Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനക്‌സ് ഒന്നിൽ രവീന്ദ്രനാഥിന്റെ പഴയ മുറിയിലേക്ക് മൊയ്ദീൻ മാറിയപ്പോൾ ചെലവായത് 12 ലക്ഷം; രണ്ട് ദിവസം മുമ്പ് വരെ എല്ലാ സുഖസൗര്യങ്ങളുമായി മൊയ്ദീൻ ജോലി ചെയ്ത ഓഫീസിനെ മുഖ്യമന്ത്രിയുടെ ഉപദേശകന്മാർക്ക് വേണ്ടി മാറ്റാൻ ഖജനാവിൽ നിന്ന് ഒഴുക്കുക 39 ലക്ഷം രൂപ; എല്ലാം എത്തുന്നത് പാർട്ടിയുടെ സ്വന്തം ഊരാളുങ്കലിലേക്കും; ചാനലുകളിലെ പ്രൈംടൈം ആഴ്ചയിൽ നാല് ദിവസം വാങ്ങാൻ നിയമസഭയും: പ്രളയദുരിതാശ്വാസ പ്രവർത്തനവും ഓഫീസ് നവീകരണവും നടത്തുന്ന മുഖ്യൻ! ധൂർത്ത് ചർച്ച തീരുന്നില്ല

അനക്‌സ് ഒന്നിൽ രവീന്ദ്രനാഥിന്റെ പഴയ മുറിയിലേക്ക് മൊയ്ദീൻ മാറിയപ്പോൾ ചെലവായത് 12 ലക്ഷം; രണ്ട് ദിവസം മുമ്പ് വരെ എല്ലാ സുഖസൗര്യങ്ങളുമായി മൊയ്ദീൻ ജോലി ചെയ്ത ഓഫീസിനെ മുഖ്യമന്ത്രിയുടെ ഉപദേശകന്മാർക്ക് വേണ്ടി മാറ്റാൻ ഖജനാവിൽ നിന്ന് ഒഴുക്കുക 39 ലക്ഷം രൂപ; എല്ലാം എത്തുന്നത് പാർട്ടിയുടെ സ്വന്തം ഊരാളുങ്കലിലേക്കും; ചാനലുകളിലെ പ്രൈംടൈം ആഴ്ചയിൽ നാല് ദിവസം വാങ്ങാൻ നിയമസഭയും: പ്രളയദുരിതാശ്വാസ പ്രവർത്തനവും ഓഫീസ് നവീകരണവും നടത്തുന്ന മുഖ്യൻ! ധൂർത്ത് ചർച്ച തീരുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചു, വേലപ്പൻനായരെ ഹൈക്കോടതിയിൽ ലെയിസൺ ഓഫീസറുമാക്കി. സർക്കാരിന്റെ ധൂർത്തിനെതിരെ എത്ര വിവാദമുണ്ടായാലും സർക്കാരിന് കുലുക്കമില്ല. വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലീകരിക്കുകയാണ്. അതിന് വേണ്ടി മാറ്റി വയ്ക്കുന്നത് 39 ലക്ഷം രൂപ. കഴിഞ്ഞ ആഴ്ച വരെ ഇനി നവീകരിക്കാൻ പോകുന്ന സ്ഥലത്ത് ജോലിയെടുത്തിരുന്നത് മന്ത്രിയായിരുന്നു. സഹകരണമന്ത്രി എ സി മൊയ്ദീൻ. മൊയ്ദീൻ ഒഴിഞ്ഞിടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് പ്രവർത്തിക്കാൻ ഇനിയും നവീകരണം. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കൾക്ക് സ്വന്തമായ ഓഫീസ് ഒരുക്കാനാണ് ഈ ചെലവിടൽ.

മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പരിപാടി സർക്കാർ തന്നെ ഷൂട്ട് ചെയ്ത് ചാനലുകളിൽ കാണിക്കുന്നുണ്ട്. കൈരളി ടിവിയാണ് ഇതിന്റെ ജോലികൾ ചെയ്യുന്നത്. കൈരളി ഷൂട്ട് ചെയ്യുന്ന മുഖ്യമന്ത്രിയുടെ പരിപാടി പണം കൊടുത്ത് സ്ലോട്ട് എടുത്ത് മറ്റ് ചാനലുകളിൽ കാണുന്നതിന് സമാനമായ ഇടപെടലിനാണ് നിയമസഭയും തയ്യാറെടുക്കുന്നത്. ആഴ്ചയിൽ നാല് ദിവസം ഇത്തരം പരിപാടികൾ ചാനലുകളിൽ സംപ്രേഷണം ചെയ്യാനാണ് തീരുമാനം. പ്രൈം ടൈമിലാകും ഇത്. ഇതിനുള്ള നടപടികൾ തുടങ്ങിയതിന്റെ സൂചനകളും പുറത്തു വരുന്നു. നിയമസഭയുടെ ഇത്തരത്തിലുള്ള ആദ്യ ഇടപെടലാണ് ഇത്. ഖജനാവിൽ നിന്ന് തന്നെയാകും ഇതിനും കാശൊഴുകുക. ഇതിന് പുറമേയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലമാക്കാനുള്ള ചെലവ്.

സെക്രട്ടറിയേറ്റിലും അനക്‌സ് ഒന്നിലുമായിരുന്നു നേരത്തെ മന്ത്രിമാരുടെ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. അനക്‌സ് 2 വന്നതോടെ ആറു മന്ത്രിമാർ അങ്ങോട്ട് മാറി. അങ്ങനെ അനക്‌സ് ഒന്നിൽ ചില മുറികൾ ഒഴിവു വന്നു. ഇവിടേക്കാണ് നോർത്ത് ബ്ലോക്കിൽ നിന്ന് എസി മൊയ്ദീൻ മാറിയത്. സി രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ച ഓഫീസ്. പക്ഷേ ഈ മന്ത്രി ഓഫീസിലേക്ക് മൊയ്ദീൻ മാറിയപ്പോൾ ഖജനാവിൽ നിന്ന് ചെലവാക്കിയത് പന്ത്രണ്ടര ലക്ഷം രൂപ. പണി പൂർത്തിയാതോടെ കഴിഞ്ഞ ദിവസം മൊയ്ദീൻ അനക്‌സ് 1ലെ അഞ്ചാം നിലയിൽ എത്തി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ മന്ത്രിശല്യവും മാറി. മുഖ്യമന്ത്രിയുടെ നിലയിൽ മറ്റൊരു അധികാര കേന്ദ്രം വേണ്ടെന്ന ചിന്തയാണ് മൊയ്ദീനെ കുടിയൊഴുപ്പിക്കാൻ കാരണമായി ഉയർന്നു കേട്ടത്. അങ്ങനെ മൊയ്ദീൻ ഉപയോഗിച്ച സ്ഥലം വീണ്ടും ഉപയോഗിക്കാനാണ് 39 ലക്ഷം രൂപ ചെലവിട്ടത്. ഇതിനൊപ്പം ധൂർത്തിൽ നിയമസഭയും പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല. ടിവി ചാനലുകൾക്ക് പരിപാടി ഉണ്ടാക്കി നൽകി കാശ് കൊടുത്ത് സംപ്രേഷണം ചെയ്യാനാണ് നിയമസഭയുടെ ആലോചന. അങ്ങനെ ഖജനാവിൽ നിന്ന് പണം പല വഴിക്ക് ഒഴുകുകയാണ്.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നെട്ടോട്ടമോടുമ്പോഴാണ് ഈ ചെലവുകൾ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ രണ്ട് ഓഫീസുകൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടേയും. രണ്ടു പേരും പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചു. എന്നാൽ ഉപദേശകർ കൂടിയതോടെ ആർക്കും പിണറായിയുടെ ഓഫീസിൽ ഇരിക്കാൻ പോലും സ്ഥലമില്ലാതെയായി. മാധ്യമ പ്രവർത്തകർ തന്നെ നിരവധി പേർ സംഘത്തിലുണ്ട്. ഇവർക്കെല്ലാം അർഹമായ സ്ഥാനവും ഇരിപ്പിടവും നൽകണം. ഇതിന് വേണ്ടിയാണ് മൊയ്ദീനെ ഒഴിപ്പിച്ചത്. ഇത് എല്ലാ സൗകര്യങ്ങളുമുള്ള മന്ത്രി മുറിയായിരുന്നു. എന്നിട്ടും ലക്ഷങ്ങൾ പൊടിച്ച് നവീകരണം. ഇതിന്റെ ഗുണമെല്ലാം കിട്ടുന്നത് ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റിക്കും. സിപിഎമ്മിന് ബന്ധമുള്ള കണ്ണൂരിലെ സംഘത്തിന് വലിയ നേട്ടമാണ് ഓരോ നവീകരണവും.

കോടതിയിലെ കാര്യങ്ങൾ വേഗത്തിലാക്കാനാണ് ഹൈക്കോടതിയിൽ ലെയിസൺ ഓഫീസറായി വേലപ്പൻ നായരെ നിയമിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലാണ് മുറി ഒരുക്കിയത്. ഇത് വിവാദമായി. വേലപ്പൻനായർക്കും തിരുവനന്തപുരത്ത് ജോലി നോക്കാനാണ് ഇഷ്ടം. അതുകൊണ്ട് വേലപ്പൻനായർക്ക വേണ്ടിയാണ് മുറി തയ്യാറാക്കുന്നതെന്ന സൂചനയുണ്ട്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ സംഘത്തിൽ ഈയിടെ എത്തിയ പഴയ ദേശാഭിമാനി ജീവനക്കാരൻ പിഎം മനോജിനും നല്ല ഇരിപ്പിടം കൊടുക്കണമെന്ന ചിന്ത പിണറായിക്കുണ്ട്. ഇതിന് വേണ്ടിയാണ് പുതിയ ധൂർത്തെന്നാണ് ഉയരുന്ന വാദം. മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശികളുടെയും ഫെലോമാരുടെയും നവമാധ്യമ സഹായികളുടെയും എണ്ണം പെരുകിയതോടെയാണ് സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ ഓഫീസിൽ നിന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ പുറത്തായത് എന്നതും ശ്രദ്ധേയമാണ്. നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ വ്യവസായ മന്ത്രിയുടെ ഓഫീസ് ഒഴിപ്പിച്ച് അവിടെ ഉപദേശികളെയും ഫെലോമാരെയും കുടിയിരുത്തും.

ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലെ മർമ പ്രധാനമായ കെട്ടിടമാണ് നോർത്ത് ബ്ലോക്ക്. ഇവിടെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തൊട്ട് എതിരെ ഉള്ള റൂം ഓഫീസായി ലഭിക്കുന്നത് അഭിമാനമായാണ് മറ്റു മന്ത്രിമാർ കാണുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ മന്ത്രിക്കോ മുന്നണി സർക്കാരിൽ ഏറ്റവും പ്രബലനായ മന്ത്രിക്കോ ആകും ഈ ഓഫീസ് സാധാരണയായി ലഭിക്കുക. ഈ സർക്കാർ അധികാരം ഏറ്റപ്പോൾ മന്ത്രിസഭയിലെ രണ്ടാമൻ എന്നു കരുതപ്പെട്ടിരുന്ന ഇ.പി.ജയരാജനാണ് ഈ ഓഫീസ് കിട്ടിയത്. ബന്ധു നിയമന വിവാദത്തിൽ ജയരാജൻ രാജിവച്ചതിനെ തുടർന്ന് നടന്ന മന്ത്രിസഭാ പുനഃ സംഘടനയിലാണ് എ.സി.മൊയ്തീന് വ്യവസായ വകുപ്പ് ലഭിക്കുന്നത്. ഇതിനിടെ വീണ്ടും ജയരാജൻ വ്യവസായ മന്ത്രിയായി. മൊയ്ദീന് അതോടെയാണ് അദ്ദേഹം നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലേക്ക് വരുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപദേശികളായും മറ്റും കൂടുതൽ പേർ നിയമിതരാകുന്നത്.

ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആയപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന വി എസ്.സെന്തിലിനെ വൻകിട പദ്ധതികളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ആക്കി. സെപ്റ്റംബർ 30നാണ് സെന്തിൽ വിരമിച്ചത്. ഓഗസ്റ്റ് 30ന് വിരമിച്ച നളിനി നെറ്റോക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ പുനർ നിയമനം ലഭിച്ചപ്പോൾ ആദ്യ നാളുകളിൽ ഇരിക്കാൻ ഓഫീസ് ഇല്ലായിരുന്നു. സെന്തിൽ വിരമിച്ചപ്പോൾ വ്യവസായ മന്ത്രിയുടെ സമീപത്തെ അദേഹത്തിന്റെ ഓഫീസിലേക്ക് നളിനി നെറ്റോ കുടിയേറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ നിയമനം ലഭിച്ച സെന്തിൽ ഇപ്പോൾ നാലാമത്തെ നിലയിലുമാണ്. ഈ നില ഇപ്പോൾ മുഖ്യമന്ത്രിമാരുടെ ഉപദേശികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉപദേശികൾക്ക് പുറമേ ഭരണത്തിൽ പ്രൊഫഷണലിസം കൊണ്ടുവരാൻ ഐടി ഫെലോമാരെക്കൂടി നിയമിച്ചപ്പോൾ ഇരുത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇതാണ് മൊയ്തീന്റെ സ്ഥാനചലനത്തിന് വഴിവച്ചത്.

വ്യവസായ മന്ത്രിയുടെ ഓഫീസ് ഒഴിപ്പിക്കുന്നതോടെ നോർത്ത് ബ്ലോക്കിലെ മൂന്നാം നില പൂർണമായി മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വന്തമായി. വിവിധ സ്ഥലങ്ങളിലായി ചിതറികിടക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി, ഉപദേശികൾ, ഫെലോമാർ എന്നിവർ അടക്കമുള്ള എല്ലാ പ്രധാനികളും മുഖ്യമന്ത്രിയുടെ ഓഫീസിന് അരികിലുള്ള ഓഫീസിൽ മൂന്നാം നിലയിലേക്ക് വരുമെന്നാണ് സൂചന. ഇതോടൊപ്പം മൂന്നാംനിലയിൽ വിശിഷ്ടരായ അതിഥികളെ സ്വീകരിക്കാൻ തക്കവണ്ണമുള്ള മുറി സജ്ജീകരിക്കാനും പദ്ധതിയുണ്ട്. നോർത്ത് ബ്ലോക്കിന്റെ കവാടത്തിലും ലിഫ്റ്റ് പരിസരത്തെയും മേൽക്കൂര സീലിങ് പിടിപ്പിച്ചു മോടികൂട്ടി കഴിഞ്ഞു. വ്യവസായ മന്ത്രിയുടെ ഓഫീസ് മാറുന്നതോടെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലേക്കുള്ള പ്രവേശനത്തിനും കൂടുതൽ നിയന്ത്രണം വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP