Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202303Tuesday

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു; പരിക്കേറ്റത് 747 പേർക്ക്; ഇതിൽ 56 പേരുടെ നില ഗുരുതരം; മരണസംഖ്യയെ ചൊല്ലി ദുരന്തഭൂമിയിൽ മമത ബാനർജിയും റെയിൽവെ മന്ത്രിയും തമ്മിൽ തർക്കം; മരണസംഖ്യ 500 ന് മുകളിൽ ആകുമെന്ന് തർക്കിച്ച് മമത

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു; പരിക്കേറ്റത് 747 പേർക്ക്; ഇതിൽ 56 പേരുടെ നില ഗുരുതരം; മരണസംഖ്യയെ ചൊല്ലി ദുരന്തഭൂമിയിൽ മമത ബാനർജിയും റെയിൽവെ മന്ത്രിയും തമ്മിൽ തർക്കം; മരണസംഖ്യ 500 ന് മുകളിൽ ആകുമെന്ന് തർക്കിച്ച് മമത

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു. 747 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേർക്ക് ഗുരുതര പരിക്കേറ്റു. കുട്ടയിടിയിൽ, തകർന്ന കോച്ചുകളുടെ അവശിഷ്ടങ്ങൾ ട്രാക്കിൽ നിന്ന് മാറ്റുന്നത് പുരോഗമിക്കുകയാണ്.

അതിനിടെ, ദുരന്തത്തിലെ മരണസംഖ്യ സംബന്ധിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവും തമ്മിൽ തർക്കമുണ്ടായി. ഒഡീഷയിലെ ബാലസോറിൽ ദുരന്തഭൂമിയിലായിരുന്നു ഇരുവരുടേയും തർക്കം. അപകടസ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു ബംഗാൾ മുഖ്യമന്ത്രിയും റെയിൽവെ മന്ത്രിയും. ദുരന്തത്തിൽ 238 പേരാണ് മരിച്ചതെന്ന് റെയിൽവെ മന്ത്രി പറഞ്ഞപ്പോൾ മമത ഉടൻ തിരുത്തുകയായിരുന്നു. താൻ കേട്ടത് മരണ സംഖ്യ 500 ന് മുകളിലാകുമെന്നാണ്-മമത പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് 238 പേരാണ് മരിച്ചതെന്ന് റെയിൽവെ മന്ത്രി തർക്കിച്ചു.

വൈകുന്നേരമാണ് റെയിൽവെ ഔദ്യോഗികമായി മരിച്ചവരുടെ എണ്ണം പുറത്തുവിട്ടത്. ഗതാഗതം പുനഃ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിനു കാരണക്കാരായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തസ്ഥലവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നറിച്ച പ്രധാനമന്ത്രി, രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചു.

'ബാലസോറിലുണ്ടായ അപകടത്തിൽനിന്ന് പാഠം ഉൾക്കൊള്ളും. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. വേദനാജനകമായ സംഭവമാണിത്. പരുക്കേറ്റവരെ സന്ദർശിച്ചു. പരുക്കേറ്റവരുടെ ചികിത്സയിൽ ഒരു വീഴ്ചയും വരുത്തില്ല. ഗുരുതരമായ സംഭവമാണിത്. എല്ലാ കോണുകളിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കർശന ശിക്ഷ നൽകും' പ്രധാനമന്ത്രി പറഞ്ഞു.

വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ അപകടസ്ഥലത്തെത്തിയ പ്രധാനമന്ത്രി, സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പാണ് പ്രധാനമന്ത്രി ദുരന്ത സ്ഥലം സന്ദർശിച്ചത്. രക്ഷാപ്രവർത്തകരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP