Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്കുത്തായ മലനിരകളിലെ സാഹസികയാത്രയിൽ പതിയിരിക്കുന്നത് അപകടക്കെണി; ഉളുപ്പുണിയിൽ ഓഫ് റോഡ് ട്രാക്കിങ്ങ് വാഹനം മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് എറണാകുളം സ്വദേശികൾ; വാഗമണ്ണിൽ ഓഫ് ടോഡ് ട്രാക്കിങ്ങിന് വന്ന ജീപ്പ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ ഗുരുതരാവസ്ഥയിൽ; അനധികൃത ട്രാക്കിങ്ങിനെതിരെ പരാതി നൽകിയിട്ടും ഫലമില്ലെന്ന് നാട്ടുകാർ

ചെങ്കുത്തായ മലനിരകളിലെ സാഹസികയാത്രയിൽ പതിയിരിക്കുന്നത് അപകടക്കെണി; ഉളുപ്പുണിയിൽ ഓഫ് റോഡ് ട്രാക്കിങ്ങ് വാഹനം മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് എറണാകുളം സ്വദേശികൾ; വാഗമണ്ണിൽ ഓഫ് ടോഡ് ട്രാക്കിങ്ങിന് വന്ന ജീപ്പ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ ഗുരുതരാവസ്ഥയിൽ; അനധികൃത ട്രാക്കിങ്ങിനെതിരെ പരാതി നൽകിയിട്ടും ഫലമില്ലെന്ന് നാട്ടുകാർ

എം മനോജ് കുമാർ

വാഗമൺ: ഉളുപ്പുണിയിൽ ഓഫ് റോഡ് ട്രാക്കിങ്ങ് വാഹനം മറിഞ്ഞ് മൂന്ന് വിനോദ സഞ്ചാരികൾക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം സ്വദേശികളായ എൽദോസ് (27,) സെബാസ്റ്റ്യൻ (50) അഞ്ചു (26)വിനി തോമസ് (28) ബേസിൽ (50) എന്നിവരാണ് അപകടത്തിൽ പെട്ടത്. വിനു (28) വിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വാഗമൺ മേഖലയിൽ അനുമതിയില്ലാതെയുള്ള ഓഫ റോഡ് ട്രാക്കിങ്ങുമായി ബന്ധപ്പെട്ട ഒടുവിലത്തെ സംഭവമാണിത്. നിരവധി പേരാണ് ഇങ്ങനെ ഇവിടെ അപകടത്തിൽ പെട്ട് മരിക്കുന്നത്. ഇന്ന് കോട്ടമല മൂന്നാം ഡിവിഷനിൽ നടന്ന അപകടമാണിത്. ഓവർ ലോഡുമായി വരുന്ന വാഹനം ഓഫ് റോഡിൽ ചീറി പായുന്നതുമൂലം പ്രദേശ വാസികൾ ഭയത്തിലാണ്. അധികാരികൾക്ക് പരാതി കൊടുത്തിട്ടുപോലും നടപടിയില്ല. കഴിഞ്ഞ ദിവസം ഉളുപ്പുണിയിൽ ഇതുപോലെ ഓഫ് റോഡ് ട്രാക്കിങ്ങിനു വന്ന ജീപ്പ് ഓട്ടോയിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ ഒരാൾ ഗുരുതരപരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്‌മിറ്റാണ്. നിയമ വിരുദ്ധമായി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ അധികാരികൾ ഭയക്കുന്നതുകൊണ്ടാണ് ദിനം പ്രതി അപകട മരങ്ങൾ ഉണ്ടാകുന്നതു എന്നാണ് നാട്ടുകാരുടെ പരാതി.

വാഗമണ്ണിലെ ഓഫ് റോഡ് ട്രാക്കിങ് വനംവകുപ്പ് നിരോധിച്ചതാണെങ്കിലും ഇതറിയാതെ യാത്രയ്ക്ക് എത്തുന്നവരാണ് മരണക്കെണിയിൽ കുടുങ്ങുന്നത്. എല്ലാ സുരക്ഷാ സന്നാഹങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഈ അനധികൃത ജീപ്പ് സഫാരി നടക്കുന്നത്. ചെങ്കുത്തായ മലനിരകളിൽ കൂടി തൂങ്ങിയാടി പോകുന്ന ജീപ്പ് യാത്ര അപകടകരമാണെന്ന് മനസിലാക്കിയാണ് ജില്ലാ ഭരണകൂടം ഈ ഓഫ് റോഡ് ട്രാക്കിങ് നിരോധിച്ചത്. വന്യമായ ആകർഷകത്വമാണ് വാഗമൺ മലനിരകൾക്കുള്ളത്. ഈ സൗന്ദര്യത്തിൽ ആകൃഷ്ടരായാണ് സഞ്ചാരികൾ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറകളും കോട മൂടിയ മലനിരകളും കാണാനാണ് ഓഫ് റോഡ് ട്രാക്കിംഗിന് അരങ്ങൊരുക്കുന്നത്. ഓഫ് റോഡ് യാത്രകൾക്ക് ഏറെ അനുയോജ്യമാണിവിടം. ഇതാണ് ജീപ്പ് സഫാരിക്കാർ ചൂഷണം ചെയ്യുന്നത്. സെപ്റ്റംബറിൽ ഇങ്ങനെ നടത്തിയ സാഹസിക യാത്രയിൽ ചെന്നൈയിലെ കുടുംബം അപകടത്തിൽ പെട്ടിരുന്നു.

സഞ്ചാരികളുടെ സ്വർഗം; ഒപ്പം അപകട മുനമ്പും

മഞ്ഞുപുതച്ചു നിൽക്കുന്ന മനോഹരയിടമാണ് വാഗമൺ. പേര് പോലെ തന്നെ സഞ്ചാരികളുടെ സ്വർഗമാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്നും 1200 ലേറെ അടിയിൽ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്. ഇടുക്കി ജില്ലക്ക് ലഭിച്ച വരദാനമായി തുടരുകയാണ് വാഗമൺ. മൊട്ടക്കുന്നുകളും, ചെറിയ തടാകവും, പൈൻ മരക്കാടുകളുമൊക്കെ ഹൃദയാകർഷകമാകുന്ന ഇടംകൂടിയാണ് ഇവിടം. ലോകത്തിൽ സഞ്ചരിക്കേണ്ട പത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി വാഗമണ്ണിനെ നാഷണൽ ജോഗ്രഫിക് ട്രാവലർ തന്നെ തിരഞ്ഞെടുക്കുമ്പോൾ വാഗമണ്ണിന്റെ പ്രാധാന്യം ഉയർന്നു തന്നെ നിൽക്കുന്നു. മലമുകളിലേക്ക് അടുക്കുന്തോറും അടിമുടി മാറുന്ന കാലാവസ്ഥയാണ് വാഗമണ്ണിലേത്. തണുത്ത കാറ്റ് മുഖത്തിനെ താഴുകിയെത്തും. വശ്യത കൂടുതൽ പ്രകടമാക്കി പ്രകൃതി യാത്രികരെ തന്നിലേക്ക് അടുപ്പിക്കും.

. കോട്ടയം ഇടുക്കി ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് ഇത്. പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. പക്ഷെ ഈ പ്രകൃതി മനോഹാരിതയ്ക്ക് പിന്നിൽ അപകടങ്ങൾ പതിയിരിക്കുന്നു എന്നത് പലരും വിസ്മരിക്കുന്നു. ഈ വിസ്മരിക്കൽ തന്നെയാണ് ഓഫ് റോഡ് ട്രക്കിങ് എന്ന പേരിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. അപകടങ്ങളുടെ ഗുരുതരസ്വഭാവം സഞ്ചാരികളിൽ നിന്നും മൂടിവയ്ക്കപ്പെടുന്നത് കാരണമാണ് ഓഫ് റോഡ് ട്രാക്കിംഗിൽ സഞ്ചാരികൾക്ക് അപകടക്കെണിയൊരുക്കുന്നത്. അകന്നും അടുത്തും പോകുന്ന കോട മഞ്ഞാണ് വാഗമണ്ണിന്റെ പ്രധാന ആകർഷണം. ഇടയ്ക്ക് വിരുന്നെത്തുന്ന വെയിലും മഞ്ഞും ചാറ്റൽ മഴയുമായി സഞ്ചാരികളുടെ മനം കുളിർക്കുന്ന ഇടമാണ് വാഗമൺ. നല്ല തണുപ്പും കാടും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കൂടി സമ്മേളിക്കുന്ന വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് നടക്കാറുള്ളത്.

സഞ്ചാരികളുടെ മനസ് ചൂഷണം ചെയ്ത് ജീപ്പ് സവാരിക്കാർ

വാഗമണ്ണിലെ ഓഫ് റോഡ് ട്രാക്കിങ് അപകടങ്ങൾ പതിയിരിക്കുന്ന യാത്രയാണ്. ചെങ്കുത്തായ വന റോഡുകളിൽക്കൂടിയുള്ള യാത്ര ഏത് നിമിഷവും അപകടത്തിലേക്കുള്ള മുതലക്കൂപ്പ് കുത്തലാണ്. ഇതറിയാവുന്നവർ യാത്രയ്ക്ക് ഒരുങ്ങാറുമില്ല. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ കുരുക്കിൽ കുരുങ്ങുന്നു. ആരും കാണാത്ത സ്ഥലങ്ങൾ കാണാനുള്ള സഞ്ചാരികളുടെ മനസാണ് ജീപ്പ് സഫാരിക്കാർ ചൂഷണം ചെയ്യുന്നത്. റിസോർട്ടുകൾ കേന്ദ്രീകരിച്ചും സൊസൈറ്റി കവലയിൽ റോഡിൽ നിന്നും സഞ്ചാരികളെ വിളിച്ചു കയറ്റിയുമാണ് ട്രക്കിങ് പോകുന്നത്.

കൊടുംവളവുകളും കയറ്റങ്ങളും പാറക്കൂട്ടങ്ങളും ഒക്കെ അപകടങ്ങളുടെ തോത് കൂട്ടാൻ ഒരുങ്ങി നിൽക്കുകയുമാണ്. ഇത് മനസിലാക്കിയാണ് വനം വകുപ്പ് ഓഫ് റോഡ് ട്രാക്കിങ് നിരോധിച്ചത്. പ്രകൃതി മനോഹരമായ ദൃശ്യങ്ങൾ കാണിച്ചും വർണ്ണനകൾ വാരി വിതറിയുമാണ് വാഗമണ്ണിലെത്തുന്ന സന്ദർശകരെ ജീപ്പ് സഫാരിക്കായി കൊണ്ടു പോകുന്നത്. ഒരു ട്രിപ്പിന് 2500 രൂപയാണ് ഇവർ ഈടാക്കുന്നത്. വാഹനത്തിൽ നിറയെ ആളുകളുമായി അപകടകരമായ വിധത്തിലുള്ളതാണ് ഓഫ് റോഡ് ട്രാക്കിങ്. പതിയിരിക്കുന്ന അപകടത്തിന്റെ ഒരു സൂചനകളും ജീപ്പ് സഫാരിക്കാർ യാത്രക്കാർക്ക് നൽകില്ല. എന്നാൽ കാണാൻ പോകുന്ന പ്രകൃതി രമണീയത വചാലാമാംവിധം വർണ്ണിക്കുകയും ചെയ്യും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP