Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ലണ്ടനിൽ അമേരിക്കയുടെ ഊബറിന് ലൈസൻസ് നഷ്ടമായപ്പോൾ പകരമെത്തുന്നത് ഇന്ത്യയുടെ ഒല ടാക്‌സി; മറ്റു നഗരങ്ങളിലെ ലൈസൻസിനെ ബാധിക്കുമോയെന്ന ഭയത്തോടെ മലയാളി ഡ്രൈവർമാരും; ഒലയുടെ സാന്നിധ്യം കൂടുതൽ ഡ്രൈവർമാരെ നിരത്തിലെത്താൻ സഹായിച്ചേക്കും; ഇന്ത്യയിൽ പലയിടത്തും വിലക്ക് നേരിട്ട ഒലയുടെ ലണ്ടൻ ഭാവിയും കണ്ടറിയണം

ലണ്ടനിൽ അമേരിക്കയുടെ ഊബറിന് ലൈസൻസ് നഷ്ടമായപ്പോൾ പകരമെത്തുന്നത് ഇന്ത്യയുടെ ഒല ടാക്‌സി; മറ്റു നഗരങ്ങളിലെ ലൈസൻസിനെ ബാധിക്കുമോയെന്ന ഭയത്തോടെ മലയാളി ഡ്രൈവർമാരും; ഒലയുടെ സാന്നിധ്യം കൂടുതൽ ഡ്രൈവർമാരെ നിരത്തിലെത്താൻ സഹായിച്ചേക്കും; ഇന്ത്യയിൽ പലയിടത്തും വിലക്ക് നേരിട്ട ഒലയുടെ ലണ്ടൻ ഭാവിയും കണ്ടറിയണം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: തുടക്കം മുതൽ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് വിപ്ലവകരമായ മാറ്റങ്ങളുമായി രംഗത്ത് വന്ന ഓൺലൈൻ ടാക്‌സികളുടെ ജാതക കുറിപ്പ്. തുടരെ തുടരെ ഉള്ള പരാതികൾ ഉണ്ടായതിനെ തുടർന്ന് ഏറ്റവും പോപ്പുലറായ ഓൺ ലൈൻ ടാക്‌സി ഊബറിന്റെ ലൈസൻസ് പുതുക്കി നൽകേണ്ടെന്ന ലണ്ടൻ ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ തീരുമാനം മലയാളികൾ ഉൾപ്പടെയുള്ള ആയിരക്കണക്കിന് ടാക്‌സി ഡ്രൈവർമാരുടെ വരുമാനത്തിന് തിരിച്ചടി സൃഷ്ടിക്കും എന്ന ഭയം ഉണ്ടായതിനു തൊട്ടു പിന്നാലെ ആശ്വാസത്തിന്റെ വർത്തമാനവും എത്തുന്നു.

ഇന്ത്യയിൽ ഈ രംഗത്ത് ചലനങ്ങൾ സൃഷ്ടിച്ച ഒല ടാക്‌സി ഏതാനും ആഴ്ചകൾക്കുള്ളിൽ ലണ്ടനിൽ ഓടി തുടങ്ങും എന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം ഊബറിനെക്കാൾ മെച്ചമായ സേവനം എന്ന് പറയാനാവാത്തതും നിലവിൽ ഇന്ത്യയിൽ തന്നെ പല നഗരങ്ങളിലും വിലക്ക് നേരിടുന്ന ഒലയ്ക്കു ലണ്ടനിൽ കുറ്റമറ്റ സർവീസ് നടത്താനാകുമോ എന്ന ആശങ്കയും ശക്തമാണ്.

Stories you may Like

വൻ നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളിൽ ഓൺ ലൈൻ ടാക്സികൾ കൂടി പ്രധാന പങ്കു വഹിക്കുന്നു എന്ന ആരോപണമാണ് ഊബർ നേരിട്ടത്. സമാനമായ പരാതികൾ തന്നെയാണ് ഇന്ത്യയിൽ ഒലയും നേരിടുന്നത്. എന്നാൽ ലണ്ടൻ ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ ശക്തമായ നിയന്ത്രങ്ങളും ഊബർ ടാക്‌സിയുടെ അനുഭവവും മുന്നിൽ ഉള്ളതിനാൽ ഒല പ്രത്യേകം കരുതൽ എടുത്താകും ലണ്ടൻ സേവനത്തിനു എത്തുക എന്ന് കരുതപ്പെടുന്നു.

നിലവിൽ യുകെയിൽ ചെറിയ നിലയിൽ സർവീസ് നടത്തുന്ന ഒല ലണ്ടൻ നഗരത്തിലേക്ക് എത്തുമ്പോൾ ഈ രംഗത്തെ മുൻനിര സേവന ദാതാക്കൾ ആകാൻ ഉള്ള ശ്രമം കൂടിയാണ് നടത്തുന്നത്. ഈ വർഷം ആദ്യം തന്നെ ലണ്ടൻ നഗരത്തിൽ സർവീസ് നടത്താനുള്ള ലൈസൻസ് ഒല സ്വന്തമാക്കിയിരുന്നു. തങ്ങൾക്കു ലഭിക്കുന്ന പതിനായിരക്കണക്കിന് ഡ്രൈവർമാരുടെ അപേക്ഷകൾ തരംതിരിക്കുന്ന പ്രക്രിയ നടക്കുകയാണെന്നും ഒല ഇന്റർനാഷണൽ ഹെഡ് സൈമൺ സ്മിത്ത് പറയുന്നു.

ഊബർ പ്രവർത്തിച്ചിരുന്ന ടാക്‌സി ആപ്പ് കുറ്റമറ്റ സംവിധാനം ആയിരുന്നില്ല എന്നാണ് ലണ്ടൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി പറയുന്നത്. രണ്ടു വർഷം മുൻപ് തന്നെ ഊബറിന് ലൈസൻസ് നഷ്ടമായതാണെങ്കിലും രണ്ടു തവണ ആയി അപേക്ഷകൾ പരിഗണിച്ചു നീട്ടി നൽകുക ആയിരുന്നു. എന്നാൽ ഇക്കാലയളവിൽ ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ ആശങ്കകൾ മാറ്റാൻ കഴിയാതെ പോയതോടെയാണ് ഊബറിന് ലണ്ടൻ മഹാനഗരത്തിലെ സാന്നിധ്യം നഷ്ടമായത്.

എന്നാൽ അഥോറിറ്റിയുടെ തീരുമാനം തികച്ചും അസാധാരണം എന്നാണ് അമേരിക്കൻ ഉടമസ്ഥതയിൽ ഉള്ള ഊബർ പറയുന്നത്. കഴിഞ്ഞ രണ്ടു മാസമായി ഡ്രൈവർമാരുടെ സേവനം മെച്ചപ്പെടുത്താൻ സ്വീകരിച്ച ഒട്ടേറെ നടപടികൾ ലണ്ടൻ അഥോറിറ്റി കാണാതെ പോകുക ആയിരുന്നെന്നു ഊബർ കുറ്റപ്പെടുത്തുന്നു.

നിലവിൽ സൗത്ത് വെയിൽസിൽ സർവീസ് നടത്തുന്ന ഒല ടാക്‌സിക്ക് ഒന്നര വർഷത്തേക്കാണ് ലണ്ടനിൽ സർവീസ് നടത്താൻ ലൈസൻസ് ലഭിച്ചിരിക്കുന്നത്. മുഖം തിരിച്ചറിയൽ സംവിധാനം ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയുടെ മികവോടെയാണ് ഒല ലണ്ടനിലേക്ക് എത്തുന്നത്. ഇന്ത്യയിലെ 250 നഗരങ്ങളിൽ സാന്നിധ്യമായ ഒല ഇപ്പോൾ ഓസ്ട്രേലിയയിലും ന്യൂസിലാന്റിലും സേവനം നൽകുന്നുണ്ട്. ലണ്ടൻ നഗരത്തിൽ ഒന്നേകാൽ ലക്ഷം ടാക്‌സികളാണ് സർവീസ് നടത്തുന്നത്. ഇതിൽ 46000 ടാക്സികളും ഊബർ സ്വന്തമാക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP