Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

ഇതാദ്യമായല്ല നുസ്രത്ത് പൂജ ആഘോഷിക്കുന്നത്; ഇതിനുമുൻപും ആവർത്തിച്ചിട്ടുണ്ട്; ഇസ്‌ലാം മതപ്രകാരം ഹറാമായ കാര്യങ്ങളാണ് ചെയ്യുന്നത്; ഞാനവരോട് പേര് മാറ്റാൻ വീണ്ടും ആവശ്യപ്പെടുകയാണെന്ന വിമർശനം ഉന്നയിച്ചത് യുപിയിലെ മതനേതാവ്; ഞാൻ ദൈവത്തിനു പ്രിയപ്പെട്ട കുട്ടിയാണ്; എല്ലാ ഉത്സവങ്ങളും ആഘോഷിക്കും; എനിക്ക് വലുത് മനുഷ്യത്വമാണ്; വിവാദങ്ങളെ ഭയക്കുന്നില്ലെന്ന മറുപടിയായി നുസ്രത്ത് ജഹാൻ: ദുർഗ്ഗാ പൂജ വിവാദത്തിൽ തൃണമൂൽ എംപിയായ നടിക്ക് പറയാനുള്ളത്

ഇതാദ്യമായല്ല നുസ്രത്ത് പൂജ ആഘോഷിക്കുന്നത്; ഇതിനുമുൻപും ആവർത്തിച്ചിട്ടുണ്ട്; ഇസ്‌ലാം മതപ്രകാരം ഹറാമായ കാര്യങ്ങളാണ് ചെയ്യുന്നത്; ഞാനവരോട് പേര് മാറ്റാൻ വീണ്ടും ആവശ്യപ്പെടുകയാണെന്ന വിമർശനം ഉന്നയിച്ചത് യുപിയിലെ മതനേതാവ്; ഞാൻ ദൈവത്തിനു പ്രിയപ്പെട്ട കുട്ടിയാണ്; എല്ലാ ഉത്സവങ്ങളും ആഘോഷിക്കും; എനിക്ക് വലുത് മനുഷ്യത്വമാണ്; വിവാദങ്ങളെ ഭയക്കുന്നില്ലെന്ന മറുപടിയായി നുസ്രത്ത് ജഹാൻ: ദുർഗ്ഗാ പൂജ വിവാദത്തിൽ തൃണമൂൽ എംപിയായ നടിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ''ഞാൻ ദൈവത്തിനു പ്രിയപ്പെട്ട കുട്ടിയാണ്. എല്ലാ ഉത്സവങ്ങളും ആഘോഷിക്കും. എനിക്ക് വലുത് മനുഷ്യത്വമാണ്. വിവാദങ്ങളെ ഭയക്കുന്നില്ല'' തൃണമൂൽ എംപിയും നടിയുമായ നുസ്രത്ത് ജഹാൻ വിമർശകർക്ക് മറുപടി നൽകിയത് ഇങ്ങനെയാണ്. ദുർഗാപൂജ ആഘോഷത്തിനിടെ നുസ്രത്ത് നൃത്തം ചെയ്തത് മുസ്ലിം വിരുദ്ധമാണെന്നാരോപിച്ച് ചില മത സംഘടനകൾ രംഗത്ത് വന്നിരുന്നു. ഉത്തർപ്രദേശിലെ ഇത്തേഹാസ് ഉലമ ഇഹിന്ദ് വൈസ് പ്രസിഡന്റ് മുഫ്തി ആസാദ് കാസ്മിയായിരുന്നു പ്രധാന വിമർശകൻ

ഭർത്താവ് നിഖിൽ ജെയിനിനൊപ്പം ദുർഗാപൂജാ പന്തലിൽ 'സിന്ദൂർ ഖേല' ചടങ്ങിൽ നുസ്രത്ത് പങ്കെടുത്തതാണ് ഒരു വിഭാഗത്തിന്റെ വിമർശനത്തിനിടയാക്കിയത്. നുസ്രത്ത് ജഹാന്റെ നടപടി ഇസ്ലാമിനെ അപമാനിക്കലാണെന്നും ഇത്തരക്കാർ ആ മതം വിട്ടു പോവുകയാണ് വേണ്ടെതെന്നുമാണ് ആസാദ് കാസ്മി പറഞ്ഞത്. നൃത്തം നിഖിൽ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു നുസ്രത്തിന്റെ വിവാഹം.

ഉസ്ലാംമത വിശ്വാസിയായ നുസ്രത്ത് ഹിന്ദു ആചാരങ്ങളിൽ പങ്കെടുത്തതുവഴി 'ഇസ്ലാം വിരുദ്ധ' പ്രവർത്തിയാണ് ചെയ്തതെന്ന് മുഫ്തി അസത് ഖാസ്മി ആരോപിച്ചിരുന്നത്. നുസ്രത്തിന്റെ പ്രവർത്തികൾ ഇസ്ലാമിന് മോശം പേരുണ്ടാക്കുമെന്നും മുസ്ലിംകളെയും മതത്തെയും അപമാനിക്കലാണിതെന്നും ഖാസ്മി പ്രതികരിച്ചിരുന്നു. ''മുസ്ലിം ഒരു ദൈവത്തെ മാത്രമേ പ്രാർത്ഥിക്കാവൂ എന്ന് ഇസ്ലാം മതത്തിൽ കൃത്യമായി പറയുന്നുണ്ട്. ഈ അടിസ്ഥാനകാര്യം പാലിക്കാത്ത നുസ്രത്ത് ജഹാൻ ഇസ്ലാമിന് മോശം പേര് കൊണ്ടുവന്നു. ഇതിലും നല്ലത് നുസ്രത്ത് പേരും മതവും മാറുന്നതാണ്'' - എന്നായിരുന്നു ഖാസ്മിയുടെ വാക്കുകൾ. ഇതാദ്യമായല്ല നുസ്രത്ത് പൂജ ചെയ്യുന്നത്. നേരത്തേയും അവരിങ്ങനെ ചെയ്തിട്ടുണ്ട്. ഇസ്ലാമിന്റെ കണ്ണിൽ അവർ ചെയ്യുന്നത് തെറ്റാണ്. ഇസ്ലാം കാര്യങ്ങൾക്കെതിരെയാണ് അവർ ചെയ്യുന്നതെല്ലാമെങ്കിൽ നുസ്രത്ത് പേരുമാറ്റണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ഇതാദ്യമായല്ല നുസ്രത്ത് പൂജ ആഘോഷിക്കുന്നത്. ഇതിനുമുൻപും ഇത് ആവർത്തിച്ചിട്ടുണ്ട്. ഇസ്‌ലാം മതപ്രകാരം ഹറാമായ കാര്യങ്ങളാണ് നുസ്രത്ത് ചെയ്യുന്നത്. ഞാനവരോട് പേര് മാറ്റാൻ വീണ്ടും ആവശ്യപ്പെടുകയാണ്'- ഖാസിമിയുടെ വാക്കുകൾ ഇങ്ങനെയൊക്കെയായിരുന്നു. ഇതേ തുടർന്ന് ഖാസിമിക്കെതിരെ സോഷ്യൽ മീഡിയയിലുൾപ്പെടെ രോഷമുയർന്നു. ഇതിന് പിന്നാലെയാണ് നടിയുടെ വിശദീകരണം. 'ബംഗാളിൽ നമ്മളെല്ലാവരും ഒരുമിച്ചാണ് എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമാകുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്'; വിവാദങ്ങളോട് നുസ്രത്ത് പ്രതികരിച്ചു.

നുസ്രത്ത് പുരോഹിതനൊപ്പം മന്ത്രങ്ങൾ ഉച്ചരിക്കുന്നതും പ്രാർത്ഥനയിൽ മുഴുനിൽക്കുന്നതും ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്തിരുന്നു. വിവാഹത്തിനുശേഷമുള്ള ആദ്യ ദുർഗാ പൂജ വലിയ ആഘോഷമായാണ് ഇരുവരും കൊണ്ടാടിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്. ചുവപ്പ് പട്ടുടുത്താണ് നുസ്രത്ത് പൂജയ്‌ക്കെത്തിയത്. വാദ്യോപകരണമായ ധാക്ക് മുഴക്കിയും ദുർഗാ ദേവിയെ പ്രാർത്ഥിച്ചുമാണ് ദുർഗാഷ്ചമി ആഘോഷത്തിൽ ഇരുവരും പങ്കെടുത്തത്. ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് വിവാദം തുടങ്ങിയത്.

നേരത്തെ ലോക്‌സഭയിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ സിന്ദൂരവും വളയും ധരിച്ചെത്തിയതിന്റെ പേരിൽ വിമർശിച്ചവർക്ക് മറുപടിയുമായി നുസ്രത്ത് ജഹാൻ രംഗത്ത് വന്നിരുന്നു. താൻ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും അതിരുകൾക്ക് അപ്പുറമാണ് ഇന്ത്യയെന്നും നുസ്രത്ത് പറഞ്ഞു.ട്വിറ്ററിലൂടെയാണ് നുസ്രത്ത് വിമർശനങ്ങൾക്ക് മറുപടി നൽകിയത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും നുസ്രത്ത് കുറിച്ചു. 'മുസ്ലിം മത വിശ്വാസിയാണെങ്കിലും ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞാൻ എന്ത് ധരിക്കണമെന്നതിൽ അഭിപ്രായം പറയാൻ ആർക്കും അവകാശമില്ല. വസ്ത്രധാരണത്തിന് അപ്പുറമാണ് വിശ്വാസം. എല്ലാ മതങ്ങളുടെയും പ്രമാണങ്ങളിൽ വിശ്വസിക്കുന്നതും അത് പ്രാവർത്തികമാക്കുന്നതുമാണ് യഥാർത്ഥ വിശ്വാസം'- നുസ്രത്ത് അന്ന് ട്വീറ്റ് ചെയ്തു.

.മുസ്ലിം സ്ത്രീകൾ ഇസ്ലാം മത വിശ്വാസികളായ പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് നിലപാടെടുത്ത മുസ്ലിം പണ്ഡിതന്മാർ എംപിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് സാധ്വി പ്രാച്ചി അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നതോടെയാണ് വിവാദം കൊഴുത്തത്. എന്നാൽ താൻ ഇപ്പോഴും ഇസ്ലാം മത വിശ്വാസിയാണെന്നും താൻ ഇന്ത്യയെ മുഴുവൻ പ്രതിനിധാനം ചെയ്താണ് പാർലമെന്റിലെത്തിയതെന്നും നുസ്രത്ത് ജഹാൻ പ്രതികരിച്ചു.പാർലമെന്റിൽ നുസ്രത്ത് ജഹാൻ സിന്ദൂരം ധരിച്ച് പങ്കെടുത്തതും ഇതര മതസ്ഥനെ വിവാഹം കഴിച്ചതുമാണ് ഫത്വയ്ക്ക് കാരണമായത്. സംഭവം അനിസ്ലാമികമാണെന്ന് വ്യക്തമാക്കിയ ദയൂബന്ദിലെ മതപണ്ഡിതന്മാർ നുസ്രത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചു. നുസ്രത്ത് ഒരു ജൈന മതക്കാരനെ കല്യാണം കഴിച്ചതായി തങ്ങൾക്ക് മനസിലായെന്നും ഇത് അനിസ്ലാമികമാണെന്നുമാണ് ഇവരുടെ വാദം.

ബിസിനസുകാരനായ നിഖിൽ ജെയ്നുമായുള്ള വിവാഹത്തിന് ശേഷം ജൂൺ 25-നാണ് നുസ്രത്ത് സത്യപ്രതിജ്ഞ ചെയ്തത്. തുടർച്ചയായി പുറത്തിറങ്ങുകയും വാർത്തയാവുകയും ചെയ്യുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ നുസ്രത്ത് ട്രോൾ ഉണ്ടാക്കുകയെന്നത് അവരുടെ ജോലിയാണെന്നും തന്റെ ജോലി ജനങ്ങളെ സേവിക്കുകയാണെന്നും പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP