Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈറ്റില പാലം നിർമ്മാണത്തിൽ ക്രമക്കേടുണ്ടോ ഇല്ലയോ? ആശയക്കുഴപ്പം മുറുകുന്നതിനിടെ ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ; പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിന്റെ കണ്ണിലെ കരടായത് അസി.ഡപ്യൂട്ടി എഞ്ചിനീയർ വി.കെ.ഷൈലമോൾ; ഡപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് രണ്ടാം ഘട്ട പരിശോധനാ റിപ്പോർട്ട് കൊടുത്തത് ക്രമവിരുദ്ധം; റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിയതിലും മന്ത്രി.ജി.സുധാകരന് രോഷം

വൈറ്റില പാലം നിർമ്മാണത്തിൽ ക്രമക്കേടുണ്ടോ ഇല്ലയോ? ആശയക്കുഴപ്പം മുറുകുന്നതിനിടെ ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ; പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിന്റെ കണ്ണിലെ കരടായത് അസി.ഡപ്യൂട്ടി എഞ്ചിനീയർ വി.കെ.ഷൈലമോൾ; ഡപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് രണ്ടാം ഘട്ട പരിശോധനാ റിപ്പോർട്ട് കൊടുത്തത് ക്രമവിരുദ്ധം; റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിയതിലും മന്ത്രി.ജി.സുധാകരന് രോഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈറ്റില പാലം നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ. അസിസ്റ്റന്റ് ഡപ്യൂട്ടി എഞ്ചിനീയർ വി.കെ.ഷൈലമോളെയാണ് സസ്‌പെൻഡ് ചെയ്തത്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസാണ് നടപടി എടുത്തത്. ഡപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് റിപ്പോർട്ട് സമർപ്പിച്ചത് ക്രമവിരുദ്ധമാണ്. റിപ്പോർട്ട് ചോർത്തി നൽകിയതും കുറ്റകരമാണ്. റിപ്പോർട്ട് ചോർന്നതിനെ ചൊല്ലി മന്ത്രി ജി.സുധാകരൻ ഉദ്യോഗസ്ഥരെ ശകാരിച്ചതായി സൂചനയുണ്ട്. മൂന്നാംഘട്ട പരിശോധനയിൽ പാലത്തിന് കുഴപ്പമില്ലെന്നാണ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

പാലം നിർമ്മാണത്തിന്റെ രണ്ടാം ഘട്ട പരിശോധനാ റിപ്പോർട്ടാണ് ഉദ്യോഗസ്ഥ നൽകിയിരുന്നത്. പാലം പണിയിൽ കാര്യമായ ക്രമക്കേട് നടന്നെന്നാണ് ഇവർ കണ്ടെത്തിയത്. എന്നാൽ സ്വതന്ത്ര ഏജൻസിയുടെ മൂന്നാംഘട്ട പരിശോധനയിൽ നിർമ്മാണത്തിൽ കുഴപ്പമില്ലെന്നാണ് കണ്ടെത്തൽ. രണ്ടാം ഘട്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തൽ. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അന്വേഷിച്ച ശേഷം, പാലം നിർമ്മാണത്തിൽ ക്രമക്കേടുണ്ടോ എന്ന് സ്വതന്ത്രാന്വേഷണം നടത്തിയത് കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിംഗിലെ വിദഗ്ധരാണ്. പാലാരിവട്ടം പാലത്തിന് പിറകെ വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം പൊതുമരാമത്ത് വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിർമ്മാണത്തിൽ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് വിജിലൻസിന്റെ കണ്ടെത്തൽ. അതേസമയം നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ട ക്വാളിറ്റി കൺട്രോൾ വിഭാഗം പാലം നിർമ്മാണത്തിൽ എന്തെങ്കിലും തകരാറുള്ളതായി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഓഫീസ് അറിയിച്ചു.

അതേസമയം, വൈറ്റില മേൽപാലം നിർമ്മാണം ക്രമക്കേടിൽ അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ക്രമക്കേടിനെ പറ്റി അന്വേഷിക്കുന്നതിനു പകരം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്ന മരാമത്ത് മന്ത്രിയുടെ നിലപാട് കേട്ടുകേൾവിയില്ലാത്തതെന്ന് പി.ടി.തോമസ് എംഎൽഎ പരിഹസിച്ചു.

പാലാരിവട്ടം മേൽപാലം നിർമ്മാണത്തിലേതിനു സമാനമായ പാളിച്ചകൾ നിർമ്മാണം പുരോഗമിക്കുന്ന വൈറ്റില മേൽപാലത്തിലുമുണ്ടെന്ന് മരാമത്ത് വകുപ്പിലെ ക്വാളിറ്റി കൺട്രോൾ വിഭാഗമാണ് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് ക്രമക്കേടിനെ പറ്റി അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയത്. പാലാരിവട്ടം പാലത്തിന്റെ മാതൃകയിൽ വൈറ്റില മേൽപാലവും ഇ.ശ്രീധരനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.

ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണമുണ്ടാകുമെന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. പാലാരിവട്ടം മേൽപാലം നിർമ്മാണ ക്രമക്കേടിന്റെ പേരിൽ ഇടതുമുന്നണി യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടെയാണ് ഇടതുമുന്നണി ഭരണകാലത്ത് നിർമ്മാണം തുടങ്ങിയ വൈറ്റില മേൽപാലത്തിലും ക്രമക്കേടെന്ന കണ്ടെത്തലുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ വിപുലമായ രാഷ്ട്രീയ സമരങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP