Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിതെറ്റി നടക്കുന്നവരെ നന്നാക്കിയെടുക്കാനുള്ളതാണ് ഇസ്ലാം; അല്ലാതെ മാലാഖമാരെ പോലെ ജീവിക്കുന്നവർക്ക് വഴികാട്ടാൻ വന്നതല്ല; മാധവിക്കുട്ടി ഇസ്ലാമിലേക്ക് മാറിയത് ഒരാളെ കല്ല്യാണം കഴിക്കാൻ വേണ്ടിയാണെന്നത് ഇന്നും ചർച്ചയിൽ നിന്നും മാറിയിട്ടില്ലല്ലോ; ബിനോയ് കോടിയേരിയെ രണ്ടാംപെണ്ണ് കെട്ടിക്കുകയല്ല; കെട്ടാതെ കെട്ടിയ പെണ്ണുമായുള്ള ബന്ധം നിയമാനുസൃതമാക്കാനാണ് ഞാൻ ശ്രമിച്ചത്; ബിനോയിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച വിഷയത്തിൽ നിലപാട് മാറ്റാതെ ഒ.അബ്ദുല്ല

വഴിതെറ്റി നടക്കുന്നവരെ നന്നാക്കിയെടുക്കാനുള്ളതാണ് ഇസ്ലാം; അല്ലാതെ മാലാഖമാരെ പോലെ ജീവിക്കുന്നവർക്ക് വഴികാട്ടാൻ വന്നതല്ല; മാധവിക്കുട്ടി ഇസ്ലാമിലേക്ക് മാറിയത് ഒരാളെ കല്ല്യാണം കഴിക്കാൻ വേണ്ടിയാണെന്നത് ഇന്നും ചർച്ചയിൽ നിന്നും മാറിയിട്ടില്ലല്ലോ; ബിനോയ് കോടിയേരിയെ രണ്ടാംപെണ്ണ് കെട്ടിക്കുകയല്ല; കെട്ടാതെ കെട്ടിയ പെണ്ണുമായുള്ള ബന്ധം നിയമാനുസൃതമാക്കാനാണ് ഞാൻ ശ്രമിച്ചത്;  ബിനോയിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച വിഷയത്തിൽ നിലപാട് മാറ്റാതെ ഒ.അബ്ദുല്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈംഗികാപവാദത്തിൽപെട്ട ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തന്റെ മുൻ നിലപാടിനെ വീണ്ടും ന്യായീകരിച്ചുകൊണ്ട് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഒ അബ്ദുല്ല രംഗത്ത്. ഇതിന്റെപേരിൽ കഴിഞ്ഞ ദിവസങ്ങളിലായി ഫേസബുക്കിലും ടെലിഫോണിലുമായി അദ്ദേഹത്തിന് കടുത്ത ഭീഷണികളും തെറിവിളികളും ഉണ്ടായിരുന്നു. എന്നാൽ ഇസ്ലാമിക വിരുദ്ധമായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും, വഴിതെറ്റി നടക്കുന്നവരെ നന്നാക്കിയെടുക്കാനുള്ളതാണ് ഇസ്ലാം; അല്ലാതെ മാലാഖമാരെ പോലെ ജീവിക്കുന്നവർക്ക് വഴികാട്ടാൻ വന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ ധർമ്മേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിക്കാൻ മതം മാറിയ കഥ ഓർമ്മിപ്പിച്ച ഒ.അബ്ദുല്ല ഇത്തവണ മാധവിക്കുട്ടിയുടെ മതം മാറ്റമാണ് ഓർമ്മിപ്പിക്കുന്നത്. മാധവിക്കുട്ടി ഇസ്ലാമിലേക്ക് മാറിയത് ഒരാളെ കല്ല്യാണം കഴിക്കാൻ വേണ്ടിയാണെന്നത് ഇന്നും ചർച്ചയിൽ നിന്നും മാറിയിട്ടില്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു. ബിനോയ് കോടിയേരിയോട് രണ്ടാംപെണ്ണ് കെട്ടിക്കുകയല്ല, കെട്ടാതെ കെട്ടിയ പെണ്ണുമായുള്ള ബന്ധം നിയമാനുസൃതമാക്കാനാണ് താൻ ശ്രമിച്ചത് എന്നും ഒ അബ്ദുല്ല പറയുന്നു.

ഒ അബ്ദുല്ലയുടെ വിവാദ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

'എങ്കിൽ ബിനോയ് കോടിയേരി പോയി ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിക്കട്ടെ എന്നു പറഞ്ഞുകൊണ്ടാണ് ഇന്നത്തെ വീഡിയോ ആരംഭിക്കുന്നത്. അങ്ങനെ പറയാൻ കാരണമുണ്ട്. കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ കുടുംബം അകപ്പെട്ട ഒരു സംഭവം. അതിൽ നിന്നും അവരെ എങ്ങനെ രക്ഷിക്കാം എന്ന് ചിന്തിച്ചപ്പോൾ ധർമ്മേന്ദ്ര എന്ന നടൻ അവലംബിച്ചതായുള്ള രീതി ഓർമ്മ വന്നു. ഭാര്യയും മക്കളും നിലനിൽക്കേ ഹേമാ മാലിനി എന്ന നടിയെ പ്രണയിച്ചതിനാൽ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അതിന് സ്വീകരിച്ചതായുള്ള മാർഗം ഇസ്ലാമിലേക്ക് കടന്നു വരിക എന്നതാണ്. ഇസ്ലാം ചില സാഹചര്യങ്ങളിൽ ബഹു ഭാര്യത്വം അനുവദിക്കുന്നു. എന്നാൽ പിന്നീട് മുസ്ലിം വിശ്വാസമനുസരിച്ച് അവർ ജീവിച്ചോ എന്നുള്ളതായിരുന്നു ഉയർന്ന ചോദ്യം. ബിനോയ് കോടിയേരിയുടെ ഒരു വഴിവിട്ട ജീവിതം. അതിന്റെ ഫലമായി ഒരു ഭാര്യയും കുഞ്ഞും അയാളോടൊപ്പം ഒട്ടിച്ചേർന്ന് നിൽക്കുന്നു. അവരുടെ കണ്ണീർ ഒരു വസ്തുതയാണ്. അവരെ വഴിയിൽ ഉപേക്ഷിച്ച് പോരുക എന്നത് അഭികാമ്യമായ കാര്യമല്ല. ചെലവിന് കൊടുക്കാൻ വലിയൊരു തുക ചോദിച്ചിട്ടുണ്ടെങ്കിലും ആ കുട്ടിക്ക് ഒരു അച്ഛൻ വേണം. പണം കൊടുത്തുകൊണ്ട് ആ പ്രശ്‌നത്തെ പരിഹരിക്കുന്നത് ശരിയായ ഒരു കാര്യമല്ല.
മറുഭാഗത്ത് നിൽക്കുന്നത് നിയമാനുസൃതമുള്ള ഭാര്യയും കുട്ടികളുമാണ്.

വഴിതെറ്റി നടക്കുന്നവരെ നന്നാക്കിയെടുക്കാനുള്ളതാണ് ഇസ്ലാം. അല്ലാതെ മാലാഖമാരെ പോലെ ജീവിക്കുന്നവർക്ക് വഴികാട്ടാൻ വന്നതല്ല ഇസ്ലാം. മാധവിക്കുട്ടി ഇസ്ലാമിലേക്ക് മാറിയത് ഒരാളെ കല്ല്യാണം കഴിക്കാൻ വേണ്ടിയാണെന്നത് ചർച്ചയിൽ നിന്നും മാറിയിട്ടില്ലല്ലോ. എന്റെ പ്രേരണ എന്തായിരുന്നു എന്ന് മാധവിക്കുട്ടി അന്നേ തുറന്ന് പറഞ്ഞിരുന്നുവല്ലോ. മറ്റൊരു വിവാദത്തിനും വഴി തുറക്കുമെന്നല്ലാതെ അതുകൊണ്ട് ഇസ്ലാമിന് ഒന്നും വരാൻ പോകുന്നില്ല. ഒരാൾ കൂടി കൂടി എന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്നാൽ ഇത്തരം ഘട്ടത്തിൽ ദൈവിക വ്യവസ്ഥ എന്നത്, ഇസ്ലാമിൽ ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ട്. ഓരോരുത്തരും തന്റെ മനസിലെങ്കിലും ഒന്നിലധികം ഭാര്യമാരെ പറ്റിയുള്ള ചിന്ത, ഒന്നിലധികം പാർട്ട്ണറുമാരെ പറ്റിയുള്ള ചിന്ത. അത് വച്ചു പുലർത്താത്ത എത്ര പേരുണ്ട്. അതൊന്ന് ചിന്തിക്കേണ്ടതല്ലേ. ഈ പോളിഗാമിസമെന്ന് പറയുന്നതായ ഒന്നിലധകം ഇണകളോടുള്ള താൽപര്യം അഥവാ ആസക്തി ഇത് പുരുഷന്മാരിൽ ഉണ്ട് എന്നാണ് ശാസ്ത്രീയ തെളിവുകൾ അടക്കം സുനിതാ ദേവദാസ് അടക്കമുള്ളവർ പറയുന്നത്. അങ്ങനെ അപഥ സഞ്ചാരം ചെയ്യാത്ത എത്ര പുരുഷന്മാർ കാണും. സത്യസന്ധമായി നെഞ്ചത്ത് കൈവച്ച് പറയണം. ഒന്നുകിൽ അങ്ങനെ ആഗ്രഹിച്ചിട്ട് നടക്കാതെ പോയത്. അല്ലെങ്കിൽ സ്വന്തം ഭാര്യയെ വഞ്ചിച്ചും അത്തരം കാര്യങ്ങൾ നടത്തി അവരുടെ മുന്നിൽ കപട സന്യാസിമാരായി വിലസുന്നവർ. ഇവരല്ലേ അധികം. അല്ലെന്ന് പറയാൻ കഴിയുമോ ?

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഭദ്രമായ കുടുംബ ജീവിതമാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷേ ഇതിൽ നിന്നും വ്യത്യസ്തമായി പുരുഷന്മാർ മേഞ്ഞു നടക്കുന്നു. ഈ മേഞ്ഞു നടക്കുന്നതായ പുരുഷന്മാരെ വിവാഹത്തിന്റെ പാശത്തിലൂടെ കെട്ടിയിടുകയും അവർ ഏത് സ്ത്രീകളെയാണോ ദുരുപയോഗം ചെയ്യാൻ ഉദ്ദേശിക്കുന്നത് അവരെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുകയും, അത്തരത്തിലുള്ളവരുടെ ചാരിത്രം എടുത്ത് കടന്നു കളയുകയും ചെയ്യുന്ന കൂറ്റനെ പിടിച്ചു കെട്ടുക എന്നതാണ് ബഹുഭാര്യത്വം ചെയ്യുന്നത്. ബഹുഭാര്യത്വം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വിവാഹം കഴിച്ചവരുടെ എണ്ണം മറ്റുള്ളവരെ വച്ച് നോക്കുമ്പോൾ വളരെ പുറകിലാണ്. ചില സാഹചര്യത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ച് കഴിഞ്ഞാൽ അവിടെ ബഹുഭാര്യത്വം ആവാം എന്നേയുള്ളൂ. അല്ലാതെ ബഹുഭാര്യത്വത്തിന് പ്രചാരകരാകുകയോ ഏതെങ്കിലും തരത്തിലുള്ള അതിന് വേണ്ടിയിട്ടുള്ള ആൾക്കാരെ ക്ഷണിക്കലോ ഒന്നും ഇവിടെ ഉദ്ദേശിച്ചിട്ടില്ല. അതൊക്കെ ദുർവ്യാഖ്യാനങ്ങളാണ്. അതിൽ ചില ഓൺലൈൻ മാധ്യമങ്ങളും വീണു എന്നതാണ് സത്യം. ബിനോയ് കോടിയേരിയുടെ മുൻപിൽ എന്താണ് ഒരു പോംവഴിയുള്ളത്. ഒരു പുതിയ ജീവിതം അദ്ദേഹം ആരംഭിക്കുക. ആദ്യത്തെ ഭാര്യയ്ക്കും കുട്ടികൾക്കും സ്‌നേഹം ഒരു അണുവിട പോലും കുറയാതെ നൽകുക. കൂടെ ഈ ഡാൻസറും ആ കുട്ടിയേയും അവരെ നഷ്ടപരിഹാരം കൊടുത്ത് വിട്ടയയ്ച്ചാൽ പോലും, അവർ വലിയൊരു തുകയാണ് ആവശ്യപ്പെടുന്നത്. അവർക്കും ജീവിതത്തിന് ഒരു വഴിയും നൽകുക. ഇത്തരം ഘട്ടത്തിൽ ഉപയോഗിക്കാവുന്നത് ബഹുഭാര്യാത്വമാണ്.

്വീണ്ടും പറയുന്നു. ബഹുഭാര്യത്വത്തിലേക്ക് ആളെക്ഷണിക്കുകയല്ല. ബഹുഭാരത്വം അനുഷ്ഠിക്കുന്നതായി തോനുന്നു ഒരാൾ ചെയ്യുന്നകാര്യം ചെയ്തുകഴിഞ്ഞ ഒരാളോട് അതി നിയമാനുസൃതമാക്കാൻ പറയുകയാണ് ഞാൻ ചെയ്തത്. ആവർത്തിച്ചു പറയുന്നു. വീണ്ടും വീണ്ടും കല്യാണം കഴിച്ച് കോടിയേരി കുടുംബത്തിലേക്ക് ആളെ കൂട്ടുയല്ല മറിച്ച് മറ്റുള്ളവർക്ക് അപമാനം വരുത്തിക്കൊണ്ടുള്ള ഈ പരിപാടിയിൽ എങ്ങനെ നിയമാനുസൃതമാക്കാം എന്നാണ് ഉദ്ദേശിച്ചത്. മേലിൽ ഇസ്ലാമികമായ ഒരു വിശുദ്ധ ജീവിതം നയിക്കാനുള്ളതായ തയ്യാറെടുപ്പ്. അതിനനുസരിച്ചുള്ള ്കർമ്മങ്ങൾ ചെയ്യുമ്പോൾ അതിൽനിന്ന് വല്ലാത്ത ഒരു തരം അനുഭൂതിയുണ്ടാകുന്നു. ആ അനുഭൂതി സ്വർഗീയമാണ്. അതാണ് ഞാൻ ഇസ്ലാമിന്റെ മഹത്വം വിവരിച്ചത്. അതിൽ പ്രവേശിച്ച് ജീവിക്കുകയാണെങ്കിൽ പിന്നെ ഈ പ്രപഞ്ചത്തിൽ ആരെയും ഭയപ്പെടേണ്ടതില്ല.'- ഒ അബ്ദുല്ല വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP