Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാറിൽനിന്നിറങ്ങവെ മുദ്രാവാക്യവുമായി അനുയായികൾ; പൂമാലയിട്ട് സ്വീകരിച്ചു; പിന്നാലെ തുടർച്ചയായി നിറയൊഴിച്ചു; ക്ലോസ് റേഞ്ചിൽ ഒഡീഷ മന്ത്രി വെടിയേറ്റുവീഴുന്ന ദൃശ്യം പുറത്ത്; വെടിവച്ച പൊലീസ് ഉദ്യോഗസ്ഥന് മാനസിക അസ്വസ്ഥതയുണ്ടെന്ന് ഭാര്യ

കാറിൽനിന്നിറങ്ങവെ മുദ്രാവാക്യവുമായി അനുയായികൾ; പൂമാലയിട്ട് സ്വീകരിച്ചു; പിന്നാലെ തുടർച്ചയായി നിറയൊഴിച്ചു; ക്ലോസ് റേഞ്ചിൽ ഒഡീഷ മന്ത്രി വെടിയേറ്റുവീഴുന്ന ദൃശ്യം പുറത്ത്; വെടിവച്ച പൊലീസ് ഉദ്യോഗസ്ഥന് മാനസിക അസ്വസ്ഥതയുണ്ടെന്ന് ഭാര്യ

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ബ്രജ്രാജ് നഗറിൽ പൊതുപരിപാടിക്കിടെ ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നബ കിഷോർ ദാസിന് വെടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അസിസ്റ്റൻഡ് സബ് ഇൻസ്പെക്ടർ നടത്തിയ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ മന്ത്രി ചികിത്സയിൽ തുടരുകയാണ്. അതിനിടെ മന്ത്രിയെ വെടിവച്ച എഎസ്ഐ ഗോപാൽ ദാസിനു മാനസിക അസ്വസ്ഥത ഉണ്ടെന്ന് ഭാര്യ ജയന്തിദാസ് വ്യക്തമാക്കി. ആറു മാസമായി മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുകയായെന്ന് ഗോപാൽ ദാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് ഝാർസുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയാണ് മന്ത്രിക്കു നെഞ്ചിൽ വെടിയേറ്റത്. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച നബ കിഷോറിന്റെ നില അതീവ ഗുരുതരമാണ്.

പരിപാടിയിൽ പങ്കെടുക്കുന്നതിനെത്തിയ മന്ത്രി കാറിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. കാറിൽനിന്നിറങ്ങുന്ന മന്ത്രിയെ മുദ്രാവാക്യം വിളികളോടെ അണികൾ മാലയിട്ട് സീകരിക്കുന്നതിനിടെയാണ് വെടിയൊച്ച കേൾക്കുന്നത്. പിന്നാലെ നെഞ്ചിൽ കൈയമർത്തിക്കൊണ്ട് മന്ത്രി കാറിന്റെ സീറ്റിലേക്ക് ചായുന്നതും വീഡിയോയിൽ കാണാം. എന്നാൽ വെടിവെച്ച ആളെ വീഡിയോയിൽ കാണാനാവുന്നില്ല.

മറ്റൊരു വീഡിയോയിൽ നബ കിഷോർ ദാസിനെ പ്രവർത്തകർ എടുത്ത് കാറിൽ കയറ്റുന്നതും കാണാം. മന്ത്രിയുടെ ശരീരത്തിൽനിന്ന് രക്തമൊഴുകുന്നതും ഈ വീഡിയോയിൽ ദൃശ്യമാണ്. ഈ വീഡിയോയിൽ മന്ത്രി ബോധരഹിതനാണ്.

കാറിൽ നിന്ന് ഇറങ്ങവെയാണ് വെടിയേറ്റത്. ക്ലോസ് റെയ്ഞ്ചിൽ നിന്നാണ് മന്ത്രിക്കുനേരെ വെടിയുതിർത്തത്. രണ്ടു വെടിയുണ്ടകളും നെഞ്ചിൽ തറച്ചു. മന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജ്രാജ് നഗർ മുൻസിപ്പാലിറ്റി ചെയർമാന്റേയും വൈസ് ചെയർമാന്റേയും ഓഫീസുകൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഗാന്ധി ചൗക്ക് ഓട്ട്‌പോസ്റ്റ് എഎസ്ഐ. ഗോപാൽ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗോപാൽ ദാസ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്‌തേശ്വർ ഭോയ് പറഞ്ഞു. മന്ത്രിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനാണ് ഇയാൾ. കൃഷ്ണദാസിനെ അടുത്തിടെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.

വെടിയുതിർക്കുന്ന ആളെ കാണാൻ സാധിക്കുന്നില്ലെങ്കിലും, കാറിൽനിന്നു പുറത്തിറങ്ങുമ്പോൾ മന്ത്രിക്ക് ക്ലോസ് റേഞ്ചിൽനിന്ന് വെടിയേൽക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. കാറിൽനിന്ന് ഇറങ്ങുന്ന മന്ത്രിയെ അനുയായികൾ മുദ്രാവാക്യം വിളികളോടെയും പൂമാലയിട്ടും സ്വീകരിക്കുന്നതാണ് ആദ്യ ഭാഗത്ത് കാണുന്നത്. പിന്നാലെ ഒരു വലിയ വെടിയൊച്ച കേൾക്കുകയും മന്ത്രി പിന്നിലേക്കു മറിഞ്ഞു വീഴുകയും ചെയ്യുന്നു. എഎസ്ഐ മന്ത്രിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല.

നെഞ്ചിൽ കൈ അമർത്തിപ്പിടിച്ചു മന്ത്രി എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിഡിയോ ഷൂട്ട് ചെയ്യുന്നയാൾ, വെടിയുതിർത്ത ആളുടെ പിന്നാലെ ഓടുന്നതാണ് 15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. മറ്റൊരു വിഡിയോയിൽ, അബോധാവസ്ഥയിലായ മന്ത്രിയെ കാറിന്റെ മുൻസീറ്റിൽ കയറ്റാൻ ശ്രമിക്കുന്നതും കാണാം. നെഞ്ചിൽനിന്നു രക്തം വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മുഖ്യമന്ത്രി നവീൻ പട്നായിക്ക് മന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. മന്ത്രിക്കെതിരെയുള്ള ആക്രമണത്തെ ഒഡീഷ മുഖ്യമന്ത്രി അപലപിച്ചു. നബ ദാസ് ആരോഗ്യത്തോടെ തിരിച്ചു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP