Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

10 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തം; സിഗ്‌നൽ സംവിധാനം പാളിയത് അപകടത്തിന് വഴിവെച്ചു; ട്രെയിൻ ദുരന്തത്തിൽ മരണ സംഖ്യ 280 ആയി; മരണ നിരക്ക് ഇനിയും ഉയർന്നേക്കും; ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു; രക്ഷാപ്രവർത്തനം തുടരുന്നു; രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നാട്ടിൽ

10 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തം; സിഗ്‌നൽ സംവിധാനം പാളിയത് അപകടത്തിന് വഴിവെച്ചു; ട്രെയിൻ ദുരന്തത്തിൽ മരണ സംഖ്യ 280 ആയി; മരണ നിരക്ക് ഇനിയും ഉയർന്നേക്കും; ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു; രക്ഷാപ്രവർത്തനം തുടരുന്നു; രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നാട്ടിൽ

മറുനാടൻ ഡെസ്‌ക്‌

ബാലസോർ: ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റിയ യശ്വന്ത്പുർ-ഹൗറ എക്സ്‌പ്രസിലേക്ക് കോറമണ്ഡൽ എക്സ്‌പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നേക്കും. അപകടത്തിൽ 280 പേർ മരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ ബാലസോർ മെഡിക്കൽ കോളജ് അടക്കം സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഒഡീഷയിലുണ്ടായത് പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഒഡിഷക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി. പാളം തെറ്റി മറിഞ്ഞ കോറമണ്ഡൽ എക്സ്‌പ്രസിലേക്ക് കുതിച്ചെത്തിയ എസ്എംവിടി-ഹൗറ എക്സ്‌പ്രസ് ഇടിച്ചുകയറുകയായിരുന്നു. രണ്ടാമത്തെ ട്രെയിൻ 130 കിലോമീറ്റർ വേഗതയിലായിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് അപകടത്തിൽപ്പെട്ട ബോഗികൾ തെറിച്ചു വീണു.

ട്രെയിനിൽ എത്ര പേരുണ്ടായിരുന്നുവെന്നതിലടക്കം ഇനിയും വ്യക്തതയായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സിഗ്‌നലിങ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ല.

200 ലേറെ പേരുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ വ്യാപ്തി ഇനിയും വർധിച്ചേക്കുമെന്നാണ് ഒഡീഷ സർക്കാരും അറിയിക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും തകർന്ന ഒരു ബോഗി പൊളിച്ചെടുക്കേണ്ടതുണ്ടെന്നും ഒഡീഷ ചീഫ് സെക്രട്ടറിയും അറിയിച്ചു. ഇതിനുള്ളിൽ മൃതദേഹമുണ്ടോയെന്നാണ് സംശയം. അപകടം നടന്നതിന് സമീപത്തായുള്ള 5 ജില്ലകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവർക്ക് ചികിത്സ നല്കുന്നത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഒഡീഷയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. അപകടത്തിൽ പെട്ടവർക്ക് എല്ലാ സഹായവും നൽകും. എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മുഴുവൻ ശ്രദ്ധയും രക്ഷാപ്രവർത്തനത്തിലാണെന്നും മന്ത്രി പറഞ്ഞു. ട്രെയിൻ ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കും. അന്വേഷണത്തെ കുറിച്ച് പറയുന്നത് ഇപ്പോൾ ഉചിതമാകില്ല. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി അശ്വിനി വൈഷ്ണവ് വിശദമാക്കി.

വെള്ളിയാഴ്ച രാത്രി രാത്രി ഏഴ് മണിയോടെ ബഹാനഗർ ബസാർ സ്റ്റേഷനിലാണ് അപകടമുണ്ടായത്. 12864-ാം നമ്പർ യശ്വന്ത്പുർ-ഹൗറ എക്സ്‌പ്രസാണ് ആദ്യം പാളം തെറ്റിയത്. ഈ ട്രെയിനിന്റെ കോച്ചുകളിലേക്ക് കൊൽക്കത്തയിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന 12841 നമ്പർ കോറമാണ്ഡൽ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ഇടിച്ചുകയറുകയായിരുന്നു.

തുടർന്ന് കോറമണ്ഡൽ എക്സ്‌പ്രസിന്റെ കോച്ചുകളും പാളം തെറ്റി. ഈ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലുണ്ടായിരുന്ന ചരക്ക് വണ്ടിയിൽ ഇടിക്കുകയായിരുന്നു. കോറമാണ്ഡൽ എക്സ്‌പ്രസ് ആദ്യം പാളം തെറ്റിയെന്നായിരുന്നു പ്രാഥമികമായി പുറത്തുവന്ന വിവരം. ഒഡീഷയിലുണ്ടായത് പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റയിൽവേ മന്ത്രാലയം. ഒഡിഷക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി.

200 ലേറെ പേരുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ വ്യാപ്തി ഇനിയും വർധിച്ചേക്കുമെന്നാണ് ഒഡീഷ സർക്കാരും അറിയിക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും തകർന്ന ഒരു ബോഗി പൊളിച്ചെടുക്കേണ്ടതുണ്ടെന്നും ഒഡീഷ ചീഫ് സെക്രട്ടറിയും അറിയിച്ചു. ഇതിനുള്ളിൽ മൃതദേഹമുണ്ടോയെന്നാണ് സംശയം. അപകടം നടന്നതിന് സമീപത്തായുള്ള 5 ജില്ലകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവർക്ക് ചികിത്സ നല്കുന്നത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി ട്രെയിനുകൾ റദ്ദാക്കി

ഒഡിഷയിലെ ദാരുണമായ ട്രെയിൻ അപകടത്തെത്തുടർന്ന് നിരവധി ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ ടാറ്റാനഗർ സ്റ്റേഷൻ വഴി തിരിച്ചുവിട്ടിട്ടുമുണ്ട്.12837 ഹൗറ-പുരി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, 12863 ഹൗറ-ബംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ എന്നിവ റദ്ദാക്കി. 12895 ഹൗറ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 20831 ഹൗറ-സംബൽപൂർ എക്സ്പ്രസ്, 02837 സാന്ത്രാഗച്ചി-പുരി എക്സ്പ്രസ് എന്നിവയും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.

ഹെൽപ് ലൈൻ
ഒഡിഷ സർക്കാർ: 06782-262286

ബംഗാൾ ഹെൽപ് നമ്പർ: 033- 22143526/ 22535185

റെയിൽവേ ഹെൽപ് ലൈൻ നമ്പറുകൾ:

033-26382217 (ഹൗറ)

8972073925 & 9332392339 (ഖരഗ്പുർ)

044- 25330952, 044-25330953 & 04425354771 (ചെന്നൈ)

8249591559 & 7978418322 (ബാലസോർ)

9903370746 (ഷാലിമർ)

0866 2576924 (വിജയവാഡ)

08832420541 (രാജമുന്ദ്രി)

0491-2556198 (പാലക്കാട്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP