Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓച്ചിറ കാളകെട്ടുത്സവത്തിൽ കൂറ്റൻ നന്ദികേശ വിഗ്രഹങ്ങൾ എത്തിക്കുന്നത് ദേശീയ പാത ബ്ലോക്കാക്കി; വിവിധ കരകളിൽ നിന്നും എഴുന്നള്ളിക്കുന്ന വിഗ്രഹങ്ങൾ ക്ഷേത്രത്തിലെത്തിക്കാൻ പൂർണമായ ഗതാഗത നിരോധനമെന്ന് പരാതി; പൊലീസിന്റെ നിർദ്ദേശം മറികടന്നതിനും ദേശീയപാതയിൽ ഗതാഗത തടസം സൃഷ്ടിച്ചതിനും കമ്മിറ്റിക്കാർക്കെതിരെ കേസ്; നാമജപവുമായി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച് കരക്കാരും കമ്മറ്റിക്കാരും; പ്രശ്നം ഒത്തുതീർന്നത് എസ്‌പി ഇടപെട്ടതോടെ

ഓച്ചിറ കാളകെട്ടുത്സവത്തിൽ കൂറ്റൻ നന്ദികേശ വിഗ്രഹങ്ങൾ എത്തിക്കുന്നത് ദേശീയ പാത ബ്ലോക്കാക്കി; വിവിധ കരകളിൽ നിന്നും എഴുന്നള്ളിക്കുന്ന വിഗ്രഹങ്ങൾ ക്ഷേത്രത്തിലെത്തിക്കാൻ പൂർണമായ ഗതാഗത നിരോധനമെന്ന് പരാതി; പൊലീസിന്റെ നിർദ്ദേശം മറികടന്നതിനും ദേശീയപാതയിൽ ഗതാഗത തടസം സൃഷ്ടിച്ചതിനും കമ്മിറ്റിക്കാർക്കെതിരെ കേസ്; നാമജപവുമായി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച് കരക്കാരും കമ്മറ്റിക്കാരും; പ്രശ്നം ഒത്തുതീർന്നത് എസ്‌പി ഇടപെട്ടതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഇരുപത്തി എട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന കാളകെട്ടുത്സവത്തിൽ വലഞ്ഞത് ദേശീയപാത 66ലെ യാത്രക്കാരാണ്. വിവധ കരകളിൽ നിന്നും എഴുന്നള്ളിക്കുന്ന കൂറ്റൻ നന്ദികേശ വിഗ്രഹങ്ങൾ ദേശീയ പാത വഴി ക്ഷേത്രത്തിലെത്തുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരുന്നു.തിരുവനന്തപുരം ഭാഗത്ത് നിന്നു വരുന്ന ചരക്കു ലോറികൾ ചവറ കെ.എം.എം.എല്ലിന് മുന്നിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ശാസ്താംകോട്ട - ഭരണിക്കാവ് - ചാരുംമൂട് - മാവേലിക്കര വഴി നങ്ങ്യാർകുളങ്ങരയിൽ പ്രവേശിക്കണം.

കെ.എസ്.ആർ.ടി.സി പുതിയകാവിൽ നിന്നും തിരിഞ്ഞ് ചക്കുവള്ളി - ചാരുംമൂട് വഴി കായംകുളത്ത് എത്തി ഹൈവേയിൽ പ്രവേശിക്കണം. എറണാകുളം ഭാഗത്ത് നിന്നും വരുന്ന ചരക്കു ലോറികൾ നങ്ങ്യാർ കുളങ്ങരയിൽ നിന്നും തിരിഞ്ഞ് മാവേലിക്കര - ചാരുംമൂട് - ഭരണിക്കാവ് - ശാസ്താംകോട്ട വഴി ചവറ കെ.എം.എം.എല്ലിന് മുന്നിലെത്തി ഹൈവേയിൽ പ്രവേശിക്കാം. കെ.എസ്.ആർ.ടി.സി കായംകുളത്ത് നിന്നും ചാരുംമൂട് - ചക്കുവള്ളി - പുതിയകാവ് വഴി ഹൈവേയിൽ പ്രവേശിക്കാം.

എന്നിങ്ങനെയാണ് ഇതുവഴിയുള്ള ഗതാഗതം തിരിച്ചു വിട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതലാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നത്. വൈകുന്നേരം ആറു മണിയോടെ ഗതാഗതം പനസ്ഥാപിക്കുമെന്നാണ് പൊലീസ് പറഞ്ഞതെങ്കിലും ഇന്ന് ഉച്ചവരെ ഗതാഗതം താറുമാറായിരുന്നു. ഓച്ചിറ ഞക്കനാൽ പടിഞ്ഞാറ് കരയുടെ 65 അടി ഉയരമുള്ള പടു കൂറ്റൻ കെട്ടുകാള യഥാസമയം ക്ഷേത്ര കോമ്പൗണ്ടിൽ പ്രവേശിക്കാൻ കഴിയാതിരുന്നതാണ് ഗതാഗതം പൂർവ്വ സ്ഥിതിയിലാകാൻ കഴിയാതിരുന്നത്.

പരബ്രഹ്മ ക്ഷേത്രത്തിലെ 28 -ാം ഓണാഘോഷത്തോടനുബന്ധിച്ചുള്ള കാളകെട്ടുത്സവത്തിനായി ഞക്കനാൽ പടിഞ്ഞാറ് കരക്കാർ പണികഴിപ്പിച്ചതായിരുന്നു ഈ പടു കൂറ്റൻ കെട്ടുകാളയെ. വലുപ്പം കൂടുതലായതിനാൽ ക്ഷേത്രത്തിലേക്ക് നിശ്ചിത സമയത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ കരക്കാർക്ക് കഴിഞ്ഞില്ല. പുലർച്ചെ ഒരു മണിയോടെയാണ് നാഷണൽ ഹൈവേയിൽ പ്രീമിയർ ജംഗ്ഷന് സമീപത്തായി കെട്ടു കാളയെ എത്തിക്കാൻ കഴിഞ്ഞത്.

ഇതോടെ പൊലീസ് ഇനി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. പൊലീസിന്റെ നിർദ്ദേശം മറികടന്നതിനും ദേശീയപാതയിൽ ഗതാഗത തടസം സൃഷ്ടിച്ചതിനും കേസെടുക്കുകയും കെട്ടുകാളയെ ക്ഷേത്രത്തിലെത്തിക്കാനായി എത്തിയ രണ്ട് ക്രെയിനുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതോടെ കരക്കാരും കമ്മറ്റിക്കാരും നാമ ജപ പ്രതിഷേധവുമായി ദേശീയപാതയിൽ തടിച്ചു കൂടി. ഇതിനിടെ കരുനാഗപ്പള്ളി എസ്‌പിയുമായി കരക്കാരും ഭക്തരും രാഷ്ട്രീയ നേതാക്കളും ചർച്ച നടത്തിയതിനെ തുടർന്നാണ് ഉച്ചയോടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചത്.ഈ സമയങ്ങളിലൊക്കെ ദേശീയപാതയിൽ വൻ ഗതാഗതകുരുക്കായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയവർ ഗതാഗതകുരുക്കിൽ വലഞ്ഞു.

കെട്ടുകാഴ്ചയുടെ ചരിത്രത്തിലാദ്യമായിട്ടാണ് 17 അടി ഉയരമുള്ള കൂറ്റൻ ശിരസ്സുള്ള കെട്ടുകാളയെ കരക്കാർ എഴുന്നള്ളിച്ചത്. 65 അടി ഉയരമാണ് കെട്ടുകാളയ്ക്കുള്ളത്. 4 കൂറ്റൻ പാലമരത്തിലാണ് കൂറ്റൻ ശിരസ്സ് നിർമ്മിച്ചിരിക്കുന്നത്. 13 ആഞ്ഞിലി മരത്തിലാണ് കോൽക്കെട്ടും ഉടലും നിർമ്മിച്ചിരിക്കുന്നത്. 15 ക്വിന്റൽ ഉരുക്കാണ് ഉടലിനെ ബലപ്പെടുത്തിയിരിക്കുന്നത്. രണ്ടു കൂറ്റൻ ക്രെയിനുകളുടെ സഹായത്തോടെയാണ് കെട്ടുകാളയെ കരക്കാർ പരബ്രഹ്മ സന്നിധിയിലേക്ക് എഴുന്നള്ളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP