Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമിച്ചു മക്കളെ നമിച്ചു!!! ഏറ്റവുമൊടുവിൽ അമിത്ഷായുടെ മുഖത്തു നോക്കി ഗോബാക്ക് വിളിച്ചതും ഒരു മലയാളി മങ്ക; കാവിക്കോട്ടയായ ലാജ്പത് നഗറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് പ്രതിഷേധിച്ചതുകൊല്ലം സ്വദേശിനി; ആയിഷ റെന്നക്കും കണ്ണൻ ഗോപിനാഥനും പിന്നാലെ ഒറ്റയാൾ സാന്നിധ്യം കൊണ്ട് കേന്ദ്രത്തിന് തലവേദനയായി സൂര്യ; രാജ്യമെമ്പാടുമുള്ള പ്രതിഷേധങ്ങളിൽ നേതൃത്വമോ സാന്നിധ്യമോ ആയി മലയാളികൾ

നമിച്ചു മക്കളെ നമിച്ചു!!! ഏറ്റവുമൊടുവിൽ അമിത്ഷായുടെ മുഖത്തു നോക്കി ഗോബാക്ക് വിളിച്ചതും ഒരു മലയാളി മങ്ക;  കാവിക്കോട്ടയായ ലാജ്പത് നഗറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് പ്രതിഷേധിച്ചതുകൊല്ലം സ്വദേശിനി; ആയിഷ റെന്നക്കും കണ്ണൻ ഗോപിനാഥനും പിന്നാലെ ഒറ്റയാൾ സാന്നിധ്യം കൊണ്ട് കേന്ദ്രത്തിന് തലവേദനയായി സൂര്യ; രാജ്യമെമ്പാടുമുള്ള പ്രതിഷേധങ്ങളിൽ നേതൃത്വമോ സാന്നിധ്യമോ ആയി മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യമെമ്പാടും പൗരത്വ നിയമ ഭേഗദതിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത് പ്രതിഷേധങ്ങളിലെ മലയാളി സാന്നിധ്യവും നേതൃത്വവുമാണ്. കേരളം മുതൽ ഉത്തർപ്രദേശ് വരെയുള്ള സ്ഥലങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് മലയാളി നേതൃത്വമോ സാന്നിധ്യമോ ഇല്ലാത്ത സമരങ്ങൾ ചുരുക്കമാണ്. കേരള നിയമസഭ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയും ഗവർണറെ പരസ്യമായി തടസ്സപ്പെടുത്തിയുമെല്ലാം ഭേദഗതിക്കെതിരായ തങ്ങളുടെ പ്രതിഷേധം ബിജെപിയേയും കേന്ദ്രസർക്കാരിനെയും അറിയിച്ചിരുന്നു. ഇപ്പോഴിതാ, കാവിക്കോട്ടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മുഖത്ത് നോക്കി ഗോബാക്ക് വിളിച്ചിരിക്കുകയാണ് മറ്റൊരു മലയാളി പെൺകുട്ടി- കൊല്ലം സ്വദേശിയായ സൂര്യ. ഒപ്പം അവളുടെ സുഹൃത്ത് ഹർമിയയും.

അതിനിടെ, പൗരത്വ ഭേദഗതിയെ അനുകൂലിക്കണം എന്നാവശ്യപ്പെട്ട് ഗൃഹസന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരെ പ്രതിഷേധിച്ച മലയാളി യുവതി അടക്കം രണ്ടുപേരെയും ഇറക്കിവിട്ട് ഫ്‌ളാറ്റ് ഉടമ. രണ്ട് യുവതികളും ഉടൻ ഫ്‌ളാറ്റ് ഒഴിയണമെന്ന് ഉടമകൾ ആവശ്യപ്പെട്ടതായി യുവതികളുടെ സുഹൃത്തുക്കൾ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡൽഹിയിലെ ലാജ്പത് നഗറിൽ ഗൃഹസമ്പർക്ക പരിപാടിക്കായി അമിത് ഷാ എത്തിയപ്പോഴാണ് മലയാളിയായ സൂര്യയും സുഹൃത്തായ ഹർമിയയും ചേർന്ന് ഗോബാക്ക് വിളിച്ചത്. കൊല്ലം സ്വദേശിനിയാണ് സൂര്യ. ഇരുവരും അഭിഭാഷകരാണ്. യുവതികൾക്കെതിരെ പ്രാദേശികമായി വലിയ ജനവികാരമുണ്ടെന്നും, അതിനാൽ അടിയന്തരമായി ഫ്‌ളാറ്റൊഴിയണമെന്നാണ് ആവശ്യപ്പെട്ടത്. ഉടനടി സാധനങ്ങളുമെടുത്ത് മാറാൻ ഒരുങ്ങുകയാണ് യുവതികൾ.

ബിജെപിക്ക് വലിയ ശക്തിയുള്ള പ്രദേശമാണ് അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം നടന്ന ലാജ്പത് നഗർ. ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് ഗോയൽ അടക്കമുള്ളവർ ഇടപെട്ടാണ്, പ്രതിഷേധങ്ങളൊന്നും ഉണ്ടാകാൻ ഇടയില്ലാത്ത സ്ഥലമെന്ന നിലയിൽ, ലാജ്പത് നഗർ ഭവനസന്ദർശനത്തിനായി തെരഞ്ഞെടുത്തത്. എന്നാൽ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നത് പാർട്ടിക്ക് തന്നെ വലിയ നാണക്കേടായി.

വൈകിട്ട് നാലേമുക്കാലോടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയിലെത്തിയത്. ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികൾ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്. വെള്ളത്തുണിയിൽ ഷെയിം എന്നെഴുതിയ വലിയ ബാനറുകൾ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. എന്നാൽ അമിത് ഷാ പ്രതികരിക്കാൻ നിൽക്കാതെ നടന്ന് പോയി. എന്നാൽ, ഇവർക്കെതിരെ അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരിൽ ചിലർ രൂക്ഷമായ ഭാഷയിലാണ് തിരിച്ച് പ്രതികരിച്ചത്. ഇതേത്തുടർന്ന് യുവതികൾക്കെതിരെ ആക്രമണ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇവരുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ രാജ്യമെങ്ങും മലയാളി സാന്നിധ്യമാണ്. ജാമിയ മിലിയയിലും ഡൽഹിയിലും എല്ലാം മലയാളി വിദ്യാർത്ഥികളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത് എന്ന് പലപ്പോഴും ബിജെപി നേതാക്കൾതന്നെ തുറന്ന പറയുന്നു. കർണാടകയിലും പ്രതിഷേധം സംഘടിപ്പിക്കുന്നത് കേരളത്തിൽ നിന്നും എത്തുന്നവരാണ് എന്നാണ് കർണാടക സർക്കാരും ബിജെപി നേതാക്കളും ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചെന്നാരോപിച്ച് അറസ്റ്റിലായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥും മലയാളിയാണ്. ഇന്ന് കേരളത്തിൽ ഗൃഹസമ്പർക്ക പരിപാടിയുമായി എത്തിയ കേന്ദ്രമന്ത്രിയോട് വിയോജിപ്പ് തുറന്ന് പറഞ്ഞത് എഴുത്തുകാരനായ ജോർജ്ജ് ഓണക്കൂറാണ്. രാജ്യമെമ്പാടുമുള്ള പ്രതിഷേധങ്ങളിലെ മലയാളി സാന്നിധ്യം ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ സാക്ഷാൽ അമിത് ഷായെ തന്നെ ഒരു മലയാളി പെൺകുട്ടിയും സുഹൃത്തും ചേർന്ന് പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP