Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വിമത വൈദികർ 'വജ്രായുധമാക്കുന്നത്' വിശ്വാസികളെ; സഭാ നടപടികളിൽ കടുത്ത പ്രതിഷേധമുണ്ടെന്നറിയിച്ച് വിശ്വാസിക്കൂട്ടായ്മ; ഭൂമിയിടപാടിൽ സഭ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്നാണ് വിശ്വാസികളുടെ ആവശ്യമെന്നും പ്രചരണം തകൃതി; വത്തിക്കാനെ പോലും വകവെക്കാത്ത വിമത വൈദികരുടെ നീക്കം കുഞ്ഞാടുകൾ തങ്ങൾക്കൊപ്പമെന്ന വാദമുയർത്തി; അൽമായ കൂട്ടായ്മയുടെ പ്രതിഷേധ പരിപാടിക്കും ആഹ്വാനം

കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വിമത വൈദികർ 'വജ്രായുധമാക്കുന്നത്' വിശ്വാസികളെ; സഭാ നടപടികളിൽ കടുത്ത പ്രതിഷേധമുണ്ടെന്നറിയിച്ച് വിശ്വാസിക്കൂട്ടായ്മ; ഭൂമിയിടപാടിൽ സഭ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്നാണ് വിശ്വാസികളുടെ ആവശ്യമെന്നും പ്രചരണം തകൃതി; വത്തിക്കാനെ പോലും വകവെക്കാത്ത വിമത വൈദികരുടെ നീക്കം കുഞ്ഞാടുകൾ തങ്ങൾക്കൊപ്പമെന്ന വാദമുയർത്തി; അൽമായ കൂട്ടായ്മയുടെ പ്രതിഷേധ പരിപാടിക്കും ആഹ്വാനം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വത്തിക്കാതെ പോലും വക വെക്കാത്ത വിമത വൈദികർ കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ കരുനീക്കങ്ങൾ നടത്തുന്നത് വിശ്വാസികളെ 'വജ്രായുധ'മാക്കിക്കൊണ്ട്. സഭാ ഭൂമിയിടപാടു കേസിന്റെ അന്വേഷണം സംബന്ധിച്ച് വിശ്വാസികൾക്കിടയിൽ ഇപ്പോഴും പ്രതിഷേധം ഉണ്ടെന്ന തരത്തുള്ള പ്രചരണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇത് ആലഞ്ചേരിക്കെതിരെ വിമത വൈദികർ നടത്തുന്ന പുത്തൻ ചരടുവലിയാണെന്നും ഇതിനിടെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിനെ ശരിവെക്കുന്നതാണ് കൊച്ചിയിൽ നടന്ന പാസ്റ്ററൽ കൗൺസിൽ യോഗം. ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വിപുലമായ അൽമായ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന തീരുമാനവും കൗൺസിലിൽ ഉയർന്നിരുന്നു.

എന്നാൽ സീറോ മലബാർ സഭയിൽ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങൾ സിനഡിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് മുൻ അപ്പോസ്തലിക്ക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ജേക്കബ് മനകത്തോടത്ത് വ്യക്തമാക്കി. കൊച്ചിയിൽ ചേർന്ന വിശ്വാസികളുടെ യോഗത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നതെന്നും വിശ്വാസക്കൂട്ടായ്മ പറയുന്നത് സഭാ നടപടികളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണെന്നതും വിമത വൈദികർക്കൊപ്പമാണ് വിശ്വാസികൾ എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണോ എന്നും സംശയമുയരുന്നുണ്ട്.

സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്നാണ് വിശ്വാസികളുടെ ആവശ്യമെന്നും വൈദികരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന പക്ഷം വിശ്വാസികളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധമുണ്ടാകുമെന്നും ഇതിനോടകം പ്രചരണങ്ങൾ ഉയരുകയാണ്. സഹായ മെത്രാൻ സ്ഥാനത്ത് നിന്ന് മാറ്റിയ ബിഷപ്പുമാരെ തിരിച്ചെടുക്കണം. എറണാകുളം-അങ്കമാലി രൂപതയ്ക്ക് അഡ്‌മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വിശ്വാസികൾ യോഗശേഷം ആവശ്യപ്പെട്ടുവെന്നാണ് സൂചന.

വിവിധ ഇടവകകളിൽ നിന്നായി എഴുന്നൂറോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. എന്നാൽ വൈദികരാരും യോഗത്തിൽ പങ്കെടുത്തില്ല. മാർ ജോർജ് ആലഞ്ചേരിക്ക് സിറോ മലബാർ സഭാ എറണാകുളം- അങ്കമാലി അതിരൂപതയുടെ ചുമതല വത്തിക്കാൻ വീണ്ടും നൽകിയ പശ്ചാത്തലത്തിലാണ് വിമതവിഭാഗത്തിന്റെ നീക്കം. അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും പരമാവധി വിശ്വാസികളെ സംഘടിപ്പിച്ച് രണ്ടാഴ്ചക്കുള്ളിൽ കൊച്ചിയിൽ അൽമായ സംഗമം സംഘടിപ്പിക്കും.

കർദിനാളിനെ ചുമതലയിൽ നിന്ന് മാറ്റണമെന്നും പുറത്താക്കപ്പെട്ട സഹായ മെത്രാന്മാരെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെടും. ഇതിനിടെ, കർദിനാളിനെതിരെ പരസ്യ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇന്ത്യൻ കാത്തലിക് ഫോറം സഭാധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. കർദിനാൾ വിരുദ്ധ നിലപാടെടുക്കുന്ന വൈദികരടക്കമുള്ളവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് കത്ത്.

ആലഞ്ചേരിയെ എറണാകുളം- അങ്കമാലി രൂപതയുടെ ചുമതല ഏൽപ്പിച്ച് വത്തിക്കാനിൽ നിന്നും തീരുമാനം വന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് അതിരൂപതയ്ക്ക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിമത വൈദികർ രംഗത്തെത്തിയിരിക്കുന്നത്. അതിരൂപതയെ വ്യക്തമായി അറിയുന്ന ആൾതന്നെ അഡ്‌മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പാകണമെന്നും ഇരുന്നൂറിലേറെ വൈദികർ പങ്കെടുത്ത യോഗത്തിൽ വിമത വൈദികർ ആവശ്യമുയർത്തിയിരുന്നു.

കൊച്ചിയിലാണ് വൈദികരുടെ യോഗം നടന്നത്. മാർ ആലഞ്ചേരി കാനോനിക നിയമം ലംഘിച്ചെന്നും നിയമം പാലിച്ചെങ്കിൽ ഇപ്പോഴത്തെ കേസുകൾ ഉണ്ടാകില്ലായിരുന്നുവെന്നും വൈദികർ അഭിപ്രായപ്പെട്ടിരുന്നു. 'സിനഡിൽ ആലോചിക്കാതെയാണ് ഭൂമി വിൽപന നടത്തിയത്. സഹായ മെത്രാന്മാരെ മാറ്റിയത് ആലഞ്ചേരിയുടെ പ്രതികാര നടപടിയായിരുന്നുവെന്നും' ആരോപണമുയർന്നു. നടപടികൾ തിരുത്താൻ ആവശ്യപ്പെട്ട് സിറോ മലബാർ സഭാ സ്ഥിരം സിനഡിന് ഉടൻ കത്തുനല്കും. ഭൂമിവില്പനയിലെ വീഴ്ചകൾ അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണം.

തർക്ക വിഷയങ്ങളിൽ തീരുമാനം ഉണ്ടാകുംവരെ അജപാലന ചുമതല നിർവഹിക്കാൻ സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പൊലീത്തയെ നിയമിക്കണമെന്നും എറണാകുളം അങ്കമാലി രൂപത വൈദിക നേതൃത്വം ആവശ്യപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപതയിസലെ സഹായമെത്രാന്മാർ ചെയ്ത തെറ്റ് എന്തെന്ന് കർദിനാൾ പറയണമെന്ന് വൈദികർ. കാനോനികസമിതി വിളിച്ച് അവിടെ ഇക്കാര്യം പറയണം. മാർ ആലഞ്ചേരിക്ക് മേജർ ആർച്ച് ബിഷപ്പ് പദവി ജന്മസിദ്ധമായി കിട്ടിയതല്ലെന്നും വൈദികർ പറഞ്ഞു. അതിരൂപത ഭരണകേന്ദ്രം അധർമികളുടെ കൂടാരമായിരിക്കുകയാണ്.

251 വൈദികരാണ് കൊച്ചിയിലെ പ്രാർത്ഥന സംഗമത്തിൽ പങ്കെടുത്തത്. നടപടികൾ തിരുത്താൻ ആവശ്യപ്പെട്ട് സിറോ മലബാർ സഭാ സ്ഥിരം സിനഡിന് ഉടൻ കത്തുനൽകും. ഭൂമി വില്പനയിലെ വീഴ്ചകൾ അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണമെന്നും വൈദീകർ ആവശ്യപ്പെട്ടു. തർക്ക വിഷയങ്ങളിൽ തീരുമാനം ഉണ്ടാകുംവരെ അജപാലന ചുമതല നിർവഹിക്കാൻ സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പൊലീത്തയെ നിയമിക്കണമെന്നും എറണാകുളം അങ്കമാലി രൂപത വൈദിക നേതൃത്വം ആവശ്യപ്പെട്ടു. അതിരൂപത ഭരണകേന്ദ്രം അധർമികളുടെ കൂടാരമായിരിക്കുകയാണ്.

മെത്രാന്മാരെയോ വൈദികരെയോ കേസിൽ കുടുക്കിയാൽ തെരുവിലിറങ്ങുമെന്നും വിമത വൈദികർ മുന്നറിയിപ്പ് നൽകുന്നു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയിലേക്ക് വീണ്ടുമെത്തിയത് അതിരൂപതയിലെ സഹായമെത്രാന്മാരായിരുന്ന മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർക്കാണ് തിരിച്ചടിയായത്.

എടയന്ത്രത്തിന് ഇത് സസ്‌പെൻഷൻ പീരീഡാണ്. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ ചുമതലകളിൽ നിന്നു വത്തിക്കാൻ നീക്കിയതാണ് ഇതിന് കാരണം. കാലാവധി പൂർത്തിയാക്കിയ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപതയിലേക്കു തിരിച്ചുപോയി. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വലിയ നേട്ടമാകുന്നതാണ് സംഭവ വികാസങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP