Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏയ് ഓട്ടോ.. എന്നു വിളിച്ചാൽ ഇനി ബ്രിട്ടീഷ് തെരുവുകളിൽ നിന്നും ഓട്ടോറിക്ഷകൾ പാഞ്ഞെത്തും; ഓല കാബ്‌സിന്റെ ഓട്ടോറിക്ഷാ സർവീസ് ലിവർപൂളിൽ പ്രവർത്തനം തുടങ്ങി; ആദ്യ ദിനത്തിൽ റിക്ഷായാത്ര തിരഞ്ഞെടുത്തവർക്ക് സൗജന്യ യാത്ര ഒരുക്കി തുടക്കം; യൂബറിനെ വെല്ലുവിളിച്ചുള്ള ഓലയുടെ തുടക്കം വിനോദ സഞ്ചാരികളെയും ലക്ഷ്യംവെച്ച്: ഇന്ത്യയുടെ സ്വന്തം ഓട്ടോറിക്ഷ ബ്രിട്ടന്റെയും മനസു കീഴടക്കുന്നു

ഏയ് ഓട്ടോ.. എന്നു വിളിച്ചാൽ ഇനി ബ്രിട്ടീഷ് തെരുവുകളിൽ നിന്നും ഓട്ടോറിക്ഷകൾ പാഞ്ഞെത്തും; ഓല കാബ്‌സിന്റെ  ഓട്ടോറിക്ഷാ സർവീസ് ലിവർപൂളിൽ പ്രവർത്തനം തുടങ്ങി; ആദ്യ ദിനത്തിൽ റിക്ഷായാത്ര തിരഞ്ഞെടുത്തവർക്ക് സൗജന്യ യാത്ര ഒരുക്കി തുടക്കം; യൂബറിനെ വെല്ലുവിളിച്ചുള്ള ഓലയുടെ തുടക്കം വിനോദ സഞ്ചാരികളെയും ലക്ഷ്യംവെച്ച്: ഇന്ത്യയുടെ സ്വന്തം ഓട്ടോറിക്ഷ ബ്രിട്ടന്റെയും മനസു കീഴടക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഏയ് ഓട്ടോ.. എന്നു വിളിച്ച് സർവീസ് നടത്തുന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പതിവായി ചെയ്യുന്ന കാര്യമാണ്. ഇന്ത്യയിൽ എത്തുന്ന വിദേശികളുടെയും പ്രിയവാഹനമായി ഓട്ടോറിക്ഷകൾ മാറാറുണ്ട്. ഇങ്ങനെ ഇന്ത്യൻ മനസിൽ ഇടംപിടിച്ച ഓട്ടോറിക്ഷകൾ ഇപ്പോൾ ബ്രിട്ടീഷുകാരുടെയും മനസു കീഴടക്കുകയാണ്. ബ്രിട്ടീഷ് വിപണി കീഴടക്കാൻ ഓട്ടോറിക്ഷകളുമായി രംഗത്തിറങ്ങിയത് ഓല കാബ്‌സാണ്. ആദ്യ ഘട്ടത്തിൽ ലിവർപൂളിലാണ് ഓലയുടെ 'ടുക് ടുക്' സർവീസ് നടത്തുക. യു എസ് കമ്പനിയായ യൂബറുമായി കടുത്ത മത്സരം നടത്തുന്ന ഓല കാബ്‌സ്, ബജാജ് ഓട്ടോ ലിമിറ്റഡും പിയാജിയൊയും നിർമ്മിച്ച ത്രിചക്രവാഹനങ്ങളാണ് ബ്രിട്ടനിൽ അവതരിപ്പിച്ചത്. ആദ്യ ദിനത്തിൽ ഓട്ടോറിക്ഷ തിരഞ്ഞെടുത്തവർക്ക് സൗജന്യ യാത്രയും ഓല കാബ്‌സ് ലഭ്യമാക്കിയാണ് വിപണി പിടിക്കാൻ ഇറങ്ങിയത്.

ബജാജ് നിർമ്മിച്ച ഓട്ടോറിക്ഷയുമായി ഓല യു കെയുടെ മാനേജിങ് ഡയറക്ടർ ബെൻ ലെഗ് തന്നെ യാത്രക്കാരെ കൊണ്ടുപോകാനെത്തിയതും ശ്രദ്ധേയമായി. കടുംവർണങ്ങളിൽ അണിയിച്ചൊരുക്കിയ 'ടുക് ടുക്' ആണ് ലിവർപൂൾ നഗരവാസികൾക്കായി ഓല അവതരിപ്പിച്ചിരിക്കുന്നത്. സാരഥികളായി നിയോൺ ഗ്രീൻ ജാക്കറ്റ് ധരിച്ച ഡ്രൈവർമാരെയും നിയോഗിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള പ്രവേശനം ആഘോഷിക്കാൻ ലിവർപൂൾ സിറ്റി സെന്ററിലാണ് ഓല ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രയ്ക്കുള്ള അവസരമൊരുക്കിയത്. ആഗോളതലത്തിൽ യൂബറിന് വെല്ലുവിളി സൃഷ്ടിക്കാനാണ് ഓലയുടെ തയ്യാറെടുപ്പ്. യാത്രാസാധ്യതകളിൽ ഉപയോക്താക്കൾക്ക് കൂടുതൽ അവസരം സൃഷ്ടിക്കുന്നതിനൊപ്പം ഡ്രൈവർമാർക്ക് ഉയർന്ന വിഹിതം നൽകിയും വിപണി പിടിക്കാനാണ് ഓലയുടെ നീക്കം.

യാത്രക്കാരുമൊത്തുള്ള ഓട്ടോ സവാരിക്കിടെ നഗരം നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പുതിയ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ ഇവയ്ക്കു പരിഹാര മാർഗങ്ങൾ കണ്ടെത്താനുമുള്ള അവസരം ലഭിച്ചെന്ന് ഓല യു കെ മാനേജിങ് ഡയറക്ടർ ബെൻ ലെഗ് അഭിപ്രായപ്പെട്ടു. റൈഡ് ഹെയ്‌ലിങ് ആപ്ലിക്കേഷനിലൂടെ ലിവർപൂൾ നിവാസികൾക്കു മെച്ചപ്പെട്ട യാത്രാസൗകര്യം മാത്രമല്ല പുത്തൻ തൊഴിവസരങ്ങളും ഓല സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഓലയുടെ വരവ് ആഘോഷമാക്കാൻ ഏപ്രിൽ അവസാനിക്കുംമുമ്പ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 50% നിരക്കിളവും വാഗ്ദാനമുണ്ട്. ബ്ലാക്ക് കാബ് ഡ്രൈവർമാരോടാവട്ടെ 10% കമ്മിഷൻ മാത്രമാണ് ഓല ഈടാക്കുക. എതിരാളികൾ 25% കമ്മിഷൻ വാങ്ങുന്ന സ്ഥാനത്താണിതെന്നും ഓല അവകാശപ്പെടുന്നു. യു കെയിലെ കാർഡിഫിൽ 2018 ഓഗസ്റ്റിലായിരുന്നു ഓലയുടെ അരങ്ങേറ്റം; തുടർന്ന് ഒക്ടോബറിൽ ബ്രിസ്റ്റളിലും നവംബറിൽ ബാത്തിലും എക്‌സീറ്ററിലും ഓലയെത്തി. വടക്കൻ ഇംഗ്ലണ്ടിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓല ഇപ്പോൾ ലിവർപൂളിൽ സാന്നിധ്യം ഉറപ്പിക്കുന്നത്.

നേരത്തെ സുരക്ഷാ അടക്കമുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് ബ്രിട്ടനും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഓട്ടോക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ഏറ്റവും ഉത്തമമായ കൗതുക വാഹനം എന്ന നിലയിൽ ഓട്ടോ റിക്ഷയുടെ രാശി തെളിയുകയാണ്. നഗര കാഴ്ചയ്ക്ക് എത്തുന്ന സഞ്ചാരികളെ കയറ്റി പ്രധാന ലൊക്കേഷനുകൾ കാണിക്കുന്ന ജോലിയാകും ടുക് ടുക് ഓട്ടോകൾ ഏറ്റെടുക്കുക. നിലവിൽ ലണ്ടൻ, മാഞ്ചസ്റ്റർ, ചെസ്റ്റർ എന്നിവിടങ്ങളിൽ ടൂർ ഓപ്പറേറ്റർ സ്ഥാപനം നടത്തുന്ന ടുക് ടുക് കൗൺസിൽ ഏറെ പ്രതീക്ഷയോടെയാണ് ഓട്ടോ പദ്ധതി പ്ലാൻ ചെയ്തിരിക്കുന്നത്.

യാത്രക്കാർക്ക് വേണ്ടി ഓട്ടോറിക്ഷകൾ ബ്രിട്ടനിൽ എത്തിക്കുമ്പോൾ കമ്പനി നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. വേഗത്തിൽ അപകടം ഉണ്ടാക്കുന്ന വാഹനം എന്ന നിലയിൽ ഓട്ടോകളെ വിശ്വസിക്കാമോ എന്ന ചോദ്യമാണ് സ്വാഭാവികമായും ബ്രിട്ടീഷുകാർ ചോദിക്കുക. എന്നാൽ ഇതേ ബ്രിട്ടീഷുകാരായ സാക്ഷാൽ ചാൾസ് രാജകുമാരനും പത്‌നി കാമിലയും പ്രധാനമന്ത്രി ആയിരുന്ന ഡേവിഡ് കാമറോണും ഒക്കെ ഇന്ത്യയിൽ എത്തുമ്പോൾ ഓട്ടോ സവാരി ആസ്വദിച്ചിട്ടുള്ളവരാണ്. പക്ഷെ കാർഡിഫ് കൗൺസിലും ചോദിക്കുന്നത് ഇതേ ചോദ്യമാണ്, ഓട്ടോ അത്ര സുരക്ഷിതമാണോ?

എന്നാൽ ഈ ആശങ്കയ്‌ക്കൊക്കെ പരിഹാരം ഉണ്ടാക്കാമെന്നാണ് ടുക് ടുക് കമ്പനിയുടെ നിലപാട്. മഴ പെയ്യുമ്പോൾ വാഹനത്തിന്റെ മുകളിൽ നിന്നും വെള്ളം ചോർന്നിറങ്ങാൻ ഉള്ള സാധ്യത, ഫയർ എസ്ടിങ്ഷർ വയ്ക്കാനുള്ള സ്ഥലം എന്ന് തുടങ്ങി ഒരു കൂട്ടം പരാതികളാണ് ഓട്ടോ വിരോധികൾ ഉയർത്തുന്നത്. എന്നാൽ കൺവെർട്ടബിൾ വാഹനത്തിൽ ഇരുന്നു നഗര സഞ്ചാരം നടത്തുന്ന ടൂറിസ്റ്റുകൾക്ക് ഓട്ടോയും പ്രിയപ്പെട്ടതാകും എന്ന മറുവാദവും ഉയരുന്നുണ്ട്.

കാർ യാത്രയുമായി താരതമ്യപ്പെടുത്തിയാൽ ഓട്ടോ യാത്ര ഏറെ പിന്നിലാണ്, സുരക്ഷയുടെയും സൗകര്യത്തിന്റെയും കാര്യത്തിൽ. കാർഡിഫിലും നേരത്തെ ഓട്ടോസർവീസ് ടുക് ടുക് തുടങ്ങിയിരുന്നു. ആറു മണിക്കൂർ യാത്രയിൽ കാർഡിഫ് കാസിലിൽ തുടങ്ങി സെന്റ് ഫാഗൻസ്, ഇൻസോൾ കോർട്, ലാൻഡ്രഫ് കത്തീഡ്രൽ, കാർഡിഫ് സിറ്റി സെന്റർ, നാഷണൽ മ്യൂസിയം എന്നിവ സന്ദർശിച്ചു കാർഡിഫ് ബേയിൽ അവസാനിക്കും വിധമുള്ള റൂട്ട് മാപ്പാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ടാക്‌സി സർവീസിന് പകരം സ്വകാര്യ വാടകയ്ക്കു നൽകുന്ന പദ്ധതിയാണ് കമ്പനി പ്ലാൻ ചെയ്തിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP