടുത്തുന്നു'- രാജകുമാരി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി.

കാര്യങ്ങൾക്ക് വ്യക്തത നൽകിയതിന് ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവാർ, രാജകുമാരിക്ക് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനായി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുരാജ്യങ്ങളെയും തമ്മിൽ തെറ്റിക്കാൻ ചിലർ ആസൂത്രിതമായി ശ്രമിക്കയാണെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. വാർത്തകൾ നിഷേധിച്ച് ഒമാൻ അധികൃതരും രംഗത്തെത്തി.'ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് വരെ ചർച്ചകൾ നടക്കുന്ന സമയമാണിത്. ബോധപുർവം പ്രശനം ഉണ്ടാക്കാൻ ശ്രമിക്കുവരെ കരുതിയിരിക്കണമെന്നും ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയ അധികൃതർ വ്യക്താമാക്കി.

പിന്നിൽ പാക്കിസ്ഥാനെന്ന് സംശയം

ഗൾഫ് രാജ്യങ്ങളിൽ അടക്കമുള്ള രാജ്യങ്ങളിൽ വ്യാപകമായി ഇന്ത്യവിരുദ്ധ ക്യാമ്പയിൻ നടക്കുന്നതായും ഫേക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ഇന്ത്യവിരുദ്ധ ഹാഷ്ടാഗുകൾ സജീവമാകുന്നതായും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഇത്തരം സൈബർ ആക്രമണങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്നാണ് രഹസേ്യോന്വഷണ ഏജൻസി കണ്ടെത്തിയിരുന്നത്.
പാക്ക് ചാരസംഘടനകളുടെ സഹായത്തോടെയാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലും ഗൾഫ് രാജ്യങ്ങളിലും ഇതിനായി പ്രവർത്തിക്കുന്ന നിരവധി ട്രോൾ അക്കൗണ്ടുകളുടെ പട്ടികയും ശേഖരിച്ചിട്ടുണ്ട്. 'ഷെയിംഓൺമോദി', 'കയോസ്ഇൻഇന്ത്യ' തുടങ്ങിയ ഹാഷ് ടാഗുകളാണ് ചൊവ്വാഴ്ച പാക്കിസ്ഥാനിൽനിന്ന് ട്വിറ്ററിൽ പ്രചരിച്ചത്. ഗൾഫ് രാജ്യങ്ങളെ ഇന്ത്യയ്ക്ക് എതിരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കാശ്മീരിൽ ഇന്ത്യ നടത്തിയ ഇടപെടലിലും ബാലാക്കോട്ടിലെ ആക്രമത്തിലുമൊന്നും പാക്കിസ്ഥാന് ഗൾഫ് മേഖലയുടെ പിന്തുണ കിട്ടിയിരുന്നില്ല.

'ഇസ്ലാമോഫോബിയ ഇൻ ഇന്ത്യ' എന്ന് അടുത്തിടെ ട്വിറ്ററിൽ പ്രചരിച്ച ഹാഷ് ടാഗിന്റെ ഉറവിടം പാക്കിസ്ഥാനിൽനിന്നുള്ള ചില ആളുകളും ബോട്ടുകളും ആണെന്ന് സുരക്ഷാ ഏജൻസികളും സ്വതന്ത്ര സമൂഹമാധ്യമ ഉപയോക്താക്കളും കണ്ടെത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ മോദി സർക്കാർ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളും തമ്മിൽ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമായിരുന്നു ഈ നീക്കം.

 

ഇന്ത്യക്കാരുൾപ്പെടെ ആയിരക്കണക്കിനു പേർ സബ്‌സ്‌ക്രൈബ് ചെയ്തിരുന്ന ക്ലാസിഫൈഡ് ജേണൽ പോസ്റ്റ് (സിജെ പോസ്റ്റ്) എന്ന ഫേസ്‌ബുക് പേജ് പാക്കിസ്ഥാനിൽനിന്നാണു പ്രവർത്തിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്ന പോസ്റ്റുകളും വിഡിയോകളും തെറ്റായ വാർത്തകളും പ്രചരിപ്പിച്ച് ഇന്ത്യയെ ശിഥിലമാക്കി സ്വതന്ത്ര കശ്മീർ, ഖാലിസ്ഥാൻ, ദ്രാവിഡിസ്ഥാൻ എന്നിവ രൂപീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഗൾഫിലെ ഇന്ത്യൻ മുസ്ലീങ്ങൾ എന്ന തരത്തിലെ വ്യാജ പ്രചരണങ്ങൾ ഇങ്ങനെയാണ് പരക്കുന്നത്.പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ അറിവോടെയാണ് നടക്കുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ ഐഎസ്‌ഐ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരെ ഗൾഫ്് രാജ്യങ്ങളെ ബോധവത്ക്കരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP